വിദേശ ഇന്ത്യക്കാരായ അച്ഛനോ അമ്മയോ വിദേശ പൗരത്വം സ്വീകരിച്ചാൽ കുട്ടിയുടെ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുമോ?

വിദേശ ഇന്ത്യക്കാരായ മാതാപിതാക്കളില്‍ ഒരാള്‍ വിദേശ പൗരത്വമെടുത്താല്‍ അവരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടമാകുമെന്ന വാര്‍ത്ത സംബന്ധിച്ച് പ്രവാസികള്‍ക്കിടയില്‍ ആശങ്ക. ഈയിടെ ഒരു പത്രത്തിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നിയമം കര്‍ശനമാക്കിയതായി വ്യക്തമാക്കിക്കൊണ്ട് ഇങ്ങനെ വാര്‍ത്ത വന്നത്. ഇന്ത്യന്‍ പൗരത്വ നിയമം (1955) 8-ആം വകുപ്പിലെ സബ് സെക്ഷന്‍ 1 പ്രകാരം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ (മാതാവോ, പിതാവോ) പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ഇന്ത്യന്‍ പൗരത്വം സ്വമേധയാ നഷ്ടപ്പെടുമെന്നാണ് പറഞ്ഞിരിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് ആഭ്യന്തരമന്ത്രാലയം ഈ നിയമം കര്‍ശനമാക്കിയതായും, … Read more

അയർലണ്ടിൽ പൗരത്വ അപേക്ഷകൾ ഇനി ഓൺലൈനിൽ സമർപ്പിക്കാം

അയര്‍ലണ്ടില്‍ ഇനിമുതല്‍ പൗരത്വ അപേക്ഷകള്‍ (Citizenship Applications) ഓണ്‍ലൈനായി നല്‍കാം. അതേസമയം പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ ഫോമുകള്‍ (From 11) ഇപ്പോള്‍ ലഭ്യമല്ലെന്നും, വൈകാതെ തന്നെ അതിനുള് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ പേപ്പര്‍ വഴി പൗരത്വ അപേക്ഷാ നടപടികള്‍ ആരംഭിച്ചവര്‍ക്ക്, പോസ്റ്റല്‍ വഴി തന്നെ അപേക്ഷ നല്‍കുന്നത് തുടരാം. എങ്കിലും കഴിയുന്നതും ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാന്‍ ശ്രമിക്കണമെന്ന് ഇമിഗ്രേഷന്‍ വകുപ്പ് അഭ്യര്‍ത്ഥിച്ചു. ഓണ്‍ലൈന്‍ അപേക്ഷകള്‍ കൂടുതല്‍ എളുപ്പവും, പേയ്‌മെന്റ് അടക്കമുള്ളവ വേഗത്തില്‍ നടത്താനും … Read more

രേഖകളില്ലാതെ അയർലണ്ടിൽ താമസിക്കുന്ന കുടിയേയേറ്റക്കാരെ നിയമപരമായി അംഗീകരിക്കും; സുപ്രധാന പ്രഖ്യാനവുമായി നീതിന്യായ വകുപ്പ്; അർഹരായവർ ഇവർ

മതിയായ രേഖകളില്ലാതെയും, രേഖകള്‍ ഒന്നും തന്നെയില്ലാതെയും അയര്‍ലണ്ടില്‍ ജീവിക്കുന്ന കുടിയേറ്റക്കാരെയും, അവരുടെ കുടുംബങ്ങളെയും നിയമപരമായി അംഗീകരിക്കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം. അര്‍ഹരായ കുടിയേറ്റക്കാരെ രാജ്യത്ത് തുടരാന്‍ അനുവദിക്കുമെന്നും, താമസം നിയമപരമായി അംഗീകരിക്കുമെന്നും നീതിന്യായ വകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ RTE News-നോട് പറഞ്ഞു. അര്‍ഹരായ കുടിയേറ്റക്കാര്‍ നിശ്ചിതകാലയളവ് അയര്‍ലണ്ടില്‍ താമസിച്ചവരാണെങ്കില്‍, അവര്‍ക്കും, കുടുംബത്തിനും ഇതിന്റെ ഗുണം ലഭിക്കും. അയര്‍ലണ്ടില്‍ കാലങ്ങളായി ജോലിയെടുത്ത് ജീവിക്കുന്ന കുടുംബംഗങ്ങളുണ്ടെന്നും, അവരുടെ കുട്ടികള്‍ ഇവിടെ ജനിച്ച്, ഇവിടുത്തെ സ്‌കൂളുകളില്‍ പഠിക്കുന്നവരാണെന്നും മക്കന്റീ പറഞ്ഞു. … Read more