ഐറിഷ് നടൻ കിലിയൻ മർഫിക്ക് മികച്ച നടനുള്ള ബാഫ്റ്റ പുരസ്‌കാരം

ഐറിഷ് നടനായ കിലിയന്‍ മര്‍ഫിക്ക് (Cillian Murphy) മികച്ച നടനുള്ള BAFTA (British Academy Film Awards) പുരസ്‌കാരം. ഓപ്പണ്‍ഹെയ്മര്‍ (Oppenheimer) എന്ന സിനിമയിലെ പ്രകടനത്തിനാണ് മര്‍ഫിക്ക് പുരസ്‌കാരം ലഭിച്ചത്. ഇതടക്കം ആകെ ഏഴ് അവാര്‍ഡുകളാണ് ക്രിസ്റ്റഫര്‍ നോളന്‍ (Christopher Nolan) സംവിധാനം ചെയ്ത ഓപ്പണ്‍ഹെയ്മര്‍ ബാഫ്റ്റയില്‍ വാരിക്കൂട്ടിയത്.

മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച സ്വഭാവനടന്‍ (Robert Downey Jr.) എന്നീ പുരസ്‌കാരങ്ങളും ഓപ്പണ്‍ഹെയ്മറിനാണ്.

അമേരിക്കന്‍ ശാസ്ത്രജ്ഞനും, ആറ്റംബോബിന്റെ സ്രഷ്ടാവുമായ ജെ. റോബര്‍ട്ട് ഓപ്പണ്‍ഹെയ്മറിന്റെ ജീവിതകഥയാണ് ഓപ്പണ്‍ഹെയ്മര്‍. ചിത്രം ഏറെ നിരൂപക പ്രശംസ നേടിയതിനൊപ്പം ബോക്‌സ് ഓഫീസിലും വമ്പന്‍ ഹിറ്റ് ആയിരുന്നു.

ബാഫ്റ്റയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് എമ്മ സ്റ്റോണ്‍ ആണ് (ചിത്രം: Poor Things). ഐറിഷ് പ്രൊഡക്ഷന്‍ ഹൗസായ എലമെന്റ് പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിച്ചത്.

മികച്ച ഛായാഗ്രഹണം, എഡിറ്റിങ്, പശ്ചാത്തല സംഗീതം എന്നീ അവാര്‍ഡുകളും ഓപ്പണ്‍ഹെയ്മറാണ് നേടിയത്.

അതേസമയം അവാര്‍ഡ് ദാനം നടന്ന ഇന്നലെ റോബര്‍ട്ട് ഓപ്പണ്‍ഹെയ്മറിന്റെ ചരമവാര്‍ഷിക ദിനവുമായിരുന്നു.

Share this news

Leave a Reply

%d bloggers like this: