കോര്‍ക്കില്‍ നടന്ന പ്രത്യേക ഓപ്പറേഷനില്‍ കണക്കില്‍ പെടാത്ത പണവും, വിലകൂടിയ കാറും പിടിച്ചെടുത്ത് ഗാര്‍ഡ. ശനിയാഴ്ചയാണ് Cobh പ്രദേശത്ത് നടന്ന ഓപ്പറേഷനില്‍ 62,800 യൂറോയും, വിലകൂടിയ കാറുമായി ഗാര്‍ഡ ഒരാളെ അറസ്റ്റ് ചെയ്തത്.
കോര്‍ക്കില്‍ മയക്കുമരുന്ന് വില്‍പ്പനയും, സംഘടിതകുറ്റകൃത്യവും തടയുന്നതിന്റെ ഭാഗമായി നടന്നുവരുന്ന ഓപ്പറേഷന്റെ തുടര്‍ച്ചയായിരുന്നു ശനിയാഴ്ച ഉച്ചയ്ക്ക് നടന്നത്. Cobh-ലെ ഒരു വീട്ടില്‍ നടന്ന പരിശോധനയില്‍ 30-ലേറെ പ്രായമുള്ള ഒരാള്‍ അറസ്റ്റിലായി.
തുടര്‍പരിശോധനയില്‍ പ്രദേശത്തെ മറ്റൊരു വീട്ടില്‍ നിന്നും മയക്കുമരുന്നായ കൊക്കെയ്ന്‍, 3,500 യൂറോ, വെടിയുണ്ടകള്‍ തുടങ്ങിയവയും ഗാര്‍ഡ കണ്ടെടുത്തു.
സംഭവത്തില്‍ തുടരന്വേഷണം നടക്കുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.