2024-ൽ ടൂറിസ്റ്റുകൾക്ക് പോകാവുന്ന ലോകത്തെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ നാലാം സ്ഥാനത്ത് ഡോണഗൽ

2024-ല്‍ ടൂറിസ്റ്റുകള്‍ക്ക് സന്ദര്‍ശിക്കാവുന്ന ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടിലെ ഡോണഗല്‍ നാലാം സ്ഥാനത്ത്. പ്രശസ്ത ട്രാവല്‍ ഗൈഡ് കമ്പനിയായ ലോണ്‍ലി പ്ലാനറ്റ് (Lonely Planet) പ്രസിദ്ധീകരിച്ച ‘ബെസ്റ്റ് ഇന്‍ ട്രാവല്‍ 2024’ പട്ടികയിലാണ് ഡോണഗല്‍ അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയത്.

കടലിന് സമീപം യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കിഴുക്കാം തൂക്കായ പാറക്കെട്ട് ഡോണഗലിലെ Sliabh Liag ആണ്. 601 മീറ്റര്‍ അഥവാ 1972 അടി മുകളിലാണ് ഇത്. ഡോണഗലിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണവുമാണ് Sliabh Liag.

പ്രകൃത്യായുള്ള തീരദേശങ്ങളിലൂടെയുള്ള ഹൈക്കിങ്, കോട്ടകള്‍, സംഗീതപാരമ്പര്യം, തനത് ഐറിഷ് ഭാഷ സംസാരിക്കുന്ന ജനത എന്നിവയും ഡോണഗല്‍ ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമാക്കുന്നു.

ലോണ്‍ലി പ്ലാനറ്റിന്റെ ‘ബെസ്റ്റ് ഇന്‍ ട്രാവല്‍ 2024’ പട്ടികയിലെ ആദ്യ പത്ത് സ്ഥാനക്കാര്‍ ഇപ്രകാരം:

  1. Trans Dinarica (Western Balkans)
  2. Kangaroo Island’s Cycling Route (Australia)
  3. Tuscany (Italy)
  4. Donegal (Ireland)
  5. País Vasco (Spain)
  6. Southern Thailand
  7. The Swahili Coast (Tanzania)
  8. Montana (USA)
  9. Saalfelden Leogang (Austria)
  10. Far north of Scotland
Share this news

Leave a Reply

%d bloggers like this: