അയർലണ്ടിൽ ഇൻഷുറൻസ് തട്ടിപ്പുകാരെ പിടികൂടാൻ കമ്പനികളും സർക്കാരും കൈകോർക്കുന്നു; പുതിയ കരാർ ഒപ്പുവച്ചു

അയര്‍ലണ്ടില്‍ ഇന്‍ഷുറന്‍സ് തട്ടിപ്പുകാരെ പിടികൂടുന്നതിനായി പുതിയ കരാറില്‍ ഒപ്പുവച്ച് ഇന്‍ഷുറന്‍സ് കമ്പനികളും സര്‍ക്കാരും. Insurance Ireland, An Gardá Síochána, Alliance for Insurance Reform എന്നിവയുടെ പ്രതിനിധികള്‍ ചൊവ്വാഴ്ച ഒപ്പുവച്ച Memoranda of Understanding (MOU) പ്രകാരം, ഇനിമുതല്‍ ഇന്‍ഷുറന്‍സ് തട്ടിപ്പ് നടന്നതായി സംശയിക്കുന്ന സംഭവങ്ങളില്‍ കൃത്യവും, വിശദവുമായ അന്വേഷണം നടക്കും.

വ്യാജമായ ക്ലെയിമുകള്‍ വഴി ഓരോ വര്‍ഷവും അയര്‍ലണ്ടിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 200 മില്യണ്‍ യൂറോ വീതം നഷ്ടം വരുന്നതായി നേരത്തെ Insurance Ireland വ്യക്തമാക്കിയിരുന്നു. കമ്പനികള്‍ ഈ തുക തിരികെ പിടിക്കുന്നതാകട്ടെ, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിക്കുന്നതിലൂടെയും. ഇത് സാധാരണക്കാരുടെ സാമ്പത്തിക ബാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായതോടെയാണ് തട്ടിപ്പുകാരെ പിടികൂടാന്‍ കമ്പനികളും, സര്‍ക്കാരും കൈകോര്‍ത്തിരിക്കുന്നത്.

അതേസമയം ഇന്‍ഷുറന്‍സ് കമ്പനികള്‍ തട്ടിപ്പ് വിവരങ്ങള്‍ കൃത്യമായി ഗാര്‍ഡയെ അറിയിക്കുന്നില്ലെന്ന് നേരത്തെ പ്രതിപക്ഷമായ Sinn Fein അടക്കമുള്ളവര്‍ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ഇന്‍ഷുറന്‍സ് മേഖലയെ ആകമാനം ഈ വിമര്‍ശനം ബാധിക്കുകയും ചെയ്തു. ഇതിനുള്ള മറുപടി കൂടിയാണ് പുതിയ കരാര്‍.

Share this news

Leave a Reply

%d bloggers like this: