അയർലണ്ടിൽ ഇൻഷുറൻസ് പ്രീമിയം കുറഞ്ഞു; ക്ലെയിമുകൾ വർദ്ധിച്ചു

അയര്‍ലണ്ടില്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞു. 2022-ല്‍ പ്രീമിയം 7% കുറഞ്ഞ് 568 യൂറോയില്‍ എത്തിയതായാണ് സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022-ലെ ആകെ പ്രൈവറ്റ് മോട്ടോര്‍ ഇന്‍ഷുറന്‍സ് തുക 1.3 ബില്യണ്‍ യൂറോ ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കഴിഞ്ഞ വര്‍ഷം ഇന്‍ഷുറന്‍സ് ക്ലെയിമുകളില്‍ 20% വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പരിക്കുകള്‍ സംബന്ധിച്ചുള്ള ക്ലെയിമുകള്‍ 16% വര്‍ദ്ധിച്ചപ്പോള്‍, വാഹനത്തിന് കേടുപാടുകള്‍ പറ്റിയത് സംബന്ധിച്ചുള്ള ക്ലെയിമുകള്‍ 20% ആണ് ഉയര്‍ന്നത്.

ഇതോടെ ആകെ പ്രീമിയം തുകയുടെ 61% ആണ് ക്ലെയിം തുകയായി 2022-ല്‍ കണക്കാക്കുന്നത്. 2021-ല്‍ ഇത് 47% ആയിരുന്നു.

കഴിഞ്ഞ വര്‍ഷം വാഹനം ഇന്‍ഷ്വര്‍ ചെയ്ത 91% പേരും കോംപ്രഹെന്‍സീവ് ഇന്‍ഷുറന്‍സാണ് തെരഞ്ഞെടുത്തത്. 2019-ല്‍ ഇത് 84% ആയിരുന്നു.

Share this news

Leave a Reply

%d bloggers like this: