അയർലണ്ടിൽ ഈ സർക്കാർ നിർമ്മിച്ചത് 1 ലക്ഷം പുതിയ വീടുകൾ: മീഹോൾ മാർട്ടിൻ

അയര്‍ലണ്ടിലെ ഭവനനിര്‍മ്മാണം വര്‍ഷം 40,000 വരെയായി ഉയര്‍ത്താന്‍ വൈകാതെ സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. വീടുകളുടെ നിര്‍മ്മാണം വേഗത്തിലാക്കാനും, ഡിമാന്‍ഡിന് അനുസരിച്ച് വിതരണം നടത്താനും വേണ്ട നടപടികളെല്ലാം മന്ത്രിമാര്‍ എടുക്കുന്നുണ്ടെന്നും മാര്‍ട്ടിന്‍ പറഞ്ഞു. അതേസമയം രാജ്യത്തെ ഭവനപ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നാണ് പ്രതിപക്ഷം വിമര്‍ശനമുയര്‍ത്തുന്നത്. കൂടുതല്‍ സോഷ്യല്‍, അഫോര്‍ഡബിള്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. സര്‍ക്കാരിന്റെ Housing For All പദ്ധതിയുടെ ഭാഗമായി 2023-ല്‍ 29,000 വീടുകള്‍ നിര്‍മ്മിക്കാനായിരുന്നു നേരത്തെ ലക്ഷ്യമിട്ടിരുന്നത്. … Read more

ഡബ്ലിനിൽ 2,906 വീടുകൾ നിർമ്മിക്കാൻ അനുമതി; Charlestown-ലും, Tallaght-യിലും 1,000 വീടുകൾ

ഡബ്ലിനിലുടനീളം പലയിടങ്ങളിലായി 2,906 വീടുകള്‍ നിര്‍മ്മിക്കാന്‍ Approved Housing Body (ABH) Respond-ന്റെ അനുമതി. Charlestown-ല്‍ 590, Tallaght-യില്‍ 502 എണ്ണം, Clonburris-ല്‍ 318, Donaghmede-യില്‍ 397 എന്നിങ്ങനെയാണ് നിര്‍മ്മാണം നടക്കുക. പദ്ധതിയില്‍ 1,378 വീടുകള്‍ കോസ്റ്റ്- റെന്റല്‍ രീതിയില്‍ ഉള്ളവയായിരിക്കും. ബാക്കിയുള്ളവ സോഷ്യല്‍ ഹൗസിങ് കെട്ടിടങ്ങളുമാകും. 2024 സെപ്റ്റംബറോടെ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. 1,508 വീടുകളുടെ നിര്‍മ്മാണം ഇതിനോടകം ആരംഭിച്ചിട്ടുമുണ്ട്. പദ്ധതി ഡബ്ലിനിലെ ഭവനപ്രതിസന്ധിക്ക് വലിയ ആശ്വാസമാകും എന്നാണ് വിലയിരുത്തല്‍.

കോർക്കിൽ 700 വീടുകൾ നിർമ്മിക്കാൻ പ്ലാനിങ് ബോർഡ് അനുമതി; പണിപൂർത്തിയാകുന്ന വീടുകളുടെ വില ഇത്രയും…

തെക്കന്‍ കോര്‍ക്കിലെ Carrigtwohill-ല്‍ 714 വീടുകള്‍ നിര്‍മ്മിക്കാന്‍ പ്ലാനിങ് ബോര്‍ഡിന്റെ അനുമതി. ഇതോടെ പ്രദേശത്ത് ഇന്നുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലിയ ഹൗസിങ് പ്രോജക്ടായി മാറിയിരിക്കുകയാണിത്. BAM Property-ക്കാണ് നിര്‍മ്മാണച്ചുമതല. Carrigtwohill-ലെ Castlelake-ലാണ് ഫാസ്റ്റ് ട്രാക്ക് പ്ലാനിങ് രീതിയില്‍ വീടുകളുടെ നിര്‍മ്മാണത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. ഫാസ്റ്റ് ട്രാക്ക് പ്ലാനിങ് രീതിയില്‍, നിര്‍മ്മാതാക്കള്‍ ആദ്യം കോര്‍ക്ക് കൗണ്ടി കൗണ്‍സിലിന്റെ അനുമതി തേടേണ്ടതില്ല. പ്രദേശത്തെ ഭവനപ്രതിസന്ധിക്ക് ആശ്വാസം പകരുന്ന പദ്ധതിയില്‍, 224 വീടുകള്‍, 282 ഡ്യുപ്ലക്‌സ് യൂണിറ്റുകള്‍, 208 അപ്പാര്‍ട്ട്‌മെന്റുകള്‍ … Read more

പ്രതിസന്ധിപരിഹാരത്തിലേക്ക് ഒരു പടി കൂടി; ഡബ്ലിനിൽ 69 cost rental വീടുകൾ നിർമ്മിക്കും

അയര്‍ലണ്ടിലെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ കമ്പനികളിലൊന്നായ Glenveagh-മായി ചേര്‍ന്ന് സര്‍ക്കാര്‍ സംവിധാനമായ Land Development Agency (LDA) പുതുതായി 69 വീടുകള്‍ നിര്‍മ്മിക്കുന്നു. പടിഞ്ഞാറന്‍ ഡബ്ലിനിലെ Hollystown-ലുള്ള Wilkinson’s Brook-ലാണ് നിര്‍മ്മാണം. Cost rental scheme രീതിയിലാകും പണി പൂര്‍ത്തിയായാല്‍ ഇവ വാടകയ്ക്ക് നല്‍കുക. സോഷ്യല്‍ ഹൗസിങ് പദ്ധതി പ്രകാരം വീടിന് അപേക്ഷ നല്‍കാന്‍ യോഗ്യതയില്ലാത്തവരെയാണ് cost rental എന്നുകൂടി അറിയപ്പെടുന്ന ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. പദ്ധതി പ്രകാരം ഡബ്ലിനില്‍ 66,000 യൂറോയ്ക്ക് താഴെ വരുമാനുള്ള കുടുംബങ്ങള്‍ക്കും, … Read more