Leitrim-ൽ കെട്ടിടം തകർന്നുവീണു; അരമണിക്കൂർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീയെ രക്ഷിച്ചു

Co Leitrim-ലെ Mohill-ല്‍ കെട്ടിടം തകര്‍ന്ന് തെരുവിലേയ്ക്ക് വീണു. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം.

റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു വാന്‍ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ വീണ് തകര്‍ന്നു. അപകടസമയത്ത് കെട്ടിടത്തില്‍ കുടുങ്ങിയ ഒരു സ്ത്രീയെ അര മണിക്കൂര്‍ നേരത്തിന് ശേഷം രക്ഷിച്ചു. ഇവരുടെ കൈയ്ക്ക് പൊട്ടലുണ്ട്.

കടയുടെ മുന്‍ഭിത്തിയാണ് റോഡിലേയ്ക്ക് തകര്‍ന്ന് വീണത്. തുടര്‍ന്ന് ഗതാഗതം തടസപ്പെടുകയും ചെയ്തു. അപകടം നടക്കുമ്പോള്‍ റോഡില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.

ഏകദേശം 1,100 പേരാണ് Mohill-ല്‍ താമസിക്കുന്നവരായി ഉള്ളത്. Connaught Club നടത്തുന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ സെമിഫൈനലില്‍ Mohill ടീം മത്സരിക്കുന്നത് കാണാനായി ഇവരില്‍ മിക്കവരും റോസ്‌കോമണിലേയ്ക്ക് പോയപ്പോഴായിരുന്നു അപകടം.

Share this news

Leave a Reply

%d bloggers like this: