അര ലക്ഷം കാഴ്ചക്കാരുമായി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി ഹ്രസ്വചിത്രം ‘പരസ്പരം ‘ മുന്നേറുന്നു

അയർലണ്ടിലെ ഒരുകൂട്ടം സിനാമാ പ്രേമികൾ അണിയിച്ചൊരുക്കിയ  ഹ്രസ്വചിത്രമായ ‘പരസ്പരം,’ റിലീസ് ചെയ്ത് മൂന്നാഴ്ചകൾക്കുള്ളിൽ അര ലക്ഷത്തിലധികം വ്യൂവേഴ്സിനെ കരസ്ഥമാക്കി മുന്നേറുന്നു . മികച്ച ഉള്ളടക്കമാണ് ചിത്രത്തിന്റേത് എന്നാണ് കണ്ടവരെല്ലാം ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. മാത്രമല്ല ഇത് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്നും പ്രേക്ഷകർ അടിവരയിടുന്നു.

അയർലണ്ടിലെ കലാസൃഷ്ടികളെ പ്രോത്സാഹിപ്പിക്കുന്നതിൽ എന്നും മുന്നിൽ നിൽക്കുന്ന ‘റോസ്മലയാള’ത്തോടുള്ള  പ്രത്യേക  നന്ദിയും സ്നേഹവും ‘പരസ്പരം’ ടീം അറിയിച്ചു . ഇനിയും ഈ ഹ്രസ്വചിത്രം കാണാത്തവർക്കായി ചുവടെ ലിങ്ക് നൽകുന്നു:

https://youtu.be/iXslvIuJ484?si=iHDSQBW6VpUa088f

Share this news

Leave a Reply

%d bloggers like this: