Midlands Malayali ക്രിസ്തുമസ്-പുതുവത്സരാഘോഷ പരിപാടികൾ ഡിസംബർ 29-ന്

അയർലണ്ടിൽ Midlands Malayali ക്രിസ്തുമസ്-പുതുവത്സരാഘോഷം ഡിസംബർ 29 വെള്ളിയാഴ്ച്ച വിപുലമായ പരിപാടികളോടെ നടത്തപ്പെടും. Tullamore Rugby Club ൽ വച്ച് വൈകുന്നേരം 6 മുതൽ 10 വരെയാണ് Dance & Music fest സംഘടിപ്പിക്കുക.

സപ്തസ്വര Midlandls-ലെ കുട്ടികളുടെ ആദ്യനൃത്തപരിപാടിയും, സിനിമാറ്റിക് ഡാൻസ്, ഫ്യൂഷൻ ഡാൻസ്, കുട്ടികളും മുതിർന്നവരും നേതൃത്വം നൽകുന്ന സംഗീത നിശ, സാന്റാ ക്ളോസ് സന്ദർശനം എന്നിവ പരിപാടികൾക്ക് കൂടുതൽ കൊഴുപ്പേകും.

തുടർന്ന് പരിപാടിയിൽ പങ്കെടുക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും, കേരള തനിമയിലുള്ള ക്രിസ്തുമസ് ഡിന്നറും സംഘാടകർ ഒരുക്കുന്നുണ്ട്.

മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യാനും കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കാനും താത്പര്യമുള്ളവർ 0894558472, 0894979551, 089278 2664,0852669280 വാട്സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടുക.

Share this news

Leave a Reply

%d bloggers like this: