ഡബ്ലിനിൽ ആക്രമണത്തിൽ പരിക്കേറ്റ് ചെറുപ്പക്കാരൻ ആശുപത്രിയിൽ; ഒരാൾ പിടിയിൽ

ഡബ്ലിന്‍ സിറ്റി സെന്ററില്‍ വച്ച് ആക്രമണത്തില്‍ പരിക്കേറ്റ് ചെറുപ്പക്കാരന്‍ ആശുപത്രിയില്‍. ഞായറാഴ്ച അര്‍ദ്ധരാത്രി 12.40-ഓടെയാണ് 20-ലേറെ പ്രായമുള്ള ഒരു ചെറുപ്പക്കാരന്‍ Liffey Street lower-ല്‍ വച്ച് ആക്രമിക്കപ്പെട്ടതായി ഗാര്‍ഡയ്ക്ക് വിവരം ലഭിക്കുന്നത്.

പരിക്കേറ്റ ചെറുപ്പക്കാരനെ Mater Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം.

സംഭവത്തില്‍ 20-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെ അറസ്റ്റ് ചെയ്ത ഗാര്‍ഡ, ഇയാള്‍ക്ക് മേല്‍ കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാളെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും.

Share this news

Leave a Reply

%d bloggers like this: