അയർലണ്ടിലെ താപനില -4 ഡിഗ്രിയിൽ; ഐസ്, ഫോഗ് വാണിങ്ങുകൾ നിലവിൽ വന്നു

ക്രിസ്മസ് കാലം അടുത്തിരിക്കെ അയര്‍ലണ്ടില്‍ -4 ഡിഗ്രി വരെ കുറഞ്ഞ അന്തരീക്ഷതാപനില ഇതേനിലയില്‍ വാരാന്ത്യത്തിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. ഇതെത്തുടര്‍ന്ന് രാജ്യമെങ്ങും ഐസ്, ഫോഗ് വാണിങ്ങുകള്‍ നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് നിലവില്‍ വന്ന വാണിങ്, ഞായര്‍ ഉച്ചയ്ക്ക് 12 വരെ തുടരും. മഞ്ഞുറയുന്നത് സംബന്ധിച്ച മുന്നറിയിപ്പ് ചൊവ്വാഴ്ച വരെ തുടരും.

റോഡില്‍ ഐസ് രൂപപ്പെടുക, ഫോഗ് അഥവാ മൂടല്‍മഞ്ഞ് രൂപപ്പെടുക എന്നിവ ഡ്രൈവിങ് അതീവ ദുഷ്‌കരമാക്കും. വേഗത കുറച്ചും, ഫോഗ് ലാംപുകള്‍ ഓണ്‍ ചെയ്തും വാഹനമോടിക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുക. ടയറിന്റെ ഗ്രിപ്പ്, എയര്‍, ബ്രേക്കിന്റെ കാര്യക്ഷമത എന്നിവയും ഇടയ്ക്കിടെ പരിശോധിക്കുക.

മഞ്ഞ് കനത്തത്തോടെ ആലിപ്പഴം വീഴ്ചയ്ക്കും സാധ്യത നിലനില്‍ക്കുന്നുണ്ട്.

വരുന്ന ആഴ്ചയും തണുപ്പ് തന്നെയാണ് അയര്‍ലണ്ടിനെ കാത്തിരിക്കുന്നതെങ്കിലും, ആഴ്ചയുടെ പകുതിയോടെ കാറ്റും, വരണ്ട കാലാവസ്ഥയും എത്തുമെന്നാണ് പ്രവചനം.

Share this news

Leave a Reply

%d bloggers like this: