ഡബ്ലിനിൽ 400 സോഷ്യൽ, അഫോർഡബിൾ വീടുകൾ നിർമ്മിക്കുന്നു; ഭവനപ്രതിസന്ധിക്ക് ആശ്വാസം പകരുമെന്ന് പ്രതീക്ഷ

ഡബ്ലിനില്‍ 400-ഓളം സോഷ്യല്‍, അഫോര്‍ഡബിള്‍ വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് തുടക്കം. ഡബ്ലിന്‍ 12-ല്‍ Grand Canal-ന് സമീപമാണ് വീടുകള്‍ നിര്‍മ്മിക്കാന്‍ ലാന്‍ഡ് ഡെവലപ്‌മെന്റ് ഏജന്‍സി (LDA), ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ എന്നിവര്‍ ചേര്‍ന്ന് Bluebell Waterways development എന്ന പേരില്‍ പദ്ധതി മുന്നോട്ട് വച്ചിരിക്കുന്നത്.

ആകെ 389 വീടുകളാണ് ഇവിടെ നിര്‍മ്മിക്കപ്പെടുക. സ്റ്റുഡിയോ, വണ്‍, ടു, ത്രീ ബെഡ് അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ആകെയുള്ള വീടുകളില്‍ 35% സോഷ്യല്‍ ഹൗസിങ് പദ്ധതിയില്‍ പെട്ടതായിരിക്കും. ബാക്കിയുള്ളവ കോസ്റ്റ് റെന്റല്‍ രീതിയിലും ജനങ്ങള്‍ക്ക് വിട്ടുനല്‍കും.

സിറ്റി കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള 2.8 ഹെക്ടര്‍ സ്ഥലത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന പദ്ധതിയുടെ ഭാഗമായി ഓപ്പണ്‍ സ്‌പേസ്, ക്രെഷ് എന്നിവയും നിര്‍മ്മിക്കും.

പദ്ധതി നിര്‍മ്മാണം തുടങ്ങുന്നതിന് മുമ്പായി അടുത്ത രണ്ട് മാസക്കാലം പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നുണ്ട്. ഓണ്‍ലൈനായും നിര്‍ദ്ദേശങ്ങള്‍ അറിയിക്കാം. പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ ഇവിടെ:

Share this news

Leave a Reply

%d bloggers like this: