അമ്പരപ്പിക്കുന്ന ലുക്കിൽ പൃഥ്വി; ‘ആടുജീവിതം’ പോസ്റ്റർ പുറത്ത്

ബെന്യാമിന്റെ പ്രശസ്തമായ ‘ആടുജീവിതം’ എന്ന നേവലിനെ അടിസ്ഥാനമാക്കി, അതേ പേരില്‍ ബ്ലെസ്സി സംവിധാനം ചെയ്യുന്ന സിനിമയുടെ ഔദ്യോഗിക പോസ്റ്റര്‍ പങ്കുവച്ച് നായകന്‍ പൃഥ്വിരാജ്. നേരത്തെ ചിത്രത്തിന്റെ ഇന്റര്‍നാഷണല്‍ ട്രെയിലര്‍ ലീക്കായിരുന്നു.

കാഴ്ച, തന്മാത്ര തുടങ്ങിയ മികച്ച ചിത്രങ്ങളുടെ സംവിധായകനായ ബ്ലെസ്സി, നാലര വര്‍ഷത്തോളം എടുത്താണ് ‘ആടുജീവിതം’ പൂര്‍ത്തിയാക്കിയത്. കോവിഡ് കാരണം ഷൂട്ടിങ് വൈകുകയും ചെയ്തു.

ചിത്രത്തിലെ പ്രധാനകഥാപാത്രമായ നജീബിനെ അവതരിപ്പിക്കാനായി വണ്ണം കുറച്ച് പൃഥ്വിരാജ് നടത്തിയ മേക്കോവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമല പോള്‍ ആണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായിക.

പ്രശസ്തരായ ടെക്‌നീഷ്യന്മാരാണ് ചിത്രത്തിന്റെ പിന്നിലുള്ളത്. ഛായാഗ്രഹണം കെ.എസ് സുനില്‍, സംഗീതം എ. ആര്‍ റഹ്മാന്‍, കലാസംവിധാനം പ്രശാന്ത് മാധവ്, മേക്കപ്പ് രഞ്ജിത് അമ്പാടി, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ് എന്നിവര്‍ക്കൊപ്പം സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി നിര്‍വ്വഹിക്കുന്നു.

Share this news

Leave a Reply

%d bloggers like this: