അയർലണ്ടിൽ ഞായറാഴ്ച രാത്രി മുതൽ സമയം ഒരു മണിക്കൂർ മുന്നോട്ട് നീങ്ങും; ഡേ ലൈറ്റ് സേവിങ്ങിനെ പറ്റി അറിയാം

ഈ ഞായറാഴ്ച രാത്രി 1 മണിക്ക് അയർലണ്ടിലെ സമയം ഒരു മണിക്കൂർ മുന്നോട്ട് നീങ്ങും; ഡേ ലൈറ്റ് സേവിങ്ങിനെ പറ്റി അറിയാം

ഡേ ലൈറ്റ് സേവിങ് കാരണം അയര്‍ലണ്ടില്‍ ഈ ഞായറാഴ്ച മുതല്‍ ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ മുന്നോട്ട് പോകും. കഴിഞ്ഞ വിന്റര്‍ സീസണില്‍ ഒരു മണിക്കൂര്‍ മുന്നോട്ട് മാറ്റിയ സമയമാണ് മാര്‍ച്ച് 31 ഞായറാഴ്ച വീണ്ടും പഴയത് പോലെ ആക്കുന്നത്.

ഓരോ വര്‍ഷവും ഒക്ടോബറിലെ അവസാന ഞായറാഴ്ചയും, മാര്‍ച്ചിലെ അവസാന ഞായറാഴ്ചയുമാണ് ഇത്തരത്തില്‍ സമയം മുന്നോട്ടും, പിന്നോട്ടും നീക്കുന്നത്. മാര്‍ച്ച് 31-ന് രാത്രി 1 മണിക്കാണ് സമയം നീക്കി 2 മണി ആക്കി വയ്ക്കുക. ഒക്ടോബറില്‍ ഇത് 2 മണിയില്‍ നിന്നും 1 ആക്കി വയ്ക്കുകയും ചെയ്യും.

അയര്‍ലണ്ടിന് സമാനമായി യു.കെ, പോര്‍ച്ചുഗല്‍ എന്നിവയാണ് ഇത്തരത്തില്‍ ഒരേ സമയത്ത് ക്ലോക്കില്‍ സമയമാറ്റം വരുത്തുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍. ഉദയ സമയത്തിലും, അസ്തമയ സമയത്തിലും തമ്മില്‍ വലിയ വ്യത്യാസം വരുന്നതോടെ പകല്‍ കൂടുതല്‍ സമയം ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

Share this news

Leave a Reply

%d bloggers like this: