ഡബ്ലിനിൽ ചെറുപ്പക്കാരന് നേരെ വാൻ ഇടിച്ചു വീഴ്ത്തിയ ശേഷം ആക്രമണം

അക്രമസംഭവങ്ങള്‍ തുടരുന്ന ഡബ്ലിനില്‍ ചെറുപ്പക്കാരനെ വാനിടിച്ച് പരിക്കേല്‍പ്പിച്ച ശേഷം ക്രൂരമായി ആക്രമിച്ചതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 13 വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് Dublin-15-ലെ Blanchardstown-ലുള്ള Damastown-ല്‍ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അക്രമസംഭവത്തിന്റെ വീഡിയോയില്‍, ഒരുപാട് പേര്‍ നോക്കിനില്‍ക്കെ വെളുത്ത നിറമുള്ള വാന്‍ ഒരു ചെറുപ്പക്കാരനെ ഇടിക്കുന്നതും, ശേഷം ഒരു സംഘമാളുകള്‍ ആയുധങ്ങളുമായി ചെറുപ്പക്കാരനെ ആക്രമിക്കുന്നതും കാണാം. വാന്‍ ഇടിക്കുന്നതിന് മുമ്പ് ഈ ചെറുപ്പക്കാരന്റെ കൈയിലും ഒരു ആയുധം കാണാം.

ആക്രമണത്തിന് ശേഷം സംഘം ഒരു കറുത്ത കാറില്‍ രക്ഷപ്പെട്ടു. ഈ സമയം അവിടെയുണ്ടായിരുന്നവര്‍ ചെറുപ്പക്കാരനെ താങ്ങിയെടുക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

പരിക്കേറ്റ ചെറുപ്പക്കാരനെ Connolly Hospital Blanchardstown-ല്‍ പ്രവേശിപ്പിച്ചതായി പറഞ്ഞ ഗാര്‍ഡ, അന്വേഷണം നടക്കുകയാണെന്ന് കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: