നയൻസ് – കുഞ്ചാക്കോ ചിത്രം ‘നിഴല്‍’; സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

തെന്നിന്ത്യൻ താര റാണി നയന്‍താരയും, മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴല്‍’ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് പുറത്തിറങ്ങി. ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ പ്രശസ്തരായ നിരവധിപേർ ചേർന്നാണ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. നയൻതാരയുടെ പിറന്നാൾ ദിനത്തിൽ ആരാധകർക്കായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചേർന്ന് കരുതി വച്ച ഗംഭീര ട്രീറ്റ് തന്നെയാണിത്.  രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അം​ഗീകാരങ്ങളും … Read more

സിനിമാറ്റിക് നോവൽ: നോവൽ സാഹിത്യത്തിന് നവീന ആശയവുമായി രണ്ട് യുവാക്കൾ

പ്രതിസന്ധികൾ പ്രതീക്ഷകളെതകിടം മറിക്കുമ്പോൾതന്നെ അവസരമായും പരിണമിക്കും. കോവിഡ്‌ കാലം ഇതിനൊരു ഉത്തമ ഉദാഹരണമാണ്‌. അത്തരമൊരു അനുഭവമാണ്‌ ലോക്‌ഡൗണിനിടെ തൃശ്ശൂർ സ്വദേശികളായ ഫേബിൻ വർഗീസും പ്രശാന്ത് ശശിയും നേരിട്ടറിഞ്ഞത്‌. സിനിമാ മോഹങ്ങൾക്ക്‌ ബ്രേക്കുവീണപ്പോൾ ‘സിനിമാറ്റിക് നോവൽ’ എന്ന പുതിയ വഴിയാണ്‌ ഇരുവർക്കും മുന്നിൽതെളിഞ്ഞത്‌. അങ്ങനെ ‘ദ എംപറർ ഓഫ് റെച്ച്’ എന്ന സിനിമാറ്റിക് നോവൽ പിറവിയെടുത്തു. ആമസോണിൽ ഇ–ബുക്ക് ആയി അഞ്ചു ഭാഷകളിൽ നോവൽ പ്രസിദ്ധീകരിച്ചൂ. ഒരു നോവൽ സിനിമ പോലെ അവതരിപ്പിച്ചാൽ എങ്ങനെയാവണം എന്ന ചിന്തയാണ്‌ ഇരുവരേയും … Read more

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ജനുവരിയിൽ റിലീസ്

ദീപാവലി സ്‌പെഷ്യല്‍ ചിത്രങ്ങളുമായി രാജമൗലിയുടെ  ആര്‍ആര്‍ആര്‍. സംവിധായകനും നായകന്മാരായ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍. എന്നിവരാണ് സ്‌പെഷ്യല്‍ ചിത്രത്തിലുള്ളത്. താരങ്ങളുടെ മറ്റു ചിത്രങ്ങളും ട്വിറ്റര്‍ വഴി പുറത്തിറക്കിയിട്ടുണ്ട്. വെള്ളനിറമുള്ള കുര്‍ത്ത ധരിച്ച്, ആര്‍ആര്‍ആര്‍  എന്ന് പിന്നണിയില്‍ എഴുതിയ വേദിക്കു മുന്നിലായി മൂവരും ഇരിക്കുന്ന ചിത്രമാണിപ്പോള്‍  പുറത്തിറക്കിയിരിക്കുന്നത്. നിലവില്‍  ‘ആര്‍ആര്‍ആര്‍’ന്റെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ് 2018 അവസാനത്തോടെ ചിത്രീകരണം ആരംഭിച്ച രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമാണ് ആര്‍ആര്‍ആര്‍. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍ആര്‍ആര്‍  അര്‍ഥമാക്കുന്നത്. സ്വാതന്ത്രസമര നേതാവായിരുന്ന അല്ലൂരി … Read more

ഇളയരാജ സംഗീതത്തിന്റെ മാസ്മരികതയിൽ ഗമനം ട്രെയിലർ പുറത്ത്

പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ഗമനത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഇസൈജ്ഞാനി ഇളയരാജയുടെ സംഗീതത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം ശ്രിയ ശരണ്‍ ആണ് നായിക. സൂപ്പര്‍ താരം നിത്യാ മേനോന്‍ അതിഥി വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗായിക ശൈലപുത്രി ദേവി ആയാണ് നിത്യ ഗമനത്തില്‍ എത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ സിനിമയായാണ് ഗമനം ഒരുങ്ങുന്നത്. നവാഗതനായ സുജന റാവുവാണ് ചിത്രത്തിന്റെ സംവിധാനം. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന … Read more

നിവിൻ പോളിയുടെ പുതിയ ചിത്രം ”കനകം കാമിനി കലഹം” കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു

ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ പ്രേക്ഷകർക്ക് മറക്കാനാകാത്ത വ്യത്യസ്തമായ സിനിമ അനുഭവം സമ്മാനിച്ച സംവിധായകനാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ. അടുത്ത ചിത്രം നിവിൻ പോളി നായകനായ “കനകം കാമിനി കലഹം” ത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സിനിമ ചിത്രീകരണം മുന്നേറുന്നത്.  മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം വീണ്ടും ചിത്രീകരണത്തിന് തുടക്കം കുറിച്ചതിൽ ആഹ്ലാദവും ആശീർവാദവും നിവിൻ പോളി  ഫെയ്സ് ബുക്കിലൂടെ പങ്കുവെച്ചു. പോളി ജൂനിയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിവിൻ പോളി, ഗ്രേസ് ആന്റണി എന്നിവരെ കൂടാതെ വിനയ് … Read more

പെർഫ്യൂമിലെ ആദ്യ ഗാനം പുറത്തിറങ്ങി; സോഷ്യൽ മീഡിയയിൽ ഹിറ്റായി

കെ എസ് ചിത്ര പാടിയ പുതിയ ഗാനം റിലീസ് ചെയ്തു. മലയാളികളുടെ പ്രിയതാരങ്ങളായ ടിനി ടോം, പ്രതാപ് പോത്തന്‍, കനിഹ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത സംവിധായകന്‍ ഹരിദാസ് ഒരുക്കിയ  പെര്‍ഫ്യൂം എന്ന ചിത്രത്തില്‍ ചിത്രയും, പി.കെ സുനില്‍കുമാര്‍ കോഴിക്കോടും ചേര്‍ന്ന് ആലപിച്ച റൊമാന്റിക് ഗാനമാണ്  പ്രമുഖ താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. പാട്ട് പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം ‘നീലവാനം താലമേന്തി പോരുമോ വാര്‍മുകിലേ’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. സംഗീതം ഒരുക്കിയത്  … Read more

വെള്ളിത്തിരയിൽ ആദ്യമായി ജെയിംസ് ബോണ്ടിന് ജീവൻ കൊടുത്ത ഓസ്ക്കാർ ജേതാവ് ഷോണ്‍ കോണറി വിടവാങ്ങി

ആദ്യമായി ജെയിംസ് ബോണ്ട് ആയി വെള്ളിത്തിരയില്‍ എത്തിയ നടൻ ഷോണ്‍ കോണറി വിടവാങ്ങിയിരിക്കുന്നു. 90 വയസായിരുന്നു ഷോണ്‍ കോണറിക്ക്. എത്ര വര്‍ഷമായാലും ആള്‍ക്കാര്‍ കാണാൻ ആഗ്രഹിക്കുന്ന സിനിമകളിലെ നടനാണ് വിടപറഞ്ഞത്‌. ആദ്യ ജെയിംസ് ബോണ്ട് ചിത്രത്തില്‍‌ തന്നെ ഷോണ്‍ കോണറി നായകനായി. 1962–ൽ പുറത്തിറങ്ങിയ ഡോ. നോയിലാണ് ആദ്യം ജെയിംസ് ബോണ്ടായത്. ഏഴ് ജെയിംസ് ബോണ്ട് ചിത്രങ്ങളിലാണ് ഷോണ്‍ കോണറി നായകനായത്. 1983–ൽ പുറത്തിറങ്ങിയ നെവർ സേ നെവർ എഗെയിൻ എന്ന ചിത്രത്തിലാണ് ഷോണ്‍ കോണറി അവസാനമായി … Read more

കാണികളെ ഹാലോവീന്റെ ലോകത്തേക്ക് നയിച്ച് നെറ്റ്ഫ്ലിക്സ്

ഹാലോവീന്റെ ലോകത്തേക്ക് പ്രവേശിക്കാൻ നിങ്ങളെ സഹായിക്കുന്നതിന് പഴയതും പുതിയതുമായ നിരവധി സിനിമകളും ടിവി ഷോകളാണ് നെറ്റ്ഫ്ലിക്സ് ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ ക്ലാസിക് സിനിമകൾ മുതൽ ഹൊറർ സിനിമകൾ വരെ കണികൾക്കായി ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ ഇരുണ്ട സന്ധ്യകളെ കൈവശപ്പെടുത്താൻ ഇവരെത്തുന്നു. ഹുബി ഹാലോവീൻ നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും പുതിയ ഒരു തികഞ്ഞ ഫാമിലി എന്റർടൈയിനർ. ആഡം സാൻഡ്‌ലർ ഭയപ്പെടുത്തുന്ന ക്യാറ്റ് ഹുബി ഡുബോയിസായി അഭിനയിക്കുന്നു. ഹാലോവീൻ ദിനത്തിൽ സ്വന്തം ജന്മനാടിനെ നിരീക്ഷിക്കാൻ ഇയാൾ സന്നദ്ധത പ്രകടിപ്പിക്കുന്നു. എല്ലാവരും സുരക്ഷിതരായിരിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ശ്രമം … Read more

”ഒരു നക്ഷത്രമുള്ള ആകാശ”ത്തിന് മികച്ച സിനിമയ്ക്കുള്ള പുരസ്കാരം

സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അംഗീകാരം കേരളത്തിൽ നിന്നുള്ള ‘ഒരു നക്ഷത്രമുള്ള ആകാശ’ത്തിന്. നവാഗതരായ അജിത് പുല്ലേരിയും സുനീഷ്ബാബുവുമാണ് സംവിധായകർ. വാഷിംഗ്ടൺ ഡിസി ചലച്ചിത്ര സംഘടനകളുടെ കൂട്ടായ്മയാണ് ഡി സി എസ് എ എഫ് എഫ് (DCSAFF). സൗത്ത് ഏഷ്യയിലെ ഒമ്പതിലേറെ രാജ്യങ്ങളിൽ നിന്നും പ്രാതിനിധ്യം ഉണ്ടായി. മത്സരത്തിൽ പ്രദർശിപ്പിച്ചത് 60 ഓളം സിനിമകളാണ്. മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്കാകാരവും മലയാള ചിത്രത്തിനാണ്.  മലബാറിലെ ഗ്രാമത്തിലെ ഒരു സ്കൂളും, അധ്യാപികയുടെ ജീവിതവും, പൊതു വിദ്യാഭ്യാസത്തിന്റെ … Read more

ആലായാല്‍ തറ വേണോ? അടുത്തൊരമ്പലം വേണോ?? ആലിന്നു ചേർന്നൊരു കുളവും വേണോ???

കേരളത്തിന്റെ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് ‘ആലായാല്‍ തറ വേണ്ട അടുത്തൊരമ്പലം വേണ്ട, ആലിന്നു ചേർന്നൊരു കുളവും വേണ്ട’ എന്നാണ്. കാവാലത്തിന്റെ പ്രശസ്തമായ ആലായാൽ തറവേണം എന്ന ഗാനത്തിന്റെ പൊളിച്ചെഴുത്ത് ആണിത്.  സവർണ്ണതയുടെയും സ്ത്രീ വിരുദ്ധതയുടെയും പ്രകൃതി വിരുദ്ധതയുടെയും അനാചാരത്തിെന്റെയും കടക്കൽ വച്ച കത്തിയാണ് ഈ പൊളിച്ചെഴുത്ത്. വരേണ്യതയുടെ ആഘോഷത്തിന് കാവാലം ഇതെല്ലാം നിർമ്മിച്ചെങ്കിൽ, മാനവികതയെ തിരിച്ചുപിടിക്കാൻ സൂരജും ശ്രുതിയും മുന്നോട്ടുവന്നു. ഗായകന്‍ സൂരജ് സന്തോഷും സിനിമ പ്രവർത്തകയും എഴുത്തുകാരിയുമായ ശ്രുതി ശരണ്യവുമാണ് ഈ ഗാനത്തിന് പിന്നില്‍. … Read more