അയർലണ്ടിലേക്ക് 21 മില്യൺ യൂറോയുടെ കൊക്കെയിൻ കടത്ത്, ആറുപേരെ അറസ്റ്റ് ചെയ്ത് പോലീസ്

കൊക്കെയിൻ കടത്തുസംഘത്തിലെ ആറാമനെയും വലയിലാക്കി അയർലണ്ട് പോലീസ്. €21 മില്യൺ വിപണന മൂല്യമുള്ള 300 കിലോ കൊക്കെയ്നാണ് അയർലണ്ടിലെ ലിമെറിക്ക് കൗണ്ടിയിലുള്ള ഫോയ്‌നസ് തുറമുഖത്ത് നിന്നും പോലീസ് പിടിച്ചെടുത്തത്.

കനഡയിൽ നിന്നെത്തിയ ഒരു ചരക്ക് കപ്പലിൽ നിന്നാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. വ്യാഴാഴ്ച റവന്യൂ ഉദ്യോഗസ്ഥർ പരിശോധന നടത്തിയതിനെത്തുടർന്നാണ് കൊക്കെയ്ൻ കണ്ടെടുത്തത്.

ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച അഞ്ചു പേരെ അറസ്റ്റു ചെയ്തിരുന്നു. 35 മുതൽ 50 വരെ പ്രായമുള്ള പുരുഷന്മാരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരം 32 കാരനായ ആറാമനെയും അറസ്റ്റു ചെയ്തതായി ഗാർഡ സ്ഥിരീകരിച്ചു. അറസ്റ്റിലായ ആറു പേരും ലിമെറിക്ക് ഡിവിഷനിലെ ഗാർഡാ സ്റ്റേഷനിൽ റിമാൻഡിലാണ്.

വലിയ തോതിലുള്ള കൊക്കെയ്ൻ വേട്ടയും തുടർച്ചയായ അറസ്റ്റുകളും അയർലൻഡിലെ ലഹരിമരുന്ന് മാഫിയയെ ഇല്ലായിമ ചെയ്യുന്നത് വലിയ പങ്കാണ് വഹിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: