ആഷ്‌ലിങ് മർഫി വധക്കേസ്: ജോസഫ് പുസ്‌ക കുറ്റക്കാരൻ, ശിക്ഷ വെള്ളിയാഴ്ച

ആഷ്‌ലിങ് മര്‍ഫി വധക്കേസില്‍ പ്രതിയായ ജോസഫ് പുസ്‌ക കുറ്റക്കാരനെന്ന് കോടതി. ഇയാള്‍ക്കുള്ള ശിക്ഷ അടുത്ത വെള്ളിയാഴ്ച വിധിക്കുമെന്നും വ്യാഴാഴ്ച വിചാരണയ്ക്ക് ശേഷം യ ജോസഫ് പുസ്‌ക കുറ്റക്കാരനെന്ന് കോടതി. ഇയാള്‍ക്കുള്ള ശിക്ഷ അടുത്ത വെള്ളിയാഴ്ച വിധിക്കുമെന്നും വ്യാഴാഴ്ച വിചാരണയ്ക്ക് ശേഷം ഡബ്ലിന്‍ സെന്‍ട്രല്‍ ക്രിമിനല്‍ കോടതി വ്യക്തമാക്കി.

23-കാരിയായ സംഗീത അദ്ധ്യാപിക ആഷ്‌ലിങ് മര്‍ഫിയെ 2022 ജനുവരി 12-ന് കൗണ്ടി ഓഫാലിയിലെ Tullamore-ന് പുറത്ത് Grand Canal-ല്‍ വച്ച് പ്രതിയായ പുസ്‌ക (33) കുത്തിക്കൊലപ്പെടുത്തിയെന്നാണ് 18 ദിവസം നീണ്ടുനിന്ന വിചാരണയില്‍ തെളിഞ്ഞത്. എന്നാല്‍ പ്രതി കുറ്റം നിഷേധിച്ചിരുന്നു.

2022 ജനുവരി 18-ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രതി, അന്നുമുതല്‍ കസ്റ്റഡിയിലാണ്.

ആഷ്‌ലിങ് മര്‍ഫി കൊല്ലപ്പെടുന്ന ദിവസം Tullamore പ്രദേശത്തുകൂടെ പുസ്‌ക സൈക്കിളില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിരുന്നു. ഇയാളുടെ ഫിംഗര്‍ പ്രിന്റ് സൈക്കിളില്‍ നിന്നും കണ്ടെടുത്തു. ഒപ്പം കൊല്ലപ്പെട്ട മര്‍ഫിയുടെ നഖങ്ങള്‍ക്കിടയില്‍ നിന്നും ഇയാളുടെ ഡിഎന്‍എ തെളിവ് ലഭിച്ചതും കുറ്റക്കാരന്‍ പുസ്‌ക തന്നെ എന്ന് തെളിയിക്കുന്നതില്‍ നിര്‍ണ്ണായകമായി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മര്‍ഫി, പ്രതിയെ മാന്തുകയായിരുന്നുവെന്നാണ് നഖങ്ങള്‍ക്കിടയിലെ ഡിഎന്‍എ തെളിവുകള്‍ വ്യക്തമാക്കുന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.

ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ മുഖത്ത് നിറയെ മാന്തിക്കീറിയ പാടുകളും ഉണ്ടായിരുന്നു.

അതേസമയം മുഖംമൂടി ധരിച്ച ഒരാള്‍ തന്നെ ആക്രമിച്ചത് വഴിയാണ് തനിക്ക് ഈ പരിക്കുകള്‍ പറ്റിയതെന്നും, മുഖംമൂടി ധാരി തന്നെയാണ് ആഷ്‌ലിങ് മര്‍ഫിനെ കുത്തിക്കൊലപ്പെടുത്തിയതെന്നുമായിരുന്നു പുസ്‌കയുടെ വാദം. ശേഷം മുഖംമൂടി ധാരി ഓടി രക്ഷപ്പെട്ടെന്നും ഇയാള്‍ പറഞ്ഞെങ്കിലും വിചാരണയില്‍ ഇതെല്ലാം കള്ളമാണെന്ന് തെളിഞ്ഞു.

അതേസമയം വിചാരണയ്ക്ക് ശേഷം തടവില്‍ കഴിയുന്ന പുസ്‌ക, ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടര്‍ന്ന് മുഴുവന്‍സമയം നിരീക്ഷണമുള്ള പ്രത്യേക സെല്ലിലാണ് നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഡബ്ലിനിലെ ക്ലോവര്‍ഹില്‍ ജയിലിലാണ് ഇയാള്‍ ഉള്ളത്. ശിക്ഷാവിധിക്ക് ശേഷം പ്രതിയെ ഇവിടെനിന്നും മാറ്റും.

Share this news

Leave a Reply

%d bloggers like this: