ലിമറിക്ക് യൂണിവേഴ്‌സിറ്റിയിൽ രാസവസ്തുവുമായി സമ്പർക്കം; എട്ട് പേർ ആശുപത്രിയിൽ

കൗണ്ടി ലിമറിക്കിലെ Technological University of the Shannon (TUS)-ല്‍ രാസവ്തുവുമായി സമ്പര്‍ക്കത്തില്‍ വന്നുവെന്ന് സംശയിക്കുന്ന എട്ട് പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് വിദ്യാര്‍ത്ഥികളും ജീവനക്കാരും അടക്കം ഒമ്പത് പേരെ കണ്ണിന് അസ്വസ്ഥതയും, തൊണ്ടയില്‍ പൊള്ളല്‍ പോലെയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി ക്യാംപസ് ഒഴിപ്പിക്കുകയും ചെയ്തു.

ഏഴ് പേരെ ആംബുലന്‍സില്‍ University Hospital Limerick (UHL)-ല്‍ പ്രവേശിപ്പിച്ചപ്പോള്‍, മറ്റൊരാള്‍ സ്വയം ആശുപത്രിയിലെത്തി. അസ്വസ്ഥത തോന്നിയ ഒമ്പതാമത്തെ ആള്‍ക്ക് പാരാമെഡിക്കല്‍ സംഘം ക്യാംപസില്‍ വച്ച് തന്നെ ശുശ്രൂഷ നല്‍കി.

പരിചിതമല്ലാത്ത ഒരു മണം അനുഭവപ്പെട്ടതിന് ശേഷമായിരുന്നു ഇവര്‍ക്കെല്ലാം തന്നെ ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയത്. എന്നാല്‍ ഇവര്‍ ഏത് രാസവസ്തുവുമായാണ് സമ്പര്‍ക്കത്തില്‍ വന്നതെന്ന് വ്യക്തമല്ല.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏഴ് പേരെ നിരീക്ഷണത്തനായി ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും, മറ്റൊരാളെ ഇന്നലെ വൈകിട്ട് 3.30-ഓടെ ഡിസ്ചാര്‍ജ്ജ് ചെയ്‌തെന്നും UHL അധികൃതര്‍ അറിയിച്ചു.

സംഭവത്തിന്റെ കാരണം കണ്ടെത്തുന്നതിനായുള്ള അന്വേഷണം നടക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: