തുള്ളമോർ ഇന്ത്യൻ അസോസിയേഷൻ (TIA)ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ 2023 ഡിസംബർ 30 ശനിയാഴ്ച

പതിനെട്ടാം വർഷത്തിലേക്ക് കടക്കുന്ന തുള്ളമോർ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങൾ 2023 ഡിസംബർ 30 ശനിയാഴ്ച St. Marty’s Youth and Community Centre-ൽ വച്ച് (EIR CODE – R35W2K0) വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ് 2 മണിക്ക് കേക്ക് മുറിച്ചും വൈൻ വിതരണം ചെയ്തും തുടങ്ങുന്ന കലാസന്ധ്യ രാത്രി 10 മണിയോടുകൂടെ അവസാനിക്കും.

തുള്ളമോർ ഇന്ത്യൻ കമ്യൂണിറ്റിയിലുള്ള കുട്ടികളുടെയും മുതിർന്നവരുടെയും നൃത്ത നൃത്യങ്ങൾ, ക്രിസ്മസ് കരോൾ, മാർഗം കളി, നേറ്റിവിറ്റി, സ്കിറ്റുകൾ, വാദ്യോപകരണങ്ങളോടു കൂടിയ ലൈവ് ഗാനമേള, കഥാപ്രസംഗം, സെമി ക്ലാസിക്കൽ ഡാൻസുകൾ, സിനിമാറ്റിക് ഡാൻസുകൾ, ക്രിസ്മസ് സന്ദേശം, സാന്താക്ലോസ് ഇവന്റ് തുടങ്ങിയ വിവിധങ്ങളായ കലാപരിപാടികളോടൊപ്പം സിറ്റിവെസ്റ്റ് ബിരിയാണി ഹൗസ് ഒരുക്കുന്ന വിഭവ സമൃദ്ധമായ ക്രിസ്മസ് വെജ്/ നോൺ വെജ് സദ്യയും ഉണ്ടായിരിക്കും.

എല്ലാവരെയും TIA-യുടെ ആഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ച സംഘാടകർ, പ്രവേശനത്തിനായി മുൻകൂർ ബുക്ക് ചെയ്യാനും അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്കായി:
NIKKITA NAIR- 0899847117
ROSMY CUNNINGHAM- 0876382952
SANI BENNIES- 0879246085
MAGI PAUL-0879827967
JINI JAISON- 0879593457

Share this news

Leave a Reply

%d bloggers like this: