പ്രഥമ കണ്ണൂര്‍ സംഗമത്തിന് മാഞ്ചസ്റ്റര്‍ ഒരുങ്ങി

ജൂണ് 20 ന് നടക്കുന്ന കണ്ണൂര്‍ ജില്ലക്കാരുടെ പ്രഥമ സംഗമത്തിനായി മാഞ്ചസ്റ്റര്‍ ഒരുങ്ങി കഴിഞ്ഞു.മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ ഫോറം ഹാള്‍ സെന്ററില്‍ എല്ലാ നടപിടി ക്രമങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.ജൂണ് 20 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരഭിക്കുന്ന സംഗമ കൂട്ടായ്മ്മയില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1000 ല്‍ അധികം ആള്‍ക്കാര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രിയ പാര്‍ട്ടികളുടെ രണഭൂമിയായ കണ്ണൂരിലെ ജനങ്ങള്‍ ഒന്നിക്കുന്നത് രാഷ്ട്രിയം മറന്നാണ് ഒത്തുചേരുന്നത് കണ്ണൂരിലെ ജനങ്ങളുടെ സാമുഹിക പ്രബുദ്ധത തന്നെ.കണ്ണൂരിലെ ജനങ്ങള്‍ മതപരമായും സാമുദായികമായും … Read more

നെതര്‍ലാന്റ്‌സില്‍ നിര്യാതനായ മലയാളി വിദ്യാര്‍ത്ഥി ബിബിന്‍ ഐസക്കിന്റെ സംസ്‌കാരം നടത്തി.

ഡബ്‌ളിന്‍: നെതര്‍ലാന്റ്‌സില്‍ നിര്യാതനായ മലയാളി വിദ്യാര്‍ത്ഥി ബിബിന്‍ ഐസക്കിന്റെ സംസ്‌കാരം കോഴിക്കോട് ഈങ്ങാപ്പുഴ സെന്റ് ജോര്‍ജ്ജ് വലിയപള്ളിയില്‍ നടന്നു.സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. കോഴിക്കോട് താമരശ്ശേരി സ്വദേശി ബിബിന്‍ ഐസക്ക് (23) ആംസ്റ്റര്‍ഡാം എന്‍ഡോവന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ എന്‍ജിനീയറിംഗ് ബിരുദാനന്ദരബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. പരേതന്‍ തിരുവല്ല പരുമല കുടിലില്‍ കുടുംബാംഗമാണ്. ഈ വര്‍ഷമാദ്യമാണ് ബിബിന്‍ കോഴ്‌സിനായി നെതര്‍ലാന്റി്‌സിലെത്തിയത്. താമരശ്ശേരി കാരാടി സിസിലി സദനില്‍ ഐസക്ക് ചാക്കോയുടെയും സിസിലി ഫിലിപ്പിന്റെയും മകനാണ്. സഹോദരി ബിബി(ദുബായ്). അനിന്‍ ജോര്‍ജ്ജ് … Read more

യൂറോപ്പില്‍ ബുക്കിംഗ് സൗകര്യം ഒരുക്കി ഇല്ലിക്കാട്ടില്‍ ട്രാവല്‍സ് Rent A Cars in Kerala

വിയന്ന: കേരളത്തിലെ പ്രമുഖ Rent A Car ഗ്രൂപ്പായ ഇല്ലിക്കാട്ടില്‍ ട്രാവല്‍സ് Rent A Car & Wedding Cars ഇനി മുതല്‍ യോറോപ്പില്‍ എവിടെ നിന്നും ബുക്ക് ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. ലോകമെമ്പാടുമുള്ള വിദേശ മലയാളികള്‍ക്ക് കേരളത്തില്‍ അവധിയാഘോഷിക്കുവാനായി വളരെ എളുപ്പത്തില്‍ Rent A Car ബുക്ക് ചെയ്യുന്നതിനോടൊപ്പം ഇല്ലിക്കാട്ടില്‍ ട്രാവല്‍സ് പുതിയതായി ആരംഭിച്ച Previlage Club card വഴി ഒട്ടേറെ ഓഫറുകള്‍ ലഭ്യമാണ്. യൂറോപ്യന്‍ മോഡല്‍ Rent A Car കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചത് … Read more

വേര്‍പിരിയുന്ന നടിമാരുടെ പട്ടികയിലേക്ക് നടി പ്രിയങ്കയും

തിരുവനന്തപുരം: വിവാഹബന്ധം വേര്‍പിരിയുന്ന നടിമാരുടെ പട്ടികയിലേക്ക് നടി പ്രിയങ്കയും. കുറച്ച് സിനിമകളിലൂടെ തന്നെ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും നേടിയ താരമാണ് നടി പ്രിയങ്ക. മികച്ച നടിക്കുള്ള സംസ്ഥാനസര്‍ക്കാര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. തമിഴ് സിനിമാ സംവിധായകനായ ഭര്‍ത്താവ് ലോറന്‍സ് റാമുമായുള്ള മൂന്നു വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാനാണ് പ്രിയങ്ക തിരുവനന്തപുരം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് വിവാഹമോചനം ആവശ്യപ്പെട്ട് പ്രിയങ്ക കുടുംബകോടതിയിലെത്തിയത്. 2012 മേയ് 23നായിരുന്നു വിവാഹം. ഏറെ നാള്‍ … Read more