ഡബ്ലിനിൽ ചെറുപ്പക്കാരന് വെട്ടേറ്റു; ഒരാൾ അറസ്റ്റിൽ

ഡബ്ലിനില്‍ ചെറുപ്പക്കാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ശനിയാഴ്ച രാത്രി 11.30-ഓടെയാണ് Stoneybatter-ലെ Aughrim Street-ല്‍ വച്ച് 20-ലേറെ പ്രായമുള്ളയാള്‍ക്ക് കൈയ്ക്ക് വെട്ടേറ്റത്. തുടര്‍ന്ന് ഇയാള്‍ Mater Hopsital-ല്‍ ചികിത്സ തേടി.

സംഭവത്തില്‍ 30-ലേറെ പ്രായമുള്ള ഒരു പുരുഷനെ ഗാര്‍ഡ പിന്നീട് അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും.

രണ്ട് പേര്‍ തമ്മിലുണ്ടായ വഴക്കിനിടെ പ്രതി, മറ്റേയാളെ ആക്രമിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

Share this news

Leave a Reply

%d bloggers like this: