ക്രിസ്മസ്- ന്യൂഇയർനെ വരവേറ്റ് Dungarvan Malayali Association (DMA)

Dungarvan Malayali Association (DMA)ന്റെ അതിമനോഹരമായ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ ഡിസംബർ 28 2023 നു Dungarvan Fusion centre ൽ വച്ച് നടത്തപ്പെട്ടു. ഇതോടൊപ്പം അസോസിയേഷന്റെ ഒന്നാം വാർഷികവും വർണ്ണാഭമായി ആഘോഷിച്ചു.

വ്യാഴാഴ്ച 2 മണിമുതൽ Dungarvan Fusion Centre ൽ എത്തുന്നവരെ സ്വാഗതം ചെയ്ത് ക്രിസ്മസ് പാപ്പയും ക്രിസ്മസ് ട്രീ ഉം മാതാപിതാക്കമാരും ആട്ടിടയന്മാരും ഉണ്ണിയേശുനെ കാണാൻ എത്തിയ രാജാക്കന്മാരുംമൊക്കെ നിറഞ്ഞു പുൽകൂട് എല്ലാവരുടെയും മനസ് നിറച്ച കാഴ്ച ആയിരുന്നു.

ആഘോഷങ്ങൾക് തുടക്കം കുറിച്ചുകൊണ്ട് സന്റാ കേക്ക് കട്ട്‌ ചെയ്യുകയും തുടർന്ന് അതിമനോഹരമായ കരോളും കുട്ടികളുടെ ഗെയിമുകളും നടത്തപ്പെട്ടു.സംഗീതസാന്ദ്രമായ ഒരു സന്ധ്യ സമ്മാനിച്ചുകൊണ്ട് Angel Beats Waterford ന്റെ ഗാനമേളക്കൊപ്പം കുട്ടികളും മുതിർന്നവരും ചുവട് വെയ്ക്കാനും ആരഭിച്ചതോടുകൂടി ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ വൻ വിജയമായി മാറി.

Share this news

Leave a Reply

%d bloggers like this: