അയർലണ്ട് മലയാളിയായ എഴുത്തുകാരി ദിവ്യ ജോൺ ജോസിന്റെ ‘പുതുമൊഴി’ പ്രകാശനം ചെയ്തു

അയര്‍ലണ്ട് മലയാളിയായ ദിവ്യ ജോണ്‍ ജോസിന്റെ പുസ്തകമായ ‘പുതുമൊഴി,’ കോഴിക്കോട് നടക്കുന്ന കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വച്ച് പ്രകാശനം ചെയ്തു.

എഴുത്തുകാരിയായ സി.എസ് ചന്ദ്രികയില്‍ നിന്നും സാഹിത്യകാരനും, തിരക്കഥാകൃത്തുമായ വിനോയ് തോമസ് പുസ്തകം ഏറ്റുവാങ്ങി. സാഹിത്യരംഗത്തെ പ്രശസ്തരായ ഉണ്ണി ആര്‍, വി.എച്ച് നിഷാദ്, ആസിഫ് കൂരിയാട് എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ തങ്ങളുടെ പ്രതിഭ കൊണ്ട് മലയാളികളുടെ മനസിനെ തൊട്ട 25 എഴുത്തുകാരെയും, അവരുടെ രചനകളെയുമാണ് ‘പുതുമൊഴി’ എന്ന പുസ്തകത്തിലൂടെ പ്രവാസി മലയാളിയായ ദിവ്യ ജോണ്‍ ജോസ് പരിചയപ്പെടുത്തുന്നത്. ഈ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങളും ‘പുതുമൊഴി’യുടെ ഉള്ളടക്കത്തിലുണ്ട്. ബുക് പ്ലസ് ആണ് പുസ്തത്തിന്റെ പ്രസാധകര്‍.

Share this news

Leave a Reply

%d bloggers like this: