രക്തസാക്ഷിയായ സിസ്റ്റർ റാണി മരിയയുടെ ജീവിതകഥ; ‘ഫേസ് ഓഫ് ദി ഫേസ്ലെസ്സ്’ സിനിമ അയർലണ്ടിൽ റിലീസിന്

1995-ല്‍ മദ്ധ്യപ്രദേശില്‍ വച്ച് കൊല്ലപ്പെട്ട മലയാളിയായ കന്യാസ്ത്രീ റാണി മരിയയുടെ ജീവിതകഥ പറയുന്ന ചിത്രം ‘ഫേസ് ഓഫ് ദി ഫേസ്ലെസ്സ് (Face of the Faceless)’ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ഷെയ്‌സണ്‍ പി ഔസേഫ് സംവിധാനം ചെയ്ത ചിത്രം ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള യോഗ്യതാ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

ഇതിന് പുറമെ വത്തിക്കാനില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യന്‍ സിനിമയായി ഫേസ് ഓഫ് ദി ഫേസ്ലെസ്സ് മാറിയിരുന്നു. വിന്‍സി അലോഷ്യസ് സിസ്റ്റര്‍ റാണി മരിയയെ അവതരിപ്പിക്കുന്ന ചിത്രം ഹിന്ദി ഭാഷയിലാണ് ഒരുക്കിയിട്ടുള്ളതെങ്കിലും, മലയാളികളായ നിരവധി സാങ്കേതിക പ്രവര്‍ത്തകര്‍ സിനിമയുടെ ഭാഗമാണ്.

ഡിസംബര്‍ 29 മുതല്‍ അയര്‍ലണ്ടില്‍ ഡബ്ലിനിലെ Cineworld, Vue എന്നീ തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനമാരംഭിക്കുക. ഒപ്പം യു.കെയിലെ വിവിധ തിയറ്ററുകളിലും ഇതേദിവസം ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

നേരത്തെ ലോകത്തെ വിവിധ ചലച്ചിത്ര മേളകളിലേയ്ക്ക് ഫേസ് ഓഫ് ദി ഫേസ്ലെസ്സ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

21-ആം വയസില്‍ മിഷന്‍ പ്രവര്‍ത്തനത്തിനായി മദ്ധപ്രദേശിലെത്തിയ സിസ്റ്റര്‍ റാണി മരിയ, പീഡിതര്‍ക്കായി പ്രവര്‍ത്തിക്കവേ കൊല്ലപ്പെടുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: