ലിമറിക്ക് സ്വദേശി യുഎസിൽ കൊല്ലപ്പെട്ട സംഭവം; ഭാര്യയും, ഭാര്യാ പിതാവും കുറ്റക്കാർ

ലിമറിക്ക് സ്വദേശിയായ ജേസണ്‍ കോര്‍ബെറ്റിനെ യുഎസില്‍ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയായ മോളി മാര്‍ട്ടെന്‍സ് (40), പിതാവ് ടോം മാര്‍ട്ടെന്‍സ് (73) എന്നിവരെ തടവിന് ശിക്ഷിച്ച് കോടതി. യുഎസിലെ നോര്‍ത്ത് കരോലിനയിലെ വീട്ടില്‍ 2015 ഓഗസ്റ്റ് 2-നാണ് കോര്‍ബെറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇരുവരെയും ഏഴ് മാസം വീതം തടവിനാണ് യുഎസിലെ ഡേവിഡ്‌സണ്‍ കൗണ്ടി സുപ്പീരിയര്‍ കോര്‍ട്ട് ശിക്ഷിച്ചിരിക്കുന്നത്. ഇരുവരും രണ്ട് വര്‍ഷം ഇപ്പോള്‍ തന്നെ തടവില്‍ കഴിഞ്ഞതുകൂടി ശിക്ഷാകാലയളവായി കണക്കാക്കിയതിനെത്തുടര്‍ന്നാണിത്. പ്രതികള്‍ അപ്പീല്‍ പോകില്ലെന്നാണ് റിപ്പോര്‍ട്ട്.

കല്ല്, ബേസ് ബോള്‍ ബാറ്റ് എന്നിവ കൊണ്ടുള്ള അടിയേറ്റാണ് കോര്‍ബെറ്റ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കോര്‍ബെറ്റിന്റെ രണ്ടാം ഭാര്യയായിരുന്നു മോളി. 2011-ലായിരുന്നു ഇവരുടെ വിവാഹം. ആദ്യ വിവാഹത്തില്‍ കോര്‍ബെറ്റിന് രണ്ട് മക്കളുണ്ട്.

കോര്‍ബെറ്റ് മോളിയെ ഉപദ്രവിക്കുമായിരുന്നുവെന്നും, ആദ്യ ഭാര്യയെ കോര്‍ബെറ്റ് കൊന്നതായി സംശയിച്ചതിനാല്‍, മോളിയെയും കൊല്ലുമെന്ന് കരുതിയായിരുന്നു കോര്‍ബെറ്റിനെ കൊലപ്പെടുത്തിയതെന്നുമായിരുന്നു മോളിയും, പിതാവും കോടതിയില്‍ വാദിച്ചത്.

Share this news

Leave a Reply

%d bloggers like this: