ഡബ്ലിനിൽ ചെറുപ്പക്കാരനെ വെടിവച്ചു കൊന്നത് മയക്കുമരുന്ന് സംഘമെന്ന് സംശയം

ഡബ്ലിനിലെ ഫിന്‍ഗ്ലാസില്‍ ചെറുപ്പക്കാരന്‍ വെടിയേറ്റ് മരിച്ചത് മയക്കുമരുന്ന് സംഘവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നെന്ന് സംശയം. ശനിയാഴ്ച രാത്രിയാണ് Barry Drive-ലെ വീട്ടില്‍ വച്ച് 23-കാരനായ Brandon Ledwidge കൊല്ലപ്പെട്ടത്. തലയിലും ദേഹത്തുമായി നാല് തവണയാണ് ബ്രാന്‍ഡന് വെടിയേറ്റത്.

തോക്കുമായെത്തിയ അക്രമി, വാതില്‍ തുറന്ന ബ്രാന്‍ഡന് നേരെ വെടിവയ്ക്കുകയായിരുന്നു. സ്ഥലത്തെത്തിയ പാരാമെഡിക്കല്‍ സംഘം ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ക്രിമിനല്‍ സംഘവുമായി ബന്ധപ്പെട്ട് ഈ വര്‍ഷമുണ്ടാകുന്ന ആദ്യ കൊലപാതകമാണിതെന്നാണ് കരുതുന്നത്. ഇതോടെ തുടര്‍ ആക്രമണങ്ങളും കൊലപാതകങ്ങളും ഉണ്ടായേക്കാമെന്നാണ് ആശങ്ക.

പ്രദേശത്ത് പ്രവര്‍ത്തിച്ചുവരുന്ന മയക്കുമരുന്ന് സംഘവുമായി ബ്രാന്‍ഡന് ബന്ധമുണ്ടായിരുന്നുവെന്നാണ് ഗാര്‍ഡ വിശ്വസിക്കുന്നത്. ഈ സംഘത്തെ പിടികൂടാന്‍ മുമ്പ് പലതവണ ഗാര്‍ഡ ശ്രമിച്ചിരുന്നു.

ഫിന്‍ഗ്ലാസ് കെല്‍റ്റിക് എഫ്‌സി ക്ലബ്ബിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയാണ് കൊല്ലപ്പെട്ട ബ്രാന്‍ഡന്‍. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ബ്രാന്‍ഡന്‍ മറ്റ് ചിലരുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: