അതിശക്തമായ കാറ്റ്; അയർലണ്ടിലെ 3 കൗണ്ടികളിൽ യെല്ലോ വാണിങ്

അയര്‍ലണ്ടില്‍ അതിശക്തമായ കാറ്റ് വീശാനുള്ള സാധ്യത കണക്കിലെടുത്ത് മൂന്ന് കൗണ്ടികളില്‍ യെല്ലോ വിന്‍ഡ് വാണിങ്. മേയോ, ഗോള്‍വേ, ക്ലെയര്‍ എന്നിവിടങ്ങളില്‍ ഇന്ന് (ഡിസംബര്‍ 8, വെള്ളി) രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് മുന്നറിയിപ്പ്.

ഇവിടങ്ങളില്‍ പടിഞ്ഞാറ് നിന്നും, തെക്ക്-പടിഞ്ഞാറന്‍ പ്രദേശത്തേയ്ക്ക് അതിശക്തമായ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്. കടലില്‍ പതിവിലുമധികം ഉയരത്തില്‍ തിരമാലകളുയരാനും ഇത് കാരണമാകും.

കടലില്‍ കുളിക്കാന്‍ പോകുന്നവര്‍ വാണിങ് നിലനില്‍ക്കുന്ന സമയങ്ങളില്‍ ഇതിന് മുതിരരുത്. വാണിങ് അവസാനിച്ച ശേഷവും കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് പരിശോധിച്ച ശേഷം മാത്രമേ കടലില്‍ ഇറങ്ങാവൂ.

Share this news

Leave a Reply

%d bloggers like this: