യൂറോപ്പ് പച്ച പുതയ്ക്കുമ്പോള്‍

251 അംഗ യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് 28 അംഗരാജ്യങ്ങളില്‍ നടന്ന വോട്ടെടുപ്പിന്റെ ഫലം പുറത്തുവന്നു തുടങ്ങി. ഇന്ത്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയാണ് ഇത്. തീവ്രവലതുപക്ഷത്തിന് മേല്‍ക്കൈ ഉള്ളതിനാല്‍ മുമ്പില്ലാത്ത വിധം ഛിന്നഭിന്നമായ പാര്‍ലമെന്റാണ് വരാന്‍ പോകുന്നതെന്ന് അഭിപ്രായ സര്‍വേകള്‍ വിലയിരുത്തിയിരുന്നു. ഏകദേശം അതേ രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ദേശീയവാദികളും പോപുലിസ്റ്റുകളും തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്‌തേക്കും. ഗ്രീന്‍സ് പാര്‍ട്ടി യൂറോപ്പിലുടനീളം മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. 2014-ല്‍ 50 എം.ഇ.പി-മാര്‍ ഉണ്ടായിരുന്നത് 67 ആയി … Read more

പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല : കണ്ണീരോടെ രാജി പ്രഖ്യാപിച്ചു തെരേസ മെയ്

ലണ്ടന്‍ : ബ്രെസ്റ്റ്‌റ് ഉണ്ടാക്കിയ നൂലാമാലകള്‍ക്ക് അവസാനം തെരേസ രാജി പ്രഖ്യാപിച്ചു. ജൂണ്‍ 7 നു കോണ്‍സെര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും പടിയിറങ്ങും. ടോറി പാര്‍ട്ടിയുടെ പുതിയ നേതാവ് സ്ഥാനം ഏല്‍ക്കുന്നത് വരെ അധികാരത്തില്‍ തുടരും. ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ തന്നാല്‍ ആവുന്നതെല്ലാം ചെയ്‌തെന്നും വിതുമ്പലോടെ തെരേസ പറഞ്ഞു. അവസാനം പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ രാജി വെയ്ക്കുകയാണെന്നും പ്രഖ്യാപിച്ചു .

ഡോണിംഗ് സ്ട്രീറ്റില്‍ നിന്നും പുറത്തേക്ക് ; തെരേസ മെയ് യുടെ രാജി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന

ലണ്ടന്‍: പ്രധാനമന്ത്രി തെരേസ മേ-യുടെ പുതിയ ബ്രെക്‌സിറ്റ് നടപടികളില്‍ രോഷാകുലയായി ആന്‍ഡ്രിയ ലീഡ്‌സണ്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. ഇതോടെ മേയുടെ നില കൂടുതല്‍ പരുങ്ങലിലായി. ഒന്നുകില്‍ രാജിവെക്കുക അല്ലെങ്കില്‍ പുറത്താക്കപ്പെടും എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്. ക്യാബിനറ്റിലുള്ള സഹപ്രവര്‍ത്തകരുടെ അച്ചടക്കമില്ലാത്ത പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ലീഡ്‌സണ്‍ രാജിവെച്ചത്. നിലവിലെ അവസ്ഥയില്‍ റഫറണ്ടവുമായി ബന്ധപ്പെട്ട് അനുകൂലമായി എന്തെങ്കിലും നടക്കാന്‍ സാധ്യത കുറവാണെന്ന് അവര്‍ തുറന്നടിച്ചു. എങ്ങിനെയാണ് ബ്രക്‌സിറ്റ് കരാര്‍ നടപ്പാക്കാന്‍ പോകുന്നത് എന്ന് പാര്‍ലമെന്റിനെ ബോധ്യപ്പെടുത്താനിരിക്കെയാണ് രാജി. ഹൗസ് … Read more

ഓസ്ട്രിയയില്‍ ‍ പ്രൈമറി വിദ്യാലയങ്ങളിലും ശിരോവസ്ത്രങ്ങള്‍ക്ക് വിലക്ക്

വിയന്ന : ഓസ്ട്രിയയില്‍ പ്രൈമറി സ്‌കൂളുകളില്‍ ശിരോവസ്ത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. മതാചാരത്തിന്റെ ഭാഗമായുള്ള ചിഹ്നങ്ങള്‍ ഇവിടെ അനുവദിക്കില്ലെന്ന നിലപിടിലാണ് വലതു പക്ഷം ഭരിക്കുന്ന ഓസ്ട്രിയ ഇത്തരമൊരു തീരുമാനവുമായി രംഗത്തെത്തിയത്. രാജത്തെ മുസ്ലിം സമുദായത്തെ ലക്ഷ്യം വെച്ചാണ് തീരുമാനമെന്ന് ഇവിടുത്തെ മുസ്ലിം സംഘടനകള്‍ അഭിപ്രയപെട്ടു. ഓസ്ട്രിയയില്‍ പ്രൈമറി തലത്തില്‍ പഠിക്കുന്ന മുസ്ലിം പെണ്‍കുട്ടികള്‍ ശിരോവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇവിടയുള്ള സിഖ് മതസ്ഥര്‍ആയ ആണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന പടകയ്ക്കും, ജൂത കുട്ടികള്‍ ഉപയോഗിക്കുന്ന കിപ്പയിക്കും നിരോധനം ഏര്‍പെടുത്തിയിട്ടില്ല. മെഡിക്കല്‍ ബാന്‌ഡേജുകള്‍, മഴ, മഞ്ഞു … Read more

ഓസ്‌ട്രേലിയന്‍ മൈഗ്രേഷന്‍ ആഗ്രഹിക്കുന്നോ…? സഹായമേകാന്‍ ഫ്‌ലൈവേള്‍ഡ് ഗ്രൂപ്പ്

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ നിരവധി ബിസിനസ് മേഖലകളില്‍ സാന്നിധ്യമുറപ്പിച്ച മലയാളി സംരംഭമായ ഫ്‌ലൈവേള്‍ഡ് ഗ്രൂപ്പ് മൈഗ്രേഷന്‍ രംഗത്തേക്കും കാലുറപ്പിക്കുന്നു. ഫ്‌ലൈവേള്‍ഡ് ട്രാവെല്‍സ്, ഫ്‌ലൈ വേള്‍ഡ് ടൂര്‍സ്, ഫ്‌ലൈവേള്‍ഡ് മണി ട്രാന്‍സ്ഫര്‍ എന്നീ സംരംഭങ്ങള്‍ വിജയകരമായി മുന്നേറുന്നതിനിടെയാണ് മൈഗ്രേഷന്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് രംഗത്ത് ചുവടുറപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. മൈഗ്രേഷന്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് പ്രവര്‍ത്തനങ്ങളുടെ ലളിതമായ ഉദ്ഘാടനം ഗോള്‍ഡ്‌കോസ്റ്റിലെ ഫ്‌ലൈവേള്‍ഡ് ഹെഡ് ഓഫീസില്‍ നടന്നു. ഓസ്‌ട്രേലിയന്‍ PR നും , പഠനത്തിനും ജോലി തേടിയും, ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും മറ്റുമായി … Read more

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറ തമ്പുരാന്‍ ആര്‍ച്ചി ഹാരിസണ്‍ മൗണ്ട് ബാറ്റണ്‍ വിന്‍ഡ്‌സര്‍

ലണ്ടന്‍ : ബ്രിട്ടിഷ് രാജകുടുംബത്തിലെ പുതിയ അഥിതി എത്തിയതിന്റെ സന്തോഷത്തിലാണ് രാജ കൊട്ടാരം. രാജകുമാരന്റെയും, മെഗന്‍ മെര്‍ക്കലിന്റെയും ആദ്യത്തെ ആണ്‍ കുഞ്ഞിന് ആര്‍ച്ചി ഹാരിസണ്‍ ബാറ്റണ്‍ വിന്‍ഡ്‌സര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറ തമ്പുരാന്റെ ജനനം. രാജകുടുംബത്തിലെ മറ്റ് കുട്ടികളെ പോലെ ആര്‍ച്ചിക്ക് ഔദ്യോഗിക പേരില്ല. പ്രിന്‍സ് ആര്‍ച്ചി എന്ന പേരിനു പകരം മാസ്റ്റര്‍ ആര്‍ച്ചി എന്നാകും കുട്ടി അറിയപ്പെടുക. കുഞ്ഞിന്റെ പേര് സംബന്ധിച്ച് ബ്രിട്ടനില്‍ നടന്ന വാതുവെപ്പില്‍ ആര്‍ച്ചി എന്ന പേര് … Read more

ഫ്രാന്‍സില്‍ ടെക്നിവല്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ഹൈപോതെര്‍മിയ : നിരവധി ആളുകള്‍ ചികിത്സയില്‍

പാരീസ് : ഫ്രാന്‍സില്‍ ടെക്‌നോ മ്യൂസിക് 2019 ഇല്‍ പങ്കെടുക്കാനെത്തിയ 30 ഓളം ആളുകള്‍ക്ക് ശരീരതാപനില അപകടകരമായ നിലയില്‍ കുറയുന്ന ശാരീരികാവസ്ഥയായ ഹൈപോതെര്‍മിയ പിടിപെട്ടു. അപ്രതീക്ഷിതമായി മഞ്ഞു വീഴ്ച അനുഭവപെട്ടതോടെ താപനില മൈനസ് മൂന്ന് ഡിഗ്രിയോളം കുറഞ്ഞതാണ് ഹൈപോതെര്‍മിയയ്ക്ക് കാരണം. സംഭവത്തെ തുടര്‍ന്ന് റെഡ് ക്രോസ് പുതപ്പകള്‍ വിതരണം ചെയ്തതോടെ പരിപാടിക്ക് എത്തിയ നിരവധി ആളുകളുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു. ഈ വര്‍ഷം ഫ്രാന്‍സിലെ സെന്‍ട്രല്‍ ക്രെയൂസ് പ്രദേശത്തായിരുന്നു പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഇത്തവണ പതിനായിരക്കണക്കിന് ആളുകളാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ … Read more

നടപടികള്‍ എടുത്തില്ലെങ്കില്‍ യൂറോപ്പ് ഇസ്ലാമിക് കാലിഫേറ്റ് ആകും; ഇറ്റാലിയന്‍ മന്ത്രി…

റോം: ഭീകരവാദത്തെ തുരത്താന്‍ സത്വര നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ യൂറോപ്പ് ഇസ്ലാമിക് ഭീകരരുടെ പിടിയിലകപ്പെടുമെന്ന് ഇറ്റാലിയന്‍ ഇന്റീരിയര്‍ മിനിസ്റ്റര്‍ മാറ്റിയോ സാല്വിനി. യൂറോപ്പിലെ ചില തലസ്ഥാന നഗരങ്ങളില്‍ ഇപ്പോള്‍ത്തന്നെ ഇസ്ലാമികവത്കരണം നടന്നുവരുന്നതില്‍ മന്ത്രി ആശങ്ക രേഖപ്പെടുത്തി. ആഗോള ഭീകരഗ്രൂപ് ആയ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഇനിയും നടപടികളെടുക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അമാന്തിച്ചാല്‍ മെഡിറ്ററേനിയന്‍ പ്രദേശം ശവപ്പറമ്പാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. കടല്‍മാര്‍ഗമുള്ള നിയമവിരുദ്ധമായ കുടിയേറ്റത്തിന് ഇറ്റലി വന്‍തോതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും ഇസ്ലാമിക് ഭീകരതയെ തടയാന്‍വേണ്ടി ആയിരുന്നുവെന്ന് സാവിനി വ്യക്തമാക്കി. ഇത്തരത്തില്‍ … Read more

ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട തങ്ങളുടെ പൊന്നോമനകള്‍ക്ക് കണ്ണീരിന്‍ കുതിര്‍ന്ന വിട ചൊല്ലി ആന്‌ഡേഴ്‌സും ആനിയും

ഡെന്‍മാര്‍ക്ക് : ഡെന്മാര്‍ക്കിലെ ബിസിനെസ്സ് ടൈക്കൂണ്‍ ആന്‍ഡേര്‍സ് ഹോള്‍ക്ക് പോവേഴ്സണും ഭാര്യ ആനിയും ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട തങ്ങളുട മൂന്ന് കുട്ടികള്‍ക്കും അവസാനമായി വിട നല്‍കി. ഡെന്മാര്‍ക്കിലെ അര്‍ഹസ് കത്രീഡലില്‍ വെച്ച് നടന്ന ശവസംസ്‌കാരത്തില്‍ ഡെന്‍മാര്‍ക്ക് രാജകുടുംബാംഗങ്ങളും,പ്രധാനമത്രി ലാര്‍സ് ലോക്ക് റാസ് മാസ്സനും പങ്കെടുത്തു. വളരെ വികാരാധീനമായ നിമിഷത്തില്‍ ഭാര്യ ആനി പോവേസോണിനോട് ചേര്‍ന്ന് നിന്ന് മൂന്ന് മക്കളുടെയും പൂക്കള്‍കൊണ്ടും,ബലൂണുകള്‍ കൊണ്ടും അലങ്കരിച്ച ശവമഞ്ചങ്ങള്‍ കണ്ണിമ വെട്ടാതെ നോക്കികൊണ്ടിരിക്കുന്ന കാഴ്ച ചടങ്ങിനെത്തിയ ഏവരെയും കണ്ണീരിലാഴ്ത്തി. ഈസ്റ്റര്‍ ദിനത്തില്‍ … Read more

6 യുവതികളില്‍ നിന്നും 6 ലക്ഷം പൗണ്ട് അടിച്ചുമാറ്റിയ ഇന്ത്യക്കാരന് യുകെയില്‍ 6 വര്‍ഷം ജയില്‍ശിക്ഷ…

ഓണ്‍ലൈനിലൂടെ പ്രണയം നടിച്ച് സ്ത്രീകളെ വശീകരിച്ച് പണം അടിച്ചുമാറ്റിയ ഇന്ത്യന്‍ വംശജന് യുകെയില്‍ ജയില്‍ശിക്ഷ. യുകെയില്‍ ഇരകളെ പാട്ടിലാക്കുന്ന ഇയാള്‍ ഇവര്‍ക്കൊപ്പം കറങ്ങാന്‍ വരെ പോയ സംഭവങ്ങളുണ്ട്. അഞ്ച് വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ആറ് വര്‍ഷവും ഒരു മാസവും നീളുന്ന ജയില്‍ശിക്ഷ വിധിച്ചത്. 32കാരന്‍ കെയൂര്‍ വ്യാസാണ് ആറ് സ്ത്രീകളെ പ്രണയത്തില്‍ വലവീശിപ്പിടിച്ചത്. ഫിനാന്‍സ് മേഖലയില്‍ വലിയ സ്വാധീനമുള്ള വ്യക്തിയെന്ന് അവകാശപ്പെട്ടാണ് വ്യാസ് വല വിരിച്ചത്. മതം, കുടുംബം ആരംഭിക്കാനുള്ള മോഹം തുടങ്ങിയ പതിവ് കാര്യങ്ങളാണ് സ്ത്രീകളെ കുടുക്കാന്‍ … Read more