ഡബ്ലിൻ റസ്റ്ററന്റിൽ ചെറുപ്പക്കാരൻ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം: ഒരാൾ അറസ്റ്റിൽ

ഡബ്ലിനില്‍ ക്രിസ്മസ് രാത്രിയിലുണ്ടായ വെടിവെപ്പിലും ആക്രമണത്തിലും ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഡിസംബര്‍ 24-ന് രാത്രി 8 മണിയോടെയായിരുന്നു പടിഞ്ഞാറന്‍ ഡബ്ലിനിലെ Blanchardstown-ലുള്ള Browne’s Steakhouse റസ്റ്ററന്റില്‍ വച്ച് Tristan Sherry എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടത്. 40-ലേറെ പ്രായമുള്ള മറ്റൊരാള്‍ക്ക് വെടിവെപ്പില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ, വെള്ളിയാഴ്ച ഒരാളെ അറസ്റ്റ് ചെയ്തതായി അറിയിച്ചു. ഇയാളെ നിലവില്‍ ചോദ്യം ചെയ്തുവരികയാണ്.

അതേസമയം സംഭവത്തില്‍ ആദ്യം വെടിവച്ചവരില്‍ കൊല്ലപ്പെട്ട Sherry-യും ഉള്‍പ്പെട്ടിരുന്നതായാണ് ഗാര്‍ഡ വിശ്വസിക്കുന്നത്. ക്രിമിനല്‍ ഗ്യാങ്ങുകള്‍ തമ്മിലുള്ള പകയാണ് വെടിവെപ്പിലേയ്ക്ക് നയിച്ചതെന്നും സംശയിക്കപ്പെടുന്നു. ആദ്യ വെടിയുതിര്‍ത്ത Sherry-ക്ക് ലക്ഷ്യം കാണാനായില്ല. തുടര്‍ന്ന് എതിര്‍ സംഘം Sherry-യെ ആക്രമിച്ച ശേഷം കുത്തിക്കൊലപ്പെടുത്തുകയാണ് ചെയ്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഗാര്‍ഡയ്ക്ക് ലഭിച്ചിട്ടുണ്ട്.

തുടരാക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന ആശങ്കയില്‍, പ്രദേശത്ത് ഗാര്‍ഡ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: