ക്രിസ്മസ് കാല യാത്ര; IRP പുതുക്കേണ്ടവർ ഒക്ടോബർ 31-നു മുമ്പ് അപേക്ഷ നൽകണം

ക്രിസ്മസ് കാല യാത്രകള്‍ക്ക് മുന്നോടിയായി IRP കാര്‍ഡ് പുതുക്കേണ്ടവര്‍ ഒക്ടോബര്‍ 31-ന് മുമ്പായി അപേക്ഷകള്‍ നല്‍കണമെന്ന് ഇമിഗ്രേഷന്‍ വകുപ്പ്. അവധിക്കാലം പ്രമാണിച്ച് ധാരാളം അപേക്ഷകള്‍ ലഭിക്കുന്നതായും, അപേക്ഷ ലഭിച്ച ശേഷം വിവരങ്ങള്‍ പരിശോധിച്ച് പുതുക്കിയ IRP കാര്‍ഡ് കൈയില്‍ കിട്ടാനായി ആറാഴ്ച വരെ എടുത്തേക്കുമെന്നും വകുപ്പ് വ്യക്തമാക്കുന്നു. അതിനാല്‍ കാലതാമസമില്ലാതെ പുതുക്കല്‍ അപേക്ഷകള്‍ നല്‍കുന്നത് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സഹായിക്കും.

ഡബ്ലിന്‍ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് IRP കാര്‍ഡ് പുതുക്കാനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്: https://inisonline.jahs.ie/user/login

ഒക്ടോബര്‍ 31-ന് ശേഷം ലഭിക്കുന്ന അപേക്ഷകളില്‍, ക്രിസ്മസ് കാലത്തിന് മുമ്പ് പുതുക്കിയ കാര്‍ഡ് ലഭിക്കുമെന്ന് വകുപ്പിന് ഉറപ്പ് നല്‍കാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: