അയര്‍ലണ്ട് വെസ്റ്റ് എയര്‍ പോര്‍ട്ടില്‍ തൊഴിലവസരങ്ങൾ

അയര്‍ലണ്ട് വെസ്റ്റ് എയര്‍ പോര്‍ട്ടില്‍ നിരവധി തൊഴിലവസരങ്ങള്‍. ഫയര്‍ & സെക്യൂരിറ്റി ഓഫീസര്‍, അക്കൗണ്ട്‌ അസ്സിസ്റ്റന്റ്, റീട്ടൈല്‍ അസിസ്റ്റന്റ്സ്, കാറ്റെറിംഗ് അസിസ്റ്റന്റ്സ്,ബാര്‍ പെര്‍സണ്‍സ് എന്നീ തസ്തികകളിലാണ് ജോലി ഒഴിവുകള്‍. ബയോഡാറ്റ അയക്കേണ്ട വിലാസം hr@irelandwestairport.com  . കൂടുതല്‍ വിവരങ്ങള്‍ക്ക് www.irelandwestairport.com/careers  സന്ദര്‍ശിക്കുക.

Makeover Masters-ന്റെ പുതിയ ഷോറൂം Glasnevin-ൽ ആരംഭിച്ചു . നിങ്ങളുടെ സ്വപ്നവീടിന് മികവിന്റെ സ്‌പർശം നൽകാൻ.

Makeover Masters-ന്റെ  പുതിയ ഷോറൂം Glasnevin-ൽ ആരംഭിച്ചു . ഗ്ലാസ്നെവിനിലെ  ഡബ്ലിൻ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ   Makeover Masters-ന്റെ പുതുതായി രൂപകല്പന ചെയ്ത ഷോറൂമിന്റെ വാതിലുകൾ നിങ്ങള്ക്കായി തുറന്നിരിക്കുന്നു.. നിങ്ങളുടെ സ്വപ്നവീടിന് അതുല്യമായ ആകർഷണവും മികവിന്റെ സ്‌പർശവും നൽകാൻ, ലാമിനേറ്റുകൾ, കാർപ്പെറ്റുകൾ, LVT, SPC, ടൈലുകൾ എന്നിവയുൾപ്പെടെ വിപുലമായ ഉൽപ്പന്നങ്ങളുടെ ശേഖരം ഇവിടെ തയാറാണ്. ഈ ആധുനിക ഷോറൂമിന്റെ സൗകര്യങ്ങളും പുതിയ ശേഖരങ്ങളും കാണാൻ എല്ലാ ഉപഭോക്താക്കളെയും സ്വാഗതം ചെയ്യുന്നു. Makeover Masters-ന്റെ സേവനങ്ങൾ Tiling & Laminate … Read more

അയർലണ്ടിലെ നിങ്ങളുടെ വീട് നവീകരിക്കാൻ ആലോചിച്ചിട്ടുണ്ടോ? നിർമ്മാണ പ്രവർത്തനങ്ങൾ ഉത്തരവാദിത്തതോടെ ചെയ്തു നൽകും

നിങ്ങളുടെ   അയർലണ്ടിലെ വീട് നവീകരിക്കാൻ ആലോചിച്ചിട്ടുണ്ടോ? കിച്ചൻ കുറച്ചു കൂടി വിപുലീകരിക്കാൻ പദ്ധതി ഉണ്ടോ? ഒരു മുറി കൂടി ഉണ്ടാക്കാനോ അല്ലെങ്കിൽ ബാത്റൂം പുതുക്കി പണിയാനോ ആലോചന ഉണ്ടോ?  വീടുകളുടെ  നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തികളും, കൃത്യതയോടെയും, ഉത്തരവാദിത്തോടുകൂടിയും സമയ ബന്ധിതമായും  ചെയ്തുകൊടുക്കുന്നു. Planning Permissions Design ProposalsBack garden extensionsRenovationsNew Bathrooms or Bathroom renovationsPatiosGarden Sheds എന്നീ സര്‍വ്വീസുകള്‍ ലഭ്യമാണ്. കൂടാതെ എല്ലാ വിധ ബാത്ത്റൂം ഫിറ്റിങ്ങുകള്‍ക്കും, Cubo Roof Light -നും 10% ഡിസ്കൌണ്ടും ലഭ്യമാണ്. ബന്ധപ്പെടുക: … Read more

500 ജോലിക്കാരെ പിരിച്ചുവിടുമെന്ന FSU ആരോപണം അടിസ്ഥാനരഹിതം : PTSB

500 ജോലിക്കാരെ പിരിച്ചുവിടുമെന്ന ഫിനാന്‍ഷ്യല്‍ സര്‍വീസ് യൂണിയൻ (FSU) ഉയർത്തിയ ആരോപണങ്ങൾ പെർമനെന്റ് ടിഎസ്ബി (PTSB) നിരസിച്ചു. ഈ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ബാങ്ക് വ്യക്തമാക്കി. ഒക്ടോബറിൽ മുതിർന്ന മാനേജർമാർക്കായി ആരംഭിച്ച സ്വമേധയാ രാജിവെക്കൽ പദ്ധതി ഇപ്പോൾ എല്ലാ ജീവനക്കാർക്കും ലഭ്യമാക്കുമെന്ന് PTSB ഈ ആഴ്ച ആരംഭത്തിൽ അറിയിച്ചിരുന്നു. സ്വമേധയാ രാജിവെക്കുന്നവരുടെ കൃത്യമായ എണ്ണം ബാങ്ക് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഐടി വിഭാഗത്തിൽ 100 പേർ, റീട്ടെയിൽ മേഖലയിൽ 200 പേർ, മറ്റു വിഭാഗങ്ങളിൽ 200 പേർ ഉൾപ്പെടെ 500 … Read more

ഡബ്ലിൻ ‘ഷീല പാലസ്’ ലിഫി വാലി കോംപ്ലക്സിൽ പുതിയ റെസ്റ്റോ-ബാർ തുറന്നു ഉദ്ഘാടനം പ്രമാണിച്ച് ജനുവരി 31 വരെ സ്പെഷ്യല്‍ ഡിസ്കൌണ്ട്

അയർലണ്ടിലെ മലയാളികളുടെയും ഭക്ഷണപ്രേമികളുടെയും പ്രിയ ഇടമായ ഡബ്ലിന്‍ ഷീല പാലസ്,  അവരുടെ പുതിയ സംരംഭമായ റെസ്റ്റോ-ബാറുമായി ശ്രദ്ധ നേടുന്നു. ആധുനിക സൗകര്യങ്ങളും വിഭവങ്ങളുടെ വൈവിധ്യവും ഉൾപ്പെടുത്തി, ഒരു പുത്തൻ ഭക്ഷണ-സംഗീത അനുഭവം വാഗ്ദാനം ചെയ്യുകയാണ് ഈ പുതിയ സ്ഥാപനം. ഷീല പാലസ് റെസ്റ്റോ-ബാർ എന്ന പേരിൽ കഴിഞ്ഞ ആഴ്ച ക്ലോണ്ടാൽക്കിനില്‍ ലിഫി വാലി കോംപ്ലക്സിൽ ആണ് പുതിയ സ്ഥാപനം തുറന്നത്. ഉദ്ഘാടന ചടങ്ങിൽ 50-ലേറെ വിഭവങ്ങൾ ഉൾപ്പെട്ട ബുഫേയ്ക്ക് വെറും €21.95 വിലയുള്ള പ്രത്യേക ഓഫർ ഒരുക്കിയിരുന്നു. … Read more

2024 ല്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ണ്ട് ഉള്ള പ്രൊഫെഷന്‍ ഏത്? ഗവേഷണ റിപ്പോര്‍ട്ട്‌ പുറത്ത് വിട്ട് ഐറിഷ് ജോബ്സ്

റിക്രുട്ടിംഗ് ഏജന്‍സി ആയ ഐറിഷ് ജോബ്സ് നടത്തിയ പുതിയ ഗവേഷണപ്രകാരം, 2024-ൽ കെട്ടിട നിർമ്മാണ മേഖലയിലെ ജോലികളാണ് ഏറ്റവും കൂടുതൽ ഡിമാന്‍ണ്ട് ഉള്ള പ്രൊഫഷനുകളിൽ പെടുന്നത്. കാരണം ഈ മേഖലയില്‍ skilled- labours ന്‍റെ അഭാവം തുടര്‍ച്ചയായി അനുഭവപ്പെടുന്നതായി പഠനം കണ്ടെത്തുന്നു. 2024-ൽ സൈറ്റ് മാനേജർമാർ ഏറ്റവും കൂടുതൽ ഡിമാന്‍ണ്ട് ഉള്ള പ്രൊഫഷനായി മാറി, വർഷംതോറും ആവശ്യകത 39% വർധിച്ചതായി കണ്ടെത്തി. ഗവേഷണ റിപ്പോര്‍ട്ട്‌ പ്രകാരം, ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന അഞ്ച് പ്രൊഫഷനുകൾ കെട്ടിട നിർമ്മാണ മേഖലയില്‍ … Read more

ഇന്ത്യൻ കമ്പനിയായ ജസ്പേ ഡബ്ലിനിലേക്ക് പ്രവർത്തനം വിപുലീകരിക്കുന്നു; 30-ൽ കൂടുതൽ ജോലി അവസരങ്ങൾ

ബാങ്കുകൾക്കും എന്റർപ്രൈസുകൾക്കും പണമിടപാട് പരിഹാരങ്ങൾ നൽകുന്ന ഇന്ത്യൻ ഫിൻടെക് കമ്പനിയായ ജസ്പേ, ഡബ്ലിനിൽ ഒരു പുതിയ ഓഫീസിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഡബ്ലിനിലെ ടീമിനെ 30-ലധികം പ്രൊഫഷണലുകൾ വരെ വിപുലീകരിക്കാനാണ് ജസ്പേയുടെ പദ്ധതി. കമ്പനിയുടെ ആഗോള വളർച്ചാ തന്ത്രത്തിലെ ഒരു പ്രധാന ചുവടായി ഈ നീക്കത്തെ കാണുന്നു. യൂറോപ്പിലെ വ്യാപകമാകുന്ന ഉപഭോക്തൃ അടിസ്ഥാനത്തെ മികച്ച രീതിയിൽ സേവിക്കുക എന്നതാണ് ജസ്പേയുടെ ലക്ഷ്യം. ജസ്പേ, ഇന്ത്യയുടെ സാങ്കേതിക ഹബ്ബായ ബംഗളൂരുവിൽ ആസ്ഥാനമിട്ട് പ്രവർത്തിക്കുന്ന ഒരു കമ്പനിയാണു. … Read more

ഡബ്ലിൻ എയർപോർട്ടിലെ കാറ്ററിങ് സ്ഥാപനത്തിലേക്ക് ജോലിക്കാരെ തേടുന്നു; ഓപ്പൺ റിക്രൂട്ട്മെന്റ് നവംബർ 29-ന്

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന KSG Catering-ലേയ്ക്ക് പുതിയ ജോലിക്കാരെ എടുക്കുന്നതിനുള്ള ഓപ്പണ്‍ റിക്രൂട്ട്‌മെന്റ് നവംബര്‍ 29-ന്. വിവിധ തസ്തികകളിയാണ് ജോലി ഒഴിവുകള്‍. ഡബ്ലിന്‍ എയര്‍പോര്‍ട്ടിലുള്ള Radisson Hotel-ലെ Botanic Room-ല്‍ വച്ച് നവംബര്‍ 29 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 3 മണി വരെയാണ് റിക്രൂട്ട്‌മെന്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.ksg.in

ഡബ്ലിനിൽ granny house വാടകയ്ക്ക്

ഡബ്ലിനിലെ Santry-യില്‍ granny house വാടകയ്ക്ക്. ഒരു ഡബിള്‍ ബെഡ്‌റൂം, കിച്ചണ്‍/ ലിവിങ് റൂം, ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങളുള്ള വീട് ഒക്ടോബര്‍ 1 മുതലാണ് ലഭ്യമാകുക. പരമാവധി രണ്ട് പേര്‍ക്ക് താമസിക്കാം. മലയാളികളായ കപ്പിള്‍സ് അല്ലെങ്കില്‍ ലേഡീസിനാണ് പരിഗണന. വാടക മാസം 1,200 യൂറോ. മറ്റ് ബില്ലുകള്‍ പുറമെ. Location: Santry ,Dublin 9. (Suitable for nurses working Mater Public/Private,SSC,Beaumount.) Contact (only via wattsapp): +353894318057