വെള്ളപ്പൊക്കം, മരം കടപുഴകൽ സാധ്യത; അയർലണ്ടിലെങ്ങും കാലാവസ്ഥാ മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ അതിശക്തമായ കാറ്റോടുകൂടിയ മഴ ഈയാഴ്ചയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. ഇതെത്തുടര്‍ന്ന് ഇന്ന് രാത്രി 11 മണിമുതല്‍ നാളെ ഉച്ചയ്ക്ക് 1 മണിവരെ രാജ്യമെങ്ങും കാലാവസ്ഥാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ഇന്ന് രാത്രി ശക്തമായ മഴ കാരണം ഇന്ന് പലയിടത്തും പ്രാദേശികമായി വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ 40 മില്ലിമീറ്ററിലധികം മഴ പെയ്‌തേക്കും. റോഡ് യാത്ര ദുഷ്‌കരമാകുന്നതിനൊപ്പം മരങ്ങള്‍ കടപുഴകി അപകടങ്ങളുണ്ടാകാനുള്ള സാധ്യതയും കണക്കിലെടുക്കണം.

Share this news

Leave a Reply

%d bloggers like this: