ഫ്ലോറിസ് ചുഴലിക്കാറ്റ്: സ്കോട്‌ലൻഡിൽ മലയാളി മരിച്ചു

ഫ്ലോറിസ് ചുഴലിക്കാറ്റിൽ പെട്ട് സ്കോട്‌ലൻഡിൽ പത്തനംതിട്ട സ്വദേശിനി മരിച്ചു. യുകെയിലെ മാഞ്ചസ്റ്ററിലെ വിഗനിൽ മകളെയും കുടുംബത്തെയും സന്ദർശിക്കാൻ എത്തിയ മല്ലപ്പള്ളി ചെങ്ങരൂർ സ്വദേശിനി ശോശാമ്മ ഏബ്രഹാം (71) ആണ് മരിച്ചത്. നഴ്സായ മകൾ ലിജോ റോയിയെ സന്ദർശിക്കാൻ ഭർത്താവ് വി. എ. ഏബ്രഹാമിനൊപ്പം എത്തിയതായിരുന്നു ശോശാമ്മ. അവധിക്കാലമായതിനാൽ സ്കോട്‌ലൻഡിലെ എഡിൻബറോ സന്ദർശിക്കുന്നതിനിടെയാണ് അപകടം. എഡിൻബറോയിലെത്തി കാറിൽ നിന്നിറങ്ങി ജാക്കറ്റ് ധരിക്കുന്നതിനിടെ കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട് ശോശാമ്മ പിന്നോട്ട് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ഉടൻതന്നെ എഡിൻബറോ … Read more

അയർലണ്ടിൽ നഴ്‌സായ യോഗീദാസ് നിര്യാതനായി

കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തുവന്നിരുന്ന മലയാളി യോഗീദാസ് (38) നിര്യാതനായി. ഓഗസ്റ്റ് 5-നായിരുന്നു വിയോഗം. 2018-ല്‍ അയര്‍ലണ്ടിലെത്തിയ യോഗീദാസ് കഴിഞ്ഞ രണ്ടു വര്‍ഷമായി കോര്‍ക്കിലെ വില്‍ട്ടണില്‍ ആയിരുന്നു താമസം. Cork Indian Nurses Association (COINNs)-ന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്ന അദ്ദേഹം, അയര്‍ലണ്ടിലെ മലയാളി സമൂഹത്തിനാകെ സുപരിചതനായിരുന്നു. വിവാഹിതനായ യോഗീദാസിന് മൂന്ന് വയസ്സായ ഒരു മകളുണ്ട്.

ഫാ.രാജേഷ് മേച്ചിറാകത്തിന്റെ മാതാവ് ത്രേസ്യാമ്മ ജോസഫ് നിര്യാതയായി

ഡബ്ലിൻ: അയർലണ്ടിലെ ആദ്യകാല കുടിയേറ്റക്കാരിയും മുൻപ് പൊട്ടംപ്ലാവ് ഇടവകാംഗവുമായിരുന്ന മേച്ചിറാകത്ത് ത്രേസ്യാമ്മ ജോസഫ് (83) പരിയാരം മദർ തെരേസ ഇടവകയിലെ സ്വഭവനത്തിൽ അന്തരിച്ചു. മൃതസംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചയ്ക്ക് 2.30 (20-7-2025) മണിക്ക് ഭവനത്തിൽ ആരംഭിച്ച് പരിയാരം മദർ തെരേസ ദേവാലയത്തിൽ സമാപന ശുശ്രൂഷകളോടെ അവസാനിക്കും.  തുടർന്ന് സംസ്കാരം തളിപ്പറമ്പ് സെൻ്റ് മേരീസ് ഇടവക സെമിത്തേരിയിൽ നടക്കുകയും ചെയ്യും. പരേത മടപ്പള്ളി കുടുംബാംഗമാണ്. ഭർത്താവ് ജോസഫ് മേച്ചി റാകത്ത് (പാപ്പച്ചൻ). മക്കൾ : ബേബി (പരിയാരം, എൽസി … Read more

ഡബ്ലിൻ മലയാളി പ്രകാശ് കുമാർ നിര്യാതനായി

ഡബ്ലിനിൽ താമസിക്കുന്ന പാലക്കാട് തോളന്നൂർ പൂളക്കാപ്പറമ്പിൽ പ്രകാശ്കുമാർ നിര്യാതനായി. 54 വയസ്സായിരുന്നു. സ്ട്രോക്ക് വന്നതിനെ തുടർന്ന് ബ്യൂമൗണ്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സ്ഥിരീകരിച്ചത്. ഡബ്ലിൻ കാർപെന്റെഴ്സ് ടൗണിൽ താമസിക്കുന്ന പ്രകാശിന്റെ കുടുംബം ഒരു വർഷം മുമ്പാണ് അയർലൻഡിൽ എത്തിയത്. ANOVA നേഴ്സിങ് ഹോമിൽ കേറ്ററിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ഷീബ ഡബ്ലിൻ ടെമ്പിൾ സ്ട്രീറ്റ് ആശുപത്രിയിലെ നഴ്സ് ആണ്. മാളവിക, മിഥുൻ എന്നിവരാണ് മക്കൾ. പ്രകാശിന്റെ സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.

അന്തരിച്ച അയർലൻഡ് മലയാളി ജോണി ജോസഫിന്റെ സംസ്‍കാര ശുശ്രൂഷകൾ നാളെ

Hollystown-ൽ അന്തരിച്ച അയർലൻഡ് മലയാളി ജോണി ജോസഫിന്റെ സംസ്‍കാര ശുഷ്രൂഷകൾ നാളെ (ജൂൺ 6, ഞായറാഴ്ച) നടക്കും. ഇന്ന് വൈകിട്ട് 5 മണി മുതൽ 10 മണി വരെ വീട്ടിൽ നടക്കുന്ന സ്വകാര്യ ചടങ്ങുകൾക്ക് ശേഷം ഞായറാഴ്ച രാവിലെ 8.15-ന് ഫസ്റ്റ് മാസ്സും, 9.15-ന് ഫ്യൂണറൽ മാസ്സും നടക്കുമെന്ന് സിറോ മലബാർ കാത്തലിക് ചർച്ച്‌ ബ്ലാഞ്ചസ്റ്റോൺ അറിയിച്ചു. ശേഷം ഭൗതിക ദേഹം കേരളത്തിൽ എത്തിച്ച് അടക്കം ചെയ്യും.

ലൂക്കനിലെ സ്മിതയുടെ പിതാവ് നിര്യാതനായി

ഡബ്ലിന്‍: ലൂക്കനിലെ സ്മിതയുടെ പിതാവ് പുലിക്കുന്നേൽ ജി. കൃഷ്ണൻകുട്ടി (73) നിര്യാതനായി. സംസ്‌കാരം ജൂൺ 25 ബുധനാഴ്ച്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് വീട്ടു വളപ്പിൽ. ഭാര്യ: ലളിത. മക്കള്‍: സ്മിത (അയർലണ്ട്), സരിത (എറണാകുളം). മരുമക്കള്‍: ഷിജിമോൻ (അയർലണ്ട്), ശ്രീജിത്ത്‌ (എറണാകുളം)

ഓസ്ക്കാർ ട്രാവൽസ് മാനേജിങ് ഡയറക്ടർ വിനോദ് പിള്ളയുടെ ഭാര്യാ പിതാവ് അന്തരിച്ചു

ഭരണിക്കാവ്: 25 വർഷമായി അയർലണ്ടിൽ പ്രവർത്തിക്കുന്ന ഓസ്ക്കാർ ട്രാവൽസ് മാനേജിങ് ഡയറക്ടറും, കേരള ഹൌസ് സ്ഥാപക കോ-ഓർഡിനേറ്റർമാരിൽഒരാളും, സാമൂഹ്യ പ്രവർത്തകനുമായ വിനോദ് പിള്ളയുടെ ഭാര്യ രേണുവിന്റെ പിതാവ് വിജയൻ പിള്ള (84) അന്തരിച്ചു. റിട്ട.കൃഷിവകുപ്പ് ഓഫീസർ ആണ്. പ്രഭ കുമാരിയാണ് ഭാര്യ. മക്കൾ: റാണി, രേണു. മരുമക്കൾ: ബിജുരാജ്, വിനോദ്. ആലപ്പുഴ ജില്ലയിൽ ഭരണിക്കാവിനടുത്ത് കറ്റാനം, പ്രതിഭയാണ് വീട്. സംസ്കാരം പിന്നീട്.

അയർലണ്ട് മലയാളി സാം ചെറിയാൻ നിര്യാതനായി

അയര്‍ലണ്ട് മലയാളിയായ സാം ചെറിയാന്‍ തറയില്‍ (50) നിര്യാതനായി. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു വിയോഗം. സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്. പ്രവാസികള്‍ക്കിടയില്‍ മികച്ച ക്രിക്കറ്റ് കളിക്കാരനായി അറിയപ്പെട്ടിരുന്ന സാം 18 വര്‍ഷം മുമ്പാണ് അയര്‍ലണ്ടിലെത്തുന്നത്. ഫിന്‍ഗ്ലാസില്‍ താമസിച്ചുവരികയായിരുന്ന അദ്ദേഹം വിവിധ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

സ്‌പൈസ് വില്ലേജ് ഇന്ത്യൻ റെസ്റ്റോറന്റ് ഡയറക്ടർ ഇമ്മാനുവേൽ തെങ്ങുംപള്ളിയുടെ പിതാവ് നിര്യാതനായി

അയർലണ്ടിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ സ്‌പൈസ് വില്ലേജിന്റെ ഡയറക്ടറും ലൂക്കൻ മലയാളി ക്ലബ്‌ എക്സിക്യൂട്ടീവ് അംഗവുമായ ഇമ്മാനുവേൽ തെങ്ങുംപള്ളിയുടെ പിതാവ് ജോസ് വർക്കി തെങ്ങുംപള്ളിൽ (77) അന്തരിച്ചു. ഡബ്ലിനിൽ സി എൻ എം ആയ റീത്ത ഇമ്മാനുവേൽ മരുമകളാണ്. സംസ്കാരം മാർച്ച് 24, തിങ്കളാഴ്ച രാവിലെ 10.30ന് വണ്ണപ്പുറം മാർ സ്ലീവാ ടൗൺ ചർച്ചിൽ നടക്കും.

പോര്‍ട്ട്‌ലീഷിലെ ജോണ്‍സണ്‍ ജോസഫിന്റെ പിതാവ് വി.പി ജോസ് നിര്യാതനായി

ഡബ്ലിന്‍: പോര്‍ട്ട്‌ലീഷിലെ ജോണ്‍സണ്‍ ജോസഫിന്റെ പിതാവ് അങ്കമാലി കാഞ്ഞൂര്‍ പാറപ്പുറം വെളുത്തേപ്പിള്ളി വി.പി.ജോസ് (68) നിര്യാതനായി. സംസ്‌കാരം മാര്‍ച്ച് 19 ബുധനാഴ്ച്ച വൈകുന്നേരം അഞ്ചിന് പാറപ്പുറം സെന്റ് ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍. ഭാര്യ ചിന്നമ്മ. മക്കള്‍: ജോസ്മി (കാനഡ), ജോയ്‌സി (എറണാകുളം), ജോണ്‍സണ്‍ (പോര്‍ട്ട്‌ലീഷ്, അയര്‍ലന്‍ഡ്). മരുമക്കള്‍: ബിജോയ് (കാനഡ), വിനു (എറണാകുളം), ലിജ (പോര്‍ട്ട്‌ലീഷ്, അയര്‍ലന്‍ഡ്).