ഇളയരാജ സംഗീതത്തിന്റെ മാസ്മരികതയിൽ ഗമനം ട്രെയിലർ പുറത്ത്

പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ഗമനത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഇസൈജ്ഞാനി ഇളയരാജയുടെ സംഗീതത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം ശ്രിയ ശരണ്‍ ആണ് നായിക. സൂപ്പര്‍ താരം നിത്യാ മേനോന്‍ അതിഥി വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗായിക ശൈലപുത്രി ദേവി ആയാണ് നിത്യ ഗമനത്തില്‍ എത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ സിനിമയായാണ് ഗമനം ഒരുങ്ങുന്നത്. നവാഗതനായ സുജന റാവുവാണ് ചിത്രത്തിന്റെ സംവിധാനം. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന … Read more

നിവിൻ പോളിയുടെ പുതിയ ചിത്രം ”കനകം കാമിനി കലഹം” കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു

ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ പ്രേക്ഷകർക്ക് മറക്കാനാകാത്ത വ്യത്യസ്തമായ സിനിമ അനുഭവം സമ്മാനിച്ച സംവിധായകനാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ. അടുത്ത ചിത്രം നിവിൻ പോളി നായകനായ “കനകം കാമിനി കലഹം” ത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സിനിമ ചിത്രീകരണം മുന്നേറുന്നത്.  മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം വീണ്ടും ചിത്രീകരണത്തിന് തുടക്കം കുറിച്ചതിൽ ആഹ്ലാദവും ആശീർവാദവും നിവിൻ പോളി  ഫെയ്സ് ബുക്കിലൂടെ പങ്കുവെച്ചു. പോളി ജൂനിയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിവിൻ പോളി, ഗ്രേസ് ആന്റണി എന്നിവരെ കൂടാതെ വിനയ് … Read more

പെർഫ്യൂമിലെ ആദ്യ ഗാനം പുറത്തിറങ്ങി; സോഷ്യൽ മീഡിയയിൽ ഹിറ്റായി

കെ എസ് ചിത്ര പാടിയ പുതിയ ഗാനം റിലീസ് ചെയ്തു. മലയാളികളുടെ പ്രിയതാരങ്ങളായ ടിനി ടോം, പ്രതാപ് പോത്തന്‍, കനിഹ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത സംവിധായകന്‍ ഹരിദാസ് ഒരുക്കിയ  പെര്‍ഫ്യൂം എന്ന ചിത്രത്തില്‍ ചിത്രയും, പി.കെ സുനില്‍കുമാര്‍ കോഴിക്കോടും ചേര്‍ന്ന് ആലപിച്ച റൊമാന്റിക് ഗാനമാണ്  പ്രമുഖ താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. പാട്ട് പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം ‘നീലവാനം താലമേന്തി പോരുമോ വാര്‍മുകിലേ’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. സംഗീതം ഒരുക്കിയത്  … Read more

വെള്ളിത്തിരയിൽ ആദ്യമായി ജെയിംസ് ബോണ്ടിന് ജീവൻ കൊടുത്ത ഓസ്ക്കാർ ജേതാവ് ഷോണ്‍ കോണറി വിടവാങ്ങി

ആദ്യമായി ജെയിംസ് ബോണ്ട് ആയി വെള്ളിത്തിരയില്‍ എത്തിയ നടൻ ഷോണ്‍ കോണറി വിടവാങ്ങിയിരിക്കുന്നു. 90 വയസായിരുന്നു ഷോണ്‍ കോണറിക്ക്. എത്ര വര്‍ഷമായാലും ആള്‍ക്കാര്‍ കാണാൻ ആഗ്രഹിക്കുന്ന സിനിമകളിലെ നടനാണ് വിടപറഞ്ഞത്‌. ആദ്യ ജെയിംസ് ബോണ്ട് ചിത്രത്തില്‍‌ തന്നെ ഷോണ്‍ കോണറി നായകനായി. 1962–ൽ പുറത്തിറങ്ങിയ ഡോ. നോയിലാണ് ആദ്യം ജെയിംസ് ബോണ്ടായത്. ഏഴ് ജെയിംസ് ബോണ്ട് ചിത്രങ്ങളിലാണ് ഷോണ്‍ കോണറി നായകനായത്. 1983–ൽ പുറത്തിറങ്ങിയ നെവർ സേ നെവർ എഗെയിൻ എന്ന ചിത്രത്തിലാണ് ഷോണ്‍ കോണറി അവസാനമായി … Read more

കാണികളെ ഹാലോവീന്റെ ലോകത്തേക്ക് നയിച്ച് നെറ്റ്ഫ്ലിക്സ്

ഹാലോവീന്റെ ലോകത്തേക്ക് പ്രവേശിക്കാൻ നിങ്ങളെ സഹായിക്കുന്നതിന് പഴയതും പുതിയതുമായ നിരവധി സിനിമകളും ടിവി ഷോകളാണ് നെറ്റ്ഫ്ലിക്സ് ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ ക്ലാസിക് സിനിമകൾ മുതൽ ഹൊറർ സിനിമകൾ വരെ കണികൾക്കായി ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ ഇരുണ്ട സന്ധ്യകളെ കൈവശപ്പെടുത്താൻ ഇവരെത്തുന്നു. ഹുബി ഹാലോവീൻ നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും പുതിയ ഒരു തികഞ്ഞ ഫാമിലി എന്റർടൈയിനർ. ആഡം സാൻഡ്‌ലർ ഭയപ്പെടുത്തുന്ന ക്യാറ്റ് ഹുബി ഡുബോയിസായി അഭിനയിക്കുന്നു. ഹാലോവീൻ ദിനത്തിൽ സ്വന്തം ജന്മനാടിനെ നിരീക്ഷിക്കാൻ ഇയാൾ സന്നദ്ധത പ്രകടിപ്പിക്കുന്നു. എല്ലാവരും സുരക്ഷിതരായിരിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ശ്രമം … Read more

”ഒരു നക്ഷത്രമുള്ള ആകാശ”ത്തിന് മികച്ച സിനിമയ്ക്കുള്ള പുരസ്കാരം

സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അംഗീകാരം കേരളത്തിൽ നിന്നുള്ള ‘ഒരു നക്ഷത്രമുള്ള ആകാശ’ത്തിന്. നവാഗതരായ അജിത് പുല്ലേരിയും സുനീഷ്ബാബുവുമാണ് സംവിധായകർ. വാഷിംഗ്ടൺ ഡിസി ചലച്ചിത്ര സംഘടനകളുടെ കൂട്ടായ്മയാണ് ഡി സി എസ് എ എഫ് എഫ് (DCSAFF). സൗത്ത് ഏഷ്യയിലെ ഒമ്പതിലേറെ രാജ്യങ്ങളിൽ നിന്നും പ്രാതിനിധ്യം ഉണ്ടായി. മത്സരത്തിൽ പ്രദർശിപ്പിച്ചത് 60 ഓളം സിനിമകളാണ്. മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്കാകാരവും മലയാള ചിത്രത്തിനാണ്.  മലബാറിലെ ഗ്രാമത്തിലെ ഒരു സ്കൂളും, അധ്യാപികയുടെ ജീവിതവും, പൊതു വിദ്യാഭ്യാസത്തിന്റെ … Read more

ആലായാല്‍ തറ വേണോ? അടുത്തൊരമ്പലം വേണോ?? ആലിന്നു ചേർന്നൊരു കുളവും വേണോ???

കേരളത്തിന്റെ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് ‘ആലായാല്‍ തറ വേണ്ട അടുത്തൊരമ്പലം വേണ്ട, ആലിന്നു ചേർന്നൊരു കുളവും വേണ്ട’ എന്നാണ്. കാവാലത്തിന്റെ പ്രശസ്തമായ ആലായാൽ തറവേണം എന്ന ഗാനത്തിന്റെ പൊളിച്ചെഴുത്ത് ആണിത്.  സവർണ്ണതയുടെയും സ്ത്രീ വിരുദ്ധതയുടെയും പ്രകൃതി വിരുദ്ധതയുടെയും അനാചാരത്തിെന്റെയും കടക്കൽ വച്ച കത്തിയാണ് ഈ പൊളിച്ചെഴുത്ത്. വരേണ്യതയുടെ ആഘോഷത്തിന് കാവാലം ഇതെല്ലാം നിർമ്മിച്ചെങ്കിൽ, മാനവികതയെ തിരിച്ചുപിടിക്കാൻ സൂരജും ശ്രുതിയും മുന്നോട്ടുവന്നു. ഗായകന്‍ സൂരജ് സന്തോഷും സിനിമ പ്രവർത്തകയും എഴുത്തുകാരിയുമായ ശ്രുതി ശരണ്യവുമാണ് ഈ ഗാനത്തിന് പിന്നില്‍. … Read more

നിവിന്‍ പോളിയുടെ പിറന്നാള്‍ സമ്മാനമായി ”കനകം കാമിനി കലഹം”

പിറന്നാള്‍ സമ്മാനമായി പ്രേക്ഷകര്‍ക്ക് നിവിന്‍ പോളിയുടെ പുതിയ സിനിമ. പോളി ജൂനിയര്‍ പിക്ചേഴ്‌സിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. ”കനകം കാമിനി കലഹം” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ‘ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍’ മലയാളികള്‍ക്ക് സമ്മാനിച്ച രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ്. ചിത്രീകരണം വൈകാതെ തുടങ്ങും.

സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ ടോവിനോ തോമസ് ആശുപത്രിയിൽ

ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്. കൊച്ചിയിൽ ‘കള’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാണ് ടൊവിനോ. നിലവിൽ ടൊവിനോ നിരീക്ഷണത്തിലാണെന്നും, ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അറിയിച്ചു. പരിക്കേറ്റതിനെത്തുടർന്ന് ടൊവിനോയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രണ്ട് ദിവസം മുമ്പ് പിറവത്തെ സെറ്റിൽ വച്ചാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. സംഘട്ടനരംഗങ്ങളാണ് കഴിഞ്ഞ കുറച്ചുദിവസമായി ചിത്രീകരിച്ചു കൊണ്ടിരുന്നത്. ഇന്ന് രാവിലെയോടെ കടുത്ത വയറുവേദന അനുഭവപ്പെട്ടു. ഇതേത്തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. രോഹിത് വി എസ് ആണ് കള എന്ന … Read more

എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരം: നൃത്താവിഷ്ക്കാരവുമായി മേതിൽ ദേവിക

വീഡിയോ കാണാം അന്തരിച്ച പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരവായി നൃത്തശില്പം. പ്രശസ്ത നർത്തകി മേതിൽ ദേവികയാണ് നൃത്തശില്പം ഒരുക്കിയത്. ശ്രീ നരസിംഹ ദന്ധകം എന്ന ഗാനത്തിനാണ് മേതിൽ ദേവിക കുച്ചിപ്പുടിയിൽ നിർത്താവിഷ്ക്കാരം ഒരുക്കിയത്.