ഡബ്ലിൻ സിറ്റി സെന്ററിൽ ഓഗസ്റ്റ് മുതൽ വാഹനങ്ങൾ നിരോധിക്കും; നിയന്ത്രണങ്ങൾ ഇപ്രകാരം…

ഡബ്ലിന്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി നിര്‍ദ്ദേശിക്കപ്പെട്ട പ്രധാന മാറ്റങ്ങള്‍ ഓഗസ്റ്റ് മുതല്‍ നിലവില്‍ വരും. സിറ്റി സെന്റര്‍ ധാരാളം വാഹനങ്ങള്‍ കുറുക്കുവഴിയായി ഉപയോഗിക്കുന്നത് മൂലം ഇവിടെ ഗതാഗതത്തിരക്ക് അനുഭവപ്പെടുന്നതായി അധികൃതര്‍ നേരത്തെ കണ്ടെത്തിയിരുന്നു.

ഓഗസ്റ്റ് മുതല്‍ Bachelors Walk, Aston Quay എന്നിവിടങ്ങളില്‍ പുതിയ ബസ് ഗേറ്റുകള്‍ സ്ഥാപിക്കും. ഇതോടെ സിറ്റി സെന്റര്‍ വഴി എല്ലാ വാഹനങ്ങളും കടത്തിവിടില്ല. ബസുകള്‍, ടാക്‌സികള്‍, സൈക്കിള്‍ യാത്രക്കാര്‍, കാല്‍ നടയാത്രക്കാര്‍ എന്നിവര്‍ക്ക് മാത്രമാകും ഇതുവഴി യാത്ര ചെയ്യാനുള്ള അനുമതി.

സിറ്റി സെന്ററിലെ 60% ഗതാഗതക്കുരുക്കിനും ഇതുവഴി പരിഹാരമാകുമെന്നാണ് കരുതുന്നത്. സിറ്റി സെന്റര്‍ കുറുക്കുവഴിയാക്കി യാത്ര ചെയ്യാന്‍ സൗകര്യം ഉള്ളിടത്തോളം കാലം ആളുകള്‍ ആ വഴി തെരഞ്ഞെടുക്കുമെന്നും, അതിനാലാണ് ഇവിടെ ഗതാഗതം നിരോധിക്കുന്നതെന്നും ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഗതാഗത വിഭാഗം മേധാവി ബ്രെന്‍ഡന്‍ ഒബ്രിയന്‍ പറഞ്ഞു. ഇവിടെ ഗതാഗതനിരോധനം വരുന്നതോടെ മറ്റ് റൂട്ടുകള്‍ ഉപയോഗിക്കാന്‍ ആളുകള്‍ തയ്യാറാകുകയും, നഗരത്തിലെ റൂട്ടുകളെ പറ്റി പുതിയ അവബോധം സൃഷ്ടിക്കപ്പെടുകയും ചെയ്യും.

ആദ്യ നടപടിയായി Westland Row-യില്‍ നിന്നും Pearse Street-ലേയ്ക്ക് കാറുകള്‍ ഇടത്തേയ്ക്ക് തിരിയുന്നത് നിര്‍ത്തലാക്കും. ജനങ്ങളുമായി ഇക്കാര്യത്തില്‍ കൃത്യമായ ആശയവിനിമയം നടത്തുമെന്നും കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: