അയർലണ്ടിൽ ഇന്ന് മുതൽ സമയം ഒരു മണിക്കൂർ പിന്നോട്ട്; ഈ പ്രതിഭാസത്തെ കുറിച്ച് അറിയാം

അയര്‍ലണ്ടില്‍ ഡേ ലൈറ്റ് സേവിങ്ങിന്റെ ഭാഗമായി ഇന്ന് (ഒക്ടോബര്‍ 29) രാത്രി 2 മണിമുതല്‍ ക്ലോക്കിലെ സമയം ഒരു മണിക്കൂര്‍ പിന്നോട്ട് തിരിച്ച് വയ്ക്കണം. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഫോണിലെ സമയം ഒരു മണിക്കൂര്‍ പിന്നോട്ട് പോകുന്ന രീതിയില്‍ കഴിഞ്ഞ രാത്രി 2 മണി മുതല്‍ ഓട്ടോമാറ്റിക്കായി സെറ്റ് ആയിട്ടുണ്ട്.

രാജ്യത്ത് ഈ കാലയളവില്‍ നേരത്തെ സൂര്യനുദിക്കുകയും, നേരത്തെ രാത്രിയാകുകയും ചെയ്യുമെന്നതിനാലാണ് ക്ലോക്കിലെ സമയം ഒരു മണിക്കൂര്‍ പിന്നോട്ടാക്കി വയ്ക്കുന്നത്. ഇത് പകല്‍ സമയം കൂടുതല്‍ നേരം ലഭിക്കാന്‍ സഹായകമാകും. ഒരു മണിക്കൂര്‍ നേരത്തെ നേരം പുലരുകയും, ഒരു മണിക്കൂര്‍ നേരത്തെ ഇരുട്ട് വീഴുകയും ചെയ്യുന്നതാകും ഇനി ഏതാനും മാസത്തേയ്ക്കുള്ള രീതി.

2024 മാര്‍ച്ച് 31-ന് രാത്രി 1 മണിവരെ ഇത് തുടരും.

കാലാകാലങ്ങളായി ക്ലോക്കിലെ സമയം പിന്നോട്ടാക്കി വയ്ക്കുന്ന ഈ രീതി അറിയപ്പെടുന്നത് ‘falling back’ എന്നാണ്. യൂറോപ്യന്‍ യൂണിയനിലെ എല്ലാ രാജ്യങ്ങള്‍ക്കും ഈ പുതിയ സമയക്രമം ബാധകമാണ്. ഐസ്ലന്‍ഡിന് മാത്രമാണ് ഇത് ബാധകമല്ലാത്തത്.

Share this news

Leave a Reply

%d bloggers like this: