ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രം കുറിയ്ക്കാന്‍ ഡോ.ലക്‌സണ്‍ ഫ്രാന്‍സിസ് കല്ലുമാടിയ്ക്കല്‍

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആദ്യമായി ഒരു മലയാളി സ്ഥാനാര്‍ത്ഥിയായി മല്‍സരിയ്ക്കുന്നു. മാഞ്ചസ്‌റററില്‍ താമസിയ്ക്കുന്ന ഡോ. ലക്‌സണ്‍ ഫ്രാന്‍സിസ്(അഗസ്‌ററിന്‍) കല്ലുമാടിക്കലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ചരിത്രം കുറിയ്ക്കാന്‍ അരയും തലയും മുറുക്കി തെരഞ്ഞെടുപ്പുഗോദയില്‍ അങ്കംകുറിയ്ക്കുന്നത്. ബ്രിട്ടന്റെ ചരിത്രത്തില്‍ ഇടം നേടുന്ന ആദ്യ മലയാളി സ്ഥാനാര്‍ഥി എന്ന ബഹുമതിയും ഇതോടെ ലക്‌സണ്‍ കൈവരിച്ചു. മുമ്പ് ടൗണ്‍, ലോക്കല്‍, മുനിസിപ്പല്‍, കൗണ്‍സില്‍ തുടങ്ങിയ മേഖലകളില്‍ നിരവധി മലയാളികള്‍ മല്‍സരിച്ച് വിജയിച്ചിട്ടുണ്ടടങ്കിലും ബ്രിട്ടീഷ് പാര്‍ലമെന്റിലേയ്ക്ക് ഒരു മലയാളി മല്‍സരിയ്ക്കുന്നത് ഇതാദ്യമാണ്. മാഞ്ചസ്‌റററിലെ വിഥിന്‍ഷോ … Read more

യൂറോപ്പില്‍ നിന്നുള്ള വിമാനയാത്രക്കാരും ലാപ്‌ടോപ് ഉപയോഗിക്കരുതെന്ന് യുഎസ്

യൂറോപ്പില്‍ നിന്നുള്ള വിമാനയാത്രക്കാര്‍ക്കും യുഎസ് ലാപ്‌ടോപിന് വിലക്ക് ഏര്‍പ്പെടുത്തിയേക്കും. ലാപ്‌ടോപ് അടക്കമുള്ള ഇലക്ടോണിക്‌സ് സാധനങ്ങള്‍ക്ക് വിമാനങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ആലോചിക്കുന്നതായി വകുപ്പ് വക്താവ് അറിയിച്ചു. യുണൈറ്റഡ് എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ്, ഡെല്‍റ്റ എയര്‍ലൈന്‍സ് തുടങ്ങിയ വിമാനങ്ങളിലാണ് ലാപ്‌ടോപും മറ്റ് ഇലക്രോണിക് ഉപകരണങ്ങളുടെയും വിലക്ക് ബാധിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല. കഴിഞ്ഞ മാര്‍ച്ചിലാണ് യുഎഇ, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ യുഎസ് ലാപ്‌ടോപിന് വിലക്ക് … Read more

യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഇയു രാജ്യങ്ങളില്‍ താമസിക്കാം – ഇയു കോടതി

യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരായ കുട്ടികളുടെ രക്ഷിതാക്കള്‍ മറ്റ് രാജ്യക്കാര്‍ ആണെങ്കിലും കുട്ടിയോടൊപ്പം യൂണിയന്‍ രാജ്യങ്ങളില്‍ താമസിക്കാന്‍ അനുമതിയുണ്ടെന്ന് യൂറോപ്യന്‍ കോടതി ഉത്തരവിറക്കി. യൂണിയനില്‍ എത്തി വിവാഹം കഴിഞ്ഞ് കുട്ടികള്‍ ഉണ്ടായ ശേഷം വിവാഹബന്ധം വേര്‍പ്പെടുത്തുന്ന കേസുകളില്‍ കുട്ടികളുടെ സംരക്ഷണവും ഉത്തരവാദിത്വവും ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്ത് തന്നെ തുടരാനുള്ള അവകാശമുണ്ടെന്നും യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് വ്യക്തമാക്കുന്നു. ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന്‍ പിന്മാറ്റത്തെ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ ബ്രിട്ടീഷ് പൗരന്മാരായ മലയാളികള്‍ക്കുള്‍പ്പെടെ ബാധകമാകുന്ന സുപ്രധാന തീരുമാനമാണ് കോടതി കൈക്കൊണ്ടിരിക്കുന്നത്. ബ്രെക്‌സിറ്റിന്റെ … Read more

ഇമ്മാനുവല്‍ മക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റ്, ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്

ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എമ്മാനുവല്‍ മക്രോണിന് ജയം. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായാണ് 39-കാരനായ മക്രോണ്‍ സ്ഥാനമേല്‍ക്കാനൊരുങ്ങുന്നത്. മക്രോണിന് 65.5 ശതമാനം വോട്ടുകള്‍ കിട്ടിയപ്പോള്‍ എതിരാളിയായ ലെ പെന്നിന് 34.5 ശതമാനം വോട്ടുകള്‍ മാത്രമെ നേടാനായുള്ളൂ. വന്‍ ഭൂരിപക്ഷത്തോടെയാണ് മക്രോണിന്റെ ജയം. എന്നാല്‍ ഔദ്യോഗിക ഫല പ്രഖ്യാപനം വ്യാഴാഴ്ചയേ ഉണ്ടാകുവെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴത്തെ പ്രസിഡന്റ് ഫ്രാന്‍സ്വ ഒളോന്ദിന്റെ കാലാവധി മെയ് 14നാണ് അവസാനിക്കുന്നത്. അന്നുതന്നെയോ തൊട്ടടുത്ത ദിവസങ്ങളിലോ പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചരിത്രത്തില്‍പ്രതീക്ഷയുടെയും,വിശ്വാസത്തിന്റെയും … Read more

തൊഴിലാളികളുടെ അവകാശങ്ങളെ ഓര്‍മ്മിപ്പിച്ച് ഇന്ന് ലോക തൊഴിലാളി ദിനം

ഇന്ന് ലോക തൊഴിലാളി ദിനം. തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് മേയ് ദിനം ലോകമെങ്ങും ആചരിക്കുന്നത്. അമേരിക്കയിലെ ഇല്ലിനോയിസിലും ചിക്കാഗോയിലും 1886ല്‍ നടന്ന ‘ഹേ മാര്‍ക്കറ്റ്’ കലാപത്തിന്റെ സ്മരണ പുതുക്കലായാണ് വര്‍ഷം തോറും തൊഴിലാളി ദിനം ആചരിക്കുന്നത്. എട്ടു മണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന മുദ്രാവാക്യമുയര്‍ത്തിയ മെയ് ദിനാചരണത്തിന്റെ നൂറ്റിയിരുപത്തഞ്ചാം വാര്‍ഷികമെന്നെ പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ തൊഴിലാളി ദിനത്തിന്. 1930നു ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ലോകം … Read more

ബ്രിട്ടനില്‍ അപ്രതീക്ഷിത പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരേസ മേ

ബ്രക്‌സിറ്റ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ ബ്രിട്ടനില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിലൂടെ പ്രധാനമന്ത്രി തെരേസ മേ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കാലാവധി തീരാന്‍ മൂന്നു വര്‍ഷം ശേഷിക്കെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ജൂണ്‍ എട്ടിന് ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുമെന്ന് അവര്‍ രാജ്യത്തെ അറിയിക്കുകയായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുവരാനുള്ള സുപ്രധാന തീരുമാനത്തിന് ശേഷം പ്രതിപക്ഷ കക്ഷികളില്‍ നിന്ന് അടക്കം ശക്തമായ സമ്മര്‍ദം നിലനില്‍ക്കെയാണ് അവരുടെ ഈ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രമേയം അധോസഭയില്‍ ബുധനാഴ്ച അവതരിപ്പിക്കും. മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം ഇതിന് … Read more

ബോള്‍ട്ടണ്‍ മലയാളി ഹിന്ദു കമ്യൂണിറ്റി വിഷു ആഘോഷിച്ചു….

ബോള്‍ട്ടണ്‍: ബോള്‍ട്ടണ്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ വിഷു 2017 ആഘോഷങ്ങള്‍ കേരളീയ തനിമയില്‍ വിഷു ദിനത്തില്‍ തന്നെ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ബി.എം.എച്ച്.സി കുടുംബാംഗങ്ങള്‍ ഒരുക്കിയ വിഷുക്കണി ശ്രദ്ധേയമായി. രഞ്ജിത്ത് ഗണേഷ് ആലപിച്ച ഭക്തി ഗാനത്തോടു കൂടി കലാപരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ഡോ.അജയകുമാര്‍ വിഷു സന്ദേശം നല്കി. പിന്നീട് വിഷുക്കൈനീട്ടം ഏവര്‍ക്കും വിതരണം ചെയ്തു. തുടര്‍ന്ന് നടത്തിയ സദ്യ ദൈവത്തിന്റെ സ്വന്തം നാടിനെ വിളിച്ചോര്‍മ്മിപ്പിക്കും വിധമായിരുന്നു. ശ്രീ.അങ്കിത് നന്ദി അര്‍പ്പിച്ചതോടെ പരിപാടികള്‍ക്ക് സമാപനമായി.

ബ്രെക്സിറ്റ് കരട് മാര്‍ഗ രേഖ പ്രഖ്യാപിച്ചു

യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടു പോകാനുള്ള ബ്രിട്ടന്റെ ബ്രെക്സിറ്റ് നടപടികളുടെ ഔദ്യോഗിക രീതികള്‍ തുടങ്ങിയതോടെ കരട് മാര്‍ഗരേഖ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌ക് പ്രഖ്യാപിച്ചു. 27 അംഗരാജ്യങ്ങളുടെ അംഗീകാരത്തിനുശേഷം രണ്ടുവര്‍ഷത്തെ ചര്‍ച്ചകള്‍ നടക്കും. വളരെ പ്രയാസകരവും സങ്കീര്‍ണവുമായ ചര്‍ച്ചകളാണ് മുന്നിലുള്ളതെന്നും അതിനാല്‍ എല്ലാ കാര്യങ്ങളിലും സമാന്തരമായി ചര്‍ച്ച നടക്കണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്ന് ടസ്‌ക് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രതിരോധ മേഖലയില്‍ ബ്രിട്ടന്‍ ഇല്ലെങ്കിലും ഇയുവിന് പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാനാകുമെന്ന് ഇയു വിദേശനയ വക്താവ് ബ്രസല്‍സില്‍ പറഞ്ഞു. ഏപ്രില്‍ … Read more

യൂറോപ്യന് യൂണിയനെ മേയ് ഭീഷണിപ്പെടുത്തിയതായി ആരോപണം

യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള വിടുതല്‍ ചര്‍ച്ചയ്ക്കു തുടക്കം കുറിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അയച്ച കത്തില്‍ ഭീഷണിയുടെ സ്വരമുണ്ടെന്ന് ആരോപണം. സാന്പത്തിക, സുരക്ഷാകാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സമഗ്ര ചര്‍ച്ചയും കരാറുമാണ് വേണ്ടതെന്നു മേ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി വിലപേശലിനാണു മേയുടെ ശ്രമമെന്ന് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. ബ്ലാക്‌മെയിലിംഗ് നടത്താന്‍ മേ ശ്രമിക്കുന്നതായി ചില ബ്രിട്ടീഷ് രാഷ്ട്രീയനേതാക്കളും കുറ്റപ്പെടുത്തി. മേയ് ഒപ്പിട്ട കത്ത് ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌കിന് ബ്രിട്ടീഷ് … Read more

ബ്രക്സിറ്റ് വരുന്നതോടെ യൂറോപ്പിലേക്കുള്ള വ്യോമഗതാഗതം അനശ്ചിതത്വത്തില്‍

ലണ്ടന്‍: ബ്രക്സിറ്റ് നയത്തില്‍ ഭേദഗതി കൊണ്ടുവന്നില്ലെങ്കില്‍ യു.കെയില്‍ നിന്നും യൂറോപ്പിലേക്കും തിരിച്ചും വിമാന സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന് റൈന്‍ എയര്‍ മുന്നറിയിപ്പ് നല്‍കി. യു.കെയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ഓപ്പണ്‍ സ്‌കൈ എന്നറിയപ്പെടുന്ന വ്യോമഗതാഗത കരാറില്‍ ഒപ്പുവെച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിക്കപ്പെടുമെന്നു റൈന്‍ എയര്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ കെന്നി ജേക്കബ് അറിയിച്ചു. ഇ.യുവില്‍ നിന്നും വേര്‍പിരിയുന്നുവെന്ന് ഔദ്യോഗിക രേഖ ബ്രസല്‍സില്‍ ഇന്നലെ ലഭിച്ചു കഴിഞ്ഞു. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വേറിട്ട മറ്റൊരു രാജ്യമായി … Read more