നാസയുടെ ഉപഗ്രഹം കാസിനി ശനിയില്‍ പൊട്ടിത്തെറിച്ചു

  ശനി ഗ്രഹത്തെക്കുറിച്ചുള്ള നിഗൂഢരഹസ്യങ്ങള്‍ ലോകത്തെ അറിയിച്ച നാസയുടെ ബഹിരാകാശപേടകം ‘കാസിനി’ ഓര്‍മയായി. ഇരുപതുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി കാസിനി ശനിയുടെ അന്തരീക്ഷത്തില്‍ പതിച്ച് സ്വയം എരിഞ്ഞടങ്ങി. തീ പടരുന്നതിന് ഒരുമിനിറ്റ് മുമ്പുവരെ ശനിഗ്രഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ കാസിനി ഭൂമിയിലേക്കയച്ചു. 27 രാജ്യങ്ങളുടെ സഹകരണത്തോടെ 1500 ശാസ്ത്രജ്ഞരാണ് കാസിനിയുടെ ബൃഹത് ദൌത്യത്തില്‍ പങ്കാളികളായത്. വികാരനിര്‍ഭരമായ വാക്കുകളോടെ നാസ കാസിനിക്ക് യാത്രാമൊഴിയേകി. സൌരയൂഥത്തിലെ ഏറ്റവുംവലിയ രണ്ടാമത്തെ ഗ്രഹമായ ശനിയെക്കുറിച്ച് പഠിക്കാന്‍ ആദ്യമായി വിക്ഷേപിച്ച ബഹിരാകാശപേടകമാണ് കാസിനി. 1997 ഒക്ടോബറില്‍ വിക്ഷേപിച്ച … Read more

റെയില്‍വേ കണ്ണ് തുറക്കുന്നു: ട്രെയിന്‍ ഭക്ഷണവും ഇനിമുതല്‍ അധികാരികളുടെ ശ്രദ്ധയില്‍

ദില്ലി: ട്രെയിനില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം അറിയിക്കാനുള്ള സംവിധാനമാണ് ഐ.ആര്‍.ടി.സി ഒരുക്കിയിരിക്കുന്നത്. ട്രെനിലെ ഭക്ഷണം മോശമാണെങ്കില്‍ അറിയിക്കാന്‍ ടാബ്ലറ്റുമായി രംഗത്ത് വന്നിരിക്കുകയാണ് ഐആര്‍സിടിസി. ട്രെയിന്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണ നിലവാരത്തില്‍ അഭിപ്രായം അപ്പപ്പോള്‍ അറിയിക്കാന്‍ ശനിയാഴ്ച മുതല്‍ തേജസ്, രാജധാനി, ശതാബ്ദി എക്‌സ്പ്രസ് എന്നിവയിലാണ് ആദ്യഘട്ടമെന്ന നിലയ്ക്ക് ടാബ്ലറ്റ് വഴി അഭിപ്രായം ശേഖരണം റെയില്‍വേ നടത്തുക. ഇതിന്റെ പരീക്ഷണമെന്ന നിലക്ക് ആദ്യമായി വ്യാഴാഴ്ച അഹമ്മദബാദ്-ഡല്‍ഹി രാജധാനി എക്‌സ്പ്രസില്‍ ടാബ്ലറ്റിലൂടെ അഭിപ്രായ ശേഖരണം നടത്തിയിരുന്നു. ഐആര്‍സിടിസി തയ്യാറാക്കുന്ന പ്രത്യേക … Read more

ആണവായുധ പരീക്ഷണങ്ങള്‍ തുടരുമെന്ന് കിം ജോങ് ഉന്‍

  ആയുധശേഷിയില്‍ അമേരിക്കയ്ക്ക് തുല്യമാകുന്നവരെ തങ്ങള്‍ ആണവായുധ പരീക്ഷണങ്ങള്‍ നടത്തുമെന്ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. ”ലക്ഷ്യത്തിലെത്താന്‍ രാജ്യം മഴുവന്‍ വേഗതയിലും നേരായ ദിശയിലുമാണ് സഞ്ചരിക്കുന്നതെന്ന്, അതുവരെ ആണവായുധ പരീക്ഷങ്ങള്‍ തുടരും” ഉന്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണ മിസൈല്‍ പരീക്ഷിച്ച പശ്ചാത്തലത്തിലാണ് ഉത്തരകൊറിയയുടെ ഈ പ്രസ്താവന. ഉത്തരകൊറിയയുടെ ആണവായുധ പരീക്ഷണത്തെ ഐക്യരാഷ്ട്രസംഘടന ശക്തമായി എതിര്‍ത്തിരുന്നു. യുഎന്‍ രക്ഷാസമിതിയുടെ ഉപരോധത്തിന് പിന്നാലെയാണ് ഇന്നലെ ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചത്. പ്യോന്‍ഗ്യാങ്ങില്‍ നിന്നും വിക്ഷേപിച്ച മിസൈല്‍ … Read more

വിസ നിയമം കര്‍ശനമാക്കുന്നു

ലണ്ടന്‍: വിസ നിയമം കര്‍ശനമാക്കുകയാണ് യു.കെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങള്‍. പുതിയ തീരുമാനം വിദേശത്തു ജോലി ചെയ്യുന്ന ഐടി പ്രഫഷനലുകളെയും വിദേശ പഠനം ആഗ്രഹിക്കുന്നവരെയും ഒരുപോലെ ദോഷകരമായി ബാധിക്കുന്നതാണ്. യു.എസ്സില്‍ ഡൊണള്‍ഡ് ട്രംപ് പ്രസിഡന്റ് ആയ ശേഷം വന്ന യാത്രാവിലക്കും എച്ച്1ബി, എല്‍1 വീസകളുടെ നിരക്ക് ഇരട്ടിയാക്കിയതും ഇന്ത്യയിലെ ഐടി മേഖലക്ക് കനത്ത തിരിച്ചടിയായി. ഇതിന് പിന്നാലെയാണു മറ്റു രാജ്യങ്ങളും കര്‍ശന നിയന്ത്രണം കൊണ്ടുവരുന്നത്. വിസ നിയന്ത്രണം വഴി ഇന്ത്യക്കാരെ ഒഴിവാക്കി തദ്ദേശീയര്‍ക്ക് കൂടുതല്‍ ജോലി … Read more

ഗൂഗില്‍ പ്ലേസ്റ്റോറില്‍ ഉപദ്രവകാരികളായ ആപ്പുകള്‍; ഉപയോക്താക്കളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

ഗൂഗിളിന്റെ അനുവാദമില്ലാതെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത അമ്പതോളം ഉപദ്രവകാരികളായ ആപ്പുകളെ ഗൂഗിള്‍ നീക്കം ചെയ്തു. മൊബൈല്‍ ഫോണുകളെ നശിപ്പിക്കുന്നതും, ഉപയോക്താവിന് വ്യാജ സേവനങ്ങളും നല്‍കുന്ന ആപ്പുകളെയാണ് ഗൂഗിള്‍ നീക്കം ചെയ്തത്. ഒരു മില്ല്യണ്‍ മുതല്‍ 4.2 മില്ല്യണ്‍ തവണ വരെ ഈ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതായാണ് ഗൂഗില്‍ പറയുന്നത്. കുറഞ്ഞ കാലയളവിനുള്ളില്‍ 5000 ത്തോളം ഫോണുകളെ ഈ ആപ്പുകള്‍ നശിപ്പിക്കുമെന്നും ഗൂഗില്‍ പറയുന്നു. എക്സ്പെന്‍സീവ് വാള്‍ എന്നറിയപ്പെടുന്ന ആണ്‍ഡ്രോയിഡ് മാല്‍വെയറുകളെയാണ് ഗൂഗില്‍ പ്ലേസ്റ്റോറില്‍ … Read more

കൊച്ചിയില്‍ നടക്കുന്ന ലോക സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയന്‍ മലയാളി പ്രതാപന്‍ നായര്‍

മെല്‍ബണ്‍ : കൊച്ചിയില്‍ നടക്കുന്ന ലോക സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് മലയാളിയായ പ്രതാപ്പന്‍ നായര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പങ്കെടുക്കുന്നു മലയാള മനോരമയുടെ മുഖ്യപങ്കാളിത്തതോടെ ബാഡ്മിന്റന്‍ വേള്‍ഡ് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയില്‍ ആദ്യമായിട്ടാണ് നടക്കുന്നത് . കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വരുന്നു ചാമ്പ്യന്‍ഷിപ്പില്‍ 35 വയസ്സിനു മുകളിലുള്ള വെറ്ററന്‍ താരങ്ങളാണ് മത്സരിക്കുന്നത് 75 വയസ്സ് വരെയുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം . കണ്ണൂര്‍ സ്വദേശിയായ പ്രതാപന്‍ നായര്‍ കഴിഞ്ഞ പത്ത് … Read more

ലണ്ടന്‍ സ്‌ഫോടനം ഭീകരാക്രമണം: പോലീസ്…

ലണ്ടന്‍: ലണ്ടന്‍ മെട്രോയിലെ തുരങ്കപാതയിലുണ്ടായ സ്‌ഫോടനം ഭീകരാക്രമണമെന്ന് പൊലീസ്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. പൊട്ടിത്തെറിയുണ്ടായ സ്റ്റേഷന്‍ ഇപ്പോള്‍ പൊലീസ് നിയന്ത്രണത്തിലാണ്, സ്റ്റേഷനില്‍ പരിശോധനകള്‍ തുടരുകയാണെന്നും അത് പൂര്‍ത്തിയായ ശേഷമേ കൃത്യമായ വിവരം നല്‍കാന്‍ സാധിക്കൂവെന്നും പൊലീസ് പറയുന്നു. ലണ്ടന്‍ മെട്രോപോളിറ്റന്‍ പൊലീസിന്റെ ഭീകര വിരുദ്ധ വിഭാഗം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സംഭവത്തെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം ആരാഞ്ഞു. സംഭവം പ്രധാനമന്ത്രിയുടെ ഓഫീസ് … Read more

വേതനം നല്‍കുന്നതില്‍ അപാകത: ലിംഗ വിവേചന കേസില്‍ കുടുങ്ങി ഗൂഗിള്‍

കാലിഫോര്‍ണിയ : ശമ്പളം, പ്രമോഷന്‍ എന്നിവയില്‍ സ്ത്രീകള്‍ക്കെതിരെ വിവേചനം കാണിച്ചുവെന്ന് ആരോപിച്ച് ഗൂഗിളിനെതിരെ പരാതിയുമായി വനിതാ ജീവനക്കാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരേ ജോലിക്ക് പുരുഷന്മാരേക്കാള്‍ കുറഞ്ഞ വേതനമാണ് ലഭിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. സാന്‍ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സ്റ്റേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. ഇക്കാര്യത്തില്‍ ഗൂഗിള്‍ യു എസ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് ലേബറിന്റെ അന്വേഷണം നേരിടുകയാണ്. ഇത് ആദ്യമായിട്ടാണ് ഗൂഗിളിനെതിരെ ലിംഗ വിവേചനം നടത്തി എന്നാരോപിച്ച് കേസ് ഫയല്‍ ചെയ്യുന്നത്. ഡിപ്പാര്‍ട്ടമെന്റ് ഓഫ് ലേബര്‍ ഇതിന് മുന്‍പും … Read more

ഇന്ത്യയില്‍ ഡ്രൈവിങ് ലൈസന്‍സും ആധാറുമായി ബന്ധിപ്പിക്കാന്‍ ഒരുങ്ങുന്നു

  വിവിധ സേവനങ്ങളെ ആധാറുമായി ബന്ധപ്പിച്ചതിനു പിന്നാലെ ഡ്രൈവിംഗ് ലൈസന്‍സും ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സസര്‍ക്കാര്‍ പദ്ധതിയിടുന്നു. പാന്‍കാര്‍ഡ് മുതല്‍ മൊബീല്‍ നമ്പര്‍ വരെ ആധാറുമായി ബന്ധപ്പെടുത്തുക എന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ് ഈ നീക്കവും. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച നടത്തിയതായി കൂടിക്കാഴ്ച നടത്തിയതായി കേന്ദ്ര നിയമ- ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് വെളിപ്പെടുത്തി. ആധാര്‍ രാജ്യത്തെ പൗരന്മാര്‍ക്കുള്ള ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖയാണെന്നും പാന്‍ കാര്‍ഡ് … Read more

ഗൗരി ലങ്കേഷ് വധകേസില്‍ നിര്‍ണ്ണായക തെളിവ്: കൊലപാതകി ഒരേ ദിവസം രണ്ടു തവണ ലങ്കേഷിന്റെ വീട്ടിലെത്തിയതിനു തെളിവു ലഭിച്ചു

  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഗൗരിയുടെ കൊലയാളി രണ്ടു തവണ അവരുടെ വസതിയ്ക്ക് സമീപം നീരീക്ഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായി റിപ്പോര്‍ട്ട്. വെള്ള ഷര്‍ട്ടും കറുത്ത ഹെല്‍മറ്റും ധരിച്ച ഇയാള്‍ സ്‌കൂട്ടറിലാണ് ഗൗരിയുടെ വസതിയ്ക്ക് സമീപം നിരീക്ഷണത്തിനെത്തിയത്. ഗൗരി വധിക്കപ്പെടുന്ന അന്ന് വൈകീട്ട് മൂന്നു മണിയ്ക്കും, സന്ധ്യയ്ക്ക് ഏഴു മണിയ്ക്കുമാണ് ഇയാള്‍ ഗൗരിയുടെ വസതിയില്‍ പരിസര നിരീക്ഷണത്തിനെത്തിയത്. ഗൗരിയുടെ വസതിയ്ക്ക് മുന്നിലൂടെ പോയ ഇയാള്‍, കുറച്ചുദൂരത്തിന് ശേഷം … Read more