ഇയുവിൽ കാർ വിൽപ്പന കുത്തനെ ഉയർന്നു; വിറ്റതിൽ 50 ശതമാനവും പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ

യൂറോപ്യന്‍ യൂണിയനില്‍ പുതുതായി വില്‍ക്കപ്പെടുന്ന കാറുകളുടെ എണ്ണം 9.2% വര്‍ദ്ധിച്ചു. ഇതില്‍ തന്നെ ഇലക്ട്രിക് കാറുകളുടെ വില്‍പ്പന ഒരു വര്‍ഷത്തിനിടെ 14.3 ശതമാനം വര്‍ദ്ധിച്ചതായും European Automobile Manufacturers’ Association (ACEA) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഫുള്‍ ഹൈബ്രിഡ് കാറുകളുടെ വില്‍പ്പന മുന്‍ വര്‍ഷത്തെക്കാള്‍ 30% വര്‍ദ്ധിച്ചു. സെപ്റ്റംബര്‍ മാസം വരെയുള്ള റിപ്പോര്‍ട്ടാണിത്.

സെപ്റ്റംബര്‍ മാസത്തില്‍ തുടര്‍ച്ചയായി 14-ആം മാസമാണ് ഇയുവിലെ കാര്‍ വില്‍പ്പന ഉയരുന്നത്.

ഇലക്ട്രിക്, ഹൈബ്രിഡ്, പ്ലഗ് ഇന്‍ ഹൈബ്രിഡ് കാറുകളാണ് സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ ആകെ വില്‍ക്കപ്പെട്ടവയില്‍ 50 ശതമാനവും എന്നത്, പരിസ്ഥിതിസൗഹൃദ കാറുകളിലേയ്ക്ക് ആളുകള്‍ കൂടുതലായി മാറുന്നു എന്ന് വ്യക്തമാക്കുന്നതാണ്. ആകെ വില്‍പ്പനയില്‍ 12.5% ഡീസല്‍ (മുന്‍ വര്‍ഷം 15.9%) കാറുകളാണ്. 2015-ല്‍ വിറ്റ ആകെ കാറുകളില്‍ 50 ശതമാനവും ഡീസല്‍ മോഡലുകളായിരുന്നു എന്നത് ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കണം.

യൂറോപ്പിലെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ജര്‍മ്മനിയിുടെ ഫോക്‌സ് വാഗണ്‍, 9.6% അധിക വില്‍പ്പനയാണ് സെപ്റ്റംബറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സിട്രോണ്‍ (Citroën), ഫിയറ്റ്, Peugeo എന്നീ പേരുകളില്‍ വില്‍പ്പന നടത്തുന്ന Stellantis 11.3% വളര്‍ച്ചയും, Renault 5.1% വളര്‍ച്ചയുമാണ് രേഖപ്പെടുത്തയത്.

സെമികണ്ടക്ടര്‍ ചിപ്പുകളുടെ ദൗര്‍ലഭ്യം അടക്കമുള്ള കാര്യങ്ങളാല്‍ യൂറോപ്പിലെ കാര്‍ വില്‍പ്പന കോവിഡ് കാലത്ത് കുത്തനെ ഇടിഞ്ഞിരുന്നു. ഇതിന് ശേഷം മേഖല ശക്തമായി തിരിച്ചുവരുന്ന കാഴ്ചയാണ് നിലവിലേത്. 2023-ല്‍ 16.9% വളര്‍ച്ച യൂറോപ്യന്‍ കാര്‍ വില്‍പ്പന മേഖല നേടിയിട്ടുണ്ട്. 80 ലക്ഷം കാറുകളാണ് ഈ കാലയളവില്‍ വില്‍ക്കപ്പെട്ടത്. എന്നാല്‍ 2019-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 20% കുറവാണിത്.

Share this news

Leave a Reply

%d bloggers like this: