അയർലണ്ടിലെ പ്രൈമറി സ്‌കൂളുകളിൽ സ്മാർട്ട്ഫോൺ നിരോധനം; നിങ്ങളുടെ അഭിപ്രായം എന്ത്?

അയര്‍ലണ്ടിലെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങിനല്‍കരുതെന്ന് മാതാപിതാക്കള്‍ക്ക് ഉപദേശം. ഇത് സംബന്ധിച്ചുള്ള മെമ്മോ കഴിഞ്ഞയാഴ്ച വിദ്യാഭ്യാസമന്ത്രി നോര്‍മ ഫോളി മന്ത്രിസഭയില്‍ അവതരിപ്പിച്ചിരുന്നു.

അതേസമയം രാജ്യമെങ്ങുമുള്ള പ്രൈമറി സ്‌കൂളുകളില്‍ ഒറ്റയടിക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ നിരോധിക്കാനല്ല സര്‍ക്കാര്‍ നീക്കം. മറിച്ച് ഓരോ സ്‌കൂളിലെയും കുട്ടികളുടെ മാതാപിതാക്കളുമായി സ്‌കൂള്‍ മാനേജ്‌മെന്റിന് ഇക്കാര്യം ചര്‍ച്ച ചെയ്ത് ഭൂരിപക്ഷാഭിപ്രായമനുസരിച്ച് തീരുമാനമെടുക്കാം. രാജ്യത്തെ പല സ്‌കൂളുകളും ഇപ്പോള്‍ തന്നെ ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. കുട്ടികള്‍ സെക്കന്‍ഡറി ക്ലാസുകളിലേയ്ക്ക് കടക്കുംവരെ ഫോണുകള്‍ നല്‍കരുതെന്നാണ് നിര്‍ദ്ദേശം.

സൈബര്‍ ബുള്ളിയിങ്, വയലന്‍സ്, അശ്ലീലം എന്നിങ്ങനെയുള്ള കാര്യങ്ങളിലേയ്ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ വഴി കുട്ടികള്‍ എത്തപ്പെടുന്നു എന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി കൈക്കൊണ്ടിരിക്കുന്നത്. ഒപ്പം അമിതമായ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കുട്ടികളുടെ ഏകാഗ്രത, ശാരീരികമായ പ്രവൃത്തികള്‍ എന്നിവ കുറയ്ക്കുകയും, ആരോഗ്യകരമായ ഉറക്കത്തെ ബാധിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

രക്ഷിതാവ് എന്ന നിലയില്‍ ഈ തീരുമാനത്തോടുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്‌സില്‍ രേഖപ്പെടുത്താവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: