750 യൂറോ വരെ തിരികെ ലഭിക്കുന്ന അയർലണ്ടിലെ റെന്റ് ടാക്സ് ക്രെഡിറ്റിന് നിങ്ങൾ അപേക്ഷിച്ചോ?

അയര്‍ലണ്ടില്‍ ഉയര്‍ന്ന ജീവിതച്ചെലവിന് പരിഹാരം കാണുന്നതിനായി പ്രഖ്യാപിക്കപ്പെട്ട പരിഹാരനിര്‍ദ്ദേശങ്ങളിലൊന്നായ Rent Tax Credit-ന് അപേക്ഷിക്കുന്നവര്‍ വളരെ കുറവ്. ഏകദേശം 400,000 പേരാണ് റെന്റ് ടാക്‌സ് ക്രെഡിറ്റിന് അര്‍ഹരായി രാജ്യത്തുള്ളതെന്നും, എന്നാല്‍ വെറും 65,000 പേര്‍ മാത്രമേ ഈ വര്‍ഷം ഇതുവരെ ഇതിന് അപേക്ഷിച്ചിട്ടുള്ളൂവെന്നും Sinn Fein TD-യായ Eoin O Broin പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് വാടകനിരക്കുകള്‍ കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് 2023 ബജറ്റിലാണ് Rent Tax Credit എന്ന ക്ഷേമപദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. 500 യൂറോ വരെ ഇത്തരത്തില്‍ ടാക്‌സ് ഇളവായി തിരികെ ലഭിക്കുന്നതായിരുന്നു പദ്ധതി. 2024 ബജറ്റില്‍ ഇത് 750 യൂറോ ആക്കി ഉയര്‍ത്തുകയും ചെയ്തു.

എന്നാല്‍ ഈ വര്‍ഷം വെറും 64,901 പേര്‍ മാത്രമാണ് ടാക്‌സ് ക്രെഡിറ്റിനായി അപേക്ഷിച്ചിട്ടുള്ളത്. ഈ വര്‍ഷത്തെ റെന്റ് ടാക്‌സ് ക്രെഡിറ്റിന് അപേക്ഷിക്കാനായി നാല് വര്‍ഷം വരെ സമയമുണ്ട്.

PAYE ടാക്‌സ് നല്‍കുന്നവര്‍ക്ക് മാത്രമേ നിലവില്‍ ഇളവ് ലഭ്യമാകൂവെന്നും, സ്വയം വരുമാനം സാക്ഷ്യപ്പെടുത്തുന്നവര്‍ക്ക് അടുത്തവര്‍ഷം മുതല്‍ മാത്രമേ പദ്ധതി പ്രകാരം ഇളവ് ലഭ്യമാകൂവെന്നും പാര്‍ലമെന്റില്‍ TD O Broin-ന്റെ ചോദ്യത്തിന് മറുപടിയായി ധനകാര്യമന്ത്രി മൈക്കല്‍ മക്ഗ്രാത്ത് മറുപടി പറഞ്ഞു. ഇതെല്ലാം അപേക്ഷകള്‍ കുറയാന്‍ കാരണമായതാവാമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ പദ്ധതി ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ വേണ്ടതൊന്നും ചെയ്യുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.

Share this news

Leave a Reply

%d bloggers like this: