ക്രിസ്മസിന് മുന്നോടിയായി അയർലണ്ടിൽ മഞ്ഞുകാലം വരുന്നു; മഴയും തുടരും

രാജ്യത്ത് അസാധാരണമായ ചൂടോടെ ആരംഭിച്ച ഒക്ടോബര്‍ മാസത്തില്‍ ഇനി വരുന്നത് മാറിമറിയുന്ന കാലാവസ്ഥയായിരിക്കുമെന്ന് Met Eireann. ന്യൂനമര്‍ദ്ദം രൂപപ്പെട്ടത് രാജ്യമെങ്ങും മഴയ്ക്ക് കാരണമാകും. അന്തരീക്ഷതാപനിലയും കുറയും.

ഇന്ന് (തിങ്കള്‍) പൊതുവെ വെയില്‍ ലഭിക്കും. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. കിഴക്ക്, വടക്ക് പ്രദേശങ്ങളിലാണ് കാര്യമായി മഴ പെയ്യുക. കിഴക്കന്‍ കാറ്റും വീശും. 10 മുതല്‍ 13 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി അന്തരീക്ഷ താപനില.

രാത്രിയില്‍ താപനില 0 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെയാകും. പലയിടത്തും മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.

Share this news

Leave a Reply

%d bloggers like this: