കാവനിൽ 250-ഓളം കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ തോട്ടം കണ്ടെത്തി ഗാർഡ

കൗണ്ടി കാവനിലെ Arda-യില്‍ രഹസ്യമായി വളര്‍ത്തിവന്ന കഞ്ചാവ് തോട്ടം കണ്ടെത്തി ഗാര്‍ഡ. ഇന്ന് നടത്തിയ ഓപ്പറേഷനിലാണ് 244 ചെടികളുള്ള തോട്ടം ഗാര്‍ഡയുടെ ശ്രദ്ധയില്‍ പെട്ടത്. ഇവയ്ക്ക് ഏകദേശം 195,200 യൂറോയോളം വില വരും.

സംഭവത്തില്‍ 20-ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യംചെയ്യുകയാണ്.

കാവനിലെ മറ്റ് പ്രദേശങ്ങളില്‍ ഗാര്‍ഡ നടത്തിയ തുടര്‍പരിശോധനകളില്‍ 2,000 യൂറോയുടെ കഞ്ചാവും, 2,750 യൂറോ കണക്കില്‍ പെടാത്ത പണവും പിടിച്ചെടുത്തിട്ടുണ്ട്.

പ്രദേശത്തെ ഗാര്‍ഡയ്‌ക്കൊപ്പം സായുധ ഗാര്‍ഡ സംഘവും, ഡോഗ് സ്‌ക്വാഡും ഓപ്പറേഷനില്‍ പങ്കെടുത്തു. ഗാര്‍ഡയുടെ Operation Tara-യുടെ ഭാഗമായായിരുന്നു പരിശോധനകള്‍.

Share this news

Leave a Reply

%d bloggers like this: