പലസ്തീനികളെ കൊല്ലാനായി പുറപ്പെടുന്ന യുഎസ് വിമാനങ്ങൾ അയർലണ്ടിൽ ലാൻഡ് ചെയ്യുന്നു; ഷാനൺ എയർപോർട്ടിൽ ഇന്ന് ജാഗ്രതാ കൂട്ടായ്മ

The Peace and Neutrality Alliance, Shannonwatch എന്നിവയുടെ നേതൃത്വത്തില്‍ ഇന്ന് (നവംബര്‍ 12) ഷാനണ്‍ എയര്‍പോര്‍ട്ടില്‍ ജാഗ്രതാ കൂട്ടായ്മ സംഘടിപ്പിക്കുന്നു.

ഇസ്രായേലിന് ആയുധസഹായവുമായി പോകുന്ന യുഎസ് യുദ്ധവിമാനങ്ങള്‍ ഷാനണ്‍ എയര്‍പോര്‍ട്ടില്‍ ഇന്ന് ലാന്‍ഡ് ചെയ്യുന്നതിനെ തുടര്‍ന്നാണ് ജാഗ്രതാ കൂട്ടായ്മ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പലസ്തീനുമായുള്ള യുദ്ധത്തില്‍ നിരപരാധികളെ കൊല്ലാനായി പുറപ്പെടുന്ന യുഎസ് വിമാനങ്ങളെ സഹായിക്കുന്ന അയര്‍ലണ്ടിന്റെ പ്രവൃത്തിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷപാര്‍ട്ടിയായ Sinn Fein-ന്റെ പിന്തുണയോടെയാണ് പരിപാടി നടത്തപ്പെടുന്നത്. ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ 3 മണി വരെയാണ് പരിപാടി.

ജാഗ്രതാ കൂട്ടായ്മയില്‍ പങ്കെടുക്കുന്നവരെയും വഹിച്ചുള്ള ഒരു ബസ് ഇന്ന് രാവിലെ 9.15-ന് Tara Street Station-ല്‍ നിന്നും പുറപ്പെടുമെന്നും, ഇതില്‍ പോകാനാഗ്രഹിക്കുന്നവര്‍ തങ്ങളെ info@pana.ie എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു. സീറ്റുകള്‍ പരിമിതമാണ്. പരിപാടിക്ക് ശേഷം തിരികെ വരാനായി 12 യൂറോയുടെ ചെലവ് വരുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Sinn Fein
44 Parnell Square
Dublin 1, Ireland
Tel: (353) 1 8726100/ 8726932

Share this news

Leave a Reply

%d bloggers like this: