അയർലണ്ടിൽ പൗരത്വ അപേക്ഷകൾ ഇനി ഓൺലൈനിൽ സമർപ്പിക്കാം

അയര്‍ലണ്ടില്‍ ഇനിമുതല്‍ പൗരത്വ അപേക്ഷകള്‍ (Citizenship Applications) ഓണ്‍ലൈനായി നല്‍കാം. അതേസമയം പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ ഫോമുകള്‍ (From 11) ഇപ്പോള്‍ ലഭ്യമല്ലെന്നും, വൈകാതെ തന്നെ അതിനുള് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

നേരത്തെ പേപ്പര്‍ വഴി പൗരത്വ അപേക്ഷാ നടപടികള്‍ ആരംഭിച്ചവര്‍ക്ക്, പോസ്റ്റല്‍ വഴി തന്നെ അപേക്ഷ നല്‍കുന്നത് തുടരാം. എങ്കിലും കഴിയുന്നതും ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാന്‍ ശ്രമിക്കണമെന്ന് ഇമിഗ്രേഷന്‍ വകുപ്പ് അഭ്യര്‍ത്ഥിച്ചു. ഓണ്‍ലൈന്‍ അപേക്ഷകള്‍ കൂടുതല്‍ എളുപ്പവും, പേയ്‌മെന്റ് അടക്കമുള്ളവ വേഗത്തില്‍ നടത്താനും സഹായിക്കും.

അപേക്ഷാ ഫോമുകള്‍ ലഭിക്കാനായി സന്ദര്‍ശിക്കുക: https://inisonline.jahs.ie/user/login

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.irishimmigration.ie/citizenship-applications-can-now-be-made-online/

Share this news

Leave a Reply

%d bloggers like this: