മലയാളികളടക്കമുള്ള വിദേശിയര്‍ക്ക് കനത്ത തിരിച്ചടിയായി സൗദിയില്‍ ശക്തമായ നിയമ നടപടികള്‍ക്ക് തുടക്കം…

റിയാദ്: സൗദി അറേബ്യയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യ ഘട്ടത്തിന് സിവില്‍ സര്‍വീസ് മന്ത്രാലയം തുടക്കമിട്ടതായി ഡെപ്യൂട്ടി സിവില്‍ സര്‍വീസ് മന്ത്രി അബ്ദുല്ല അല്‍മുലഫി അറിയിച്ചു. ഗവണ്‍മെന്റ് വകുപ്പുകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കു പകരം പടിപടിയായി സൗദികളെ നിയമിക്കുന്നതിനാണ് പദ്ധതി. ഇത് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാണ്. സൗദി സര്‍ക്കാര്‍ വകുപ്പുകളില്‍ നിരവധി മലയാളികലാണ് ജോലി ചെയ്യുന്നത്. സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന വിദേശികളെ പ്രത്യേകം നിരീക്ഷിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഒഴിവുള്ള തസ്തികകള്‍, … Read more

ഭീകരര്‍ക്കായി പ്രത്യേക വല വിരിച്ച് ലണ്ടന്‍ പൊലീസ്

  സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ ഇടിച്ചുകയറ്റിയുള്ള ഭീകരാക്രമണങ്ങള്‍ തടയുന്നതിന് പ്രത്യേക സംവിധാനവുമായി ലണ്ടന്‍ പോലീസ്. സ്‌പൈഡര്‍മാന്‍ സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്ക് പരിചിതമായ, വലയുപയോഗിച്ച് എതിരാളിയെ കുരുക്കുന്ന സാങ്കേതികവിദ്യയാണ് ബ്രിട്ടീഷ് പോലീസ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. തറയില്‍ വിരിക്കാവുന്ന പ്രത്യേക വലയാണിത്. ടാലണ്‍ എന്ന് പേരിട്ടിരിക്കുന്ന ഈ വലയുടെ ഉപരിതലത്തില്‍ ടങ്സ്റ്റണ്‍ സ്റ്റീല്‍ ഉപയോഗിച്ചു നിര്‍മിച്ച കൂര്‍ത്തുനില്‍ക്കുന്ന ഭാഗമുണ്ട്. തറയില്‍ വിരിച്ചിരിക്കുന്ന വലയുടെ മേല്‍ വാഹനങ്ങള്‍ കയറുമ്പോള്‍ ചക്രങ്ങളില്‍ ഈ കൂര്‍ത്ത ഭാഗം തുളച്ചുകയറുകയും ടയറുകള്‍ പഞ്ചറാക്കുകയും ചെയ്യും. അതേസമയംതന്നെ പ്ലാസ്റ്റിക് … Read more

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര നിരക്ക് 50 ശതമാനം വെട്ടിക്കുറച്ച് ഫ്ളൈ ദുബായ്

സ്വകാര്യ വിമാന കമ്പനികള്‍ ഉത്സവകാലങ്ങളില്‍ കണക്കില്ലാതെ വര്‍ദ്ധിപ്പിക്കുന്ന വിമാനക്കൂലിക്ക് മറുപടിയുമായി ഫ്ളൈ ദുബായ് രംഗത്തെത്തുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ബിസിനസ് ക്ലാസിലും ഇക്കോണമി ക്ലാസിലും നിരക്കുകളില്‍ അമ്പത് ശതമാനം വെട്ടിക്കുറവ് നടത്താനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ, മാലി ദീപുകള്‍, റഷ്യ, ജോര്‍ജ്ജിയ, തായ്ലന്റ്, ഉക്രൈന്‍ തുടങ്ങി 80 സ്ഥലങ്ങളിലേക്ക് ദുബായില്‍ നിന്നും പറക്കുന്ന വിമാനങ്ങളില്‍ നിരക്കിലുള്ള ഇളവ് ബാധകമാകും. 2017 സെപ്തംബര്‍ 15 മുതല്‍ 2018 ഒക്ടോബര്‍ 27 വരെയുള്ള യാത്രകള്‍ക്കാണ് ഇളവ് ബാധകമാണെന്ന് കമ്പനി പറയുന്നതായി … Read more

പ്രവാസി വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇനിമുതല്‍ ആധാര്‍ നിര്‍ബന്ധം

  പ്രവാസി വിവാഹങ്ങള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബദ്ധമാക്കണമെന്ന് വിവിധ മന്ത്രാലയങ്ങളുടെ വക്താക്കള്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. സ്ത്രീധനത്തിന്റെ പേരിലും മറ്റും ഇന്ത്യന്‍ വനിതകള്‍ വിദേശ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ഒട്ടനവധി വാര്‍ത്തള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഇത് നടപ്പിലാക്കാനുള്ള ശുപാര്‍ശ കൊടുത്തത്. പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാനുള്ള സൗകര്യങ്ങള്‍ ഗവണ്‍മെന്റ് ഒരുക്കിയിട്ടുണ്ട്. കാലാവധി തീരാത്ത വിസയുള്ള വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാന്‍ സാധിക്കും. യൂണിക് ഐഡെന്റിഫിക്കേഷന്‍ അതോറിറ്റി ഇതിനാവശ്യമായ … Read more

അമേരിക്കയെയും ജപ്പാനെയും ചൊറിഞ്ഞ് ഉത്തരകൊറിയ: ഇരു രാജ്യങ്ങളുടെയും ഉന്മൂലനാശം ലക്ഷ്യം വെയ്ക്കുന്നു; സൈബര്‍ കൊള്ളക്കും സാധ്യതയേറുന്നു…

സോള്‍. ജപ്പാനും അമേരിക്കയ്ക്കുമെതിരെ ഭീഷണിയുമായി ഉത്തരകൊറിയ. ആണവായുധം ഉപയോഗിച്ച് അമേരിക്കയെ ചാരമാക്കുകയും സഖ്യകക്ഷിയായ ജപ്പാനെ കടലില്‍ മുക്കുകയും ചെയ്യുമെന്നാണ് ഭീഷണി. തങ്ങളുടെ രാജ്യത്തിന് അടുത്ത് ഇങ്ങനെയൊരു രാജ്യം വേണ്ടെന്നാണ് വിശദീകരണം. ഉപോരോധം ശക്തമാക്കി ഐകൃരാഷ്ട്ര സഭ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ഉത്തര കൊറിയ. ആണവായുധങ്ങള്‍ ഉപയോഗിച്ചു ജപ്പാനെ കടലില്‍ മുക്കു’മെന്നും യുഎസിനെ ചാരമാക്കുമെന്നും ഭീഷണി മുഴക്കിയിരിക്കുന്നത്. ഉത്തര കൊറിയയുടെ വാര്‍ത്ത ഏജന്‍സി കെസിഎന്‍എ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യുഎന്‍ ഉപരോധത്തെ കടുത്ത ഭാഷയിലാണ് ഉത്തര കൊറിയ വിമര്‍ശിച്ചത്. … Read more

സൗദി അറേബ്യയില്‍ വാട്ട്‌സാപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ ഇന്റര്‍നെറ്റ് വോയിസ്, വിഡിയോ കോളിംഗ് ആപ്പുകള്‍ക്കുള്ള നിരോധം നീക്കി.

റിയാദ്: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി സൗദി ഭരണകൂടം. വാട്‌സ് ആപ് കോളുകള്‍ ഉള്‍പ്പെടെ വോയ്‌സ്, വീഡിയോ കോള്‍ ആപ്‌ളിക്കേഷനുകള്‍ക്ക് അനുമതി നല്‍കി സൗദിയില്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. എല്ലാ വീഡിയോ, വോയ്‌സ് കോളുകളും ഇനി സൗദിയില്‍ നിയമപരം. വാട്‌സ് ആപ്പ് കോള്‍, സ്‌കൈപ്പ് ഉള്‍പ്പെടെ വോയ്‌സ്, വീഡിയോ കോള്‍ ആപ്‌ളിക്കേഷനുകള്‍ക്ക് അനുമതി നല്‍കി സൗദിയില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. അടുത്ത ബുധനാഴ്ച മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്. ഇന്റര്‍നെറ്റ് വഴിയുളള വോയിസ്, വിഡിയോ സര്‍വീസുകളുടെ നേട്ടം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനാണ് ഈ … Read more

കാന്‍ബറയില്‍ പരി. കന്യാ മറിയത്തിന്റെയും വി. അല്‍ഫോന്‍സാമ്മയുടെയും തിരുന്നാള്‍

കാന്‍ബറ: ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ പരി. കന്യാ മറിയത്തിന്റെയും വി. അല്‍ഫോന്‍സാമ്മയുടെയും തിരുന്നാള്‍ ആഘോഷിക്കുന്നു. കാന്‍ബറ സെന്റ്.അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയുടെ നേതൃത്വത്തില്‍ നടക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്കൊപ്പം ഇടവക ദിനാചരണവും ഒരുക്ക ധ്യാനവും നടക്കും. സെപ്റ്റംബര്‍ 20 ബുധനാഴ്ച വൈകുന്നേരം ആറിന് ഓകോണര്‍ സെന്റ്. ജോസഫ് പള്ളിയില്‍ വികാരി ഫാ. മാത്യു കുന്നപ്പിള്ളില്‍ തിരുന്നാള്‍ കൊടിയേറ്റും. തുടര്‍ന്ന് തിരുസ്വരൂപ പ്രതിഷ്ഠയും വിശുദ്ധ കുര്‍ബാനയും, വി. അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടക്കും. ഫാ.തോമസ് ആലുക്ക മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന വി.കുര്‍ബാനയില്‍ … Read more

ധരിക്കാന്‍ ഒറ്റ വസ്ത്രം, സമയം നീക്കിയത് പ്രാര്‍ത്ഥനയിലൂടെ: വെളിപ്പെടുത്തലുമായി ഫാ. ടോം ഉഴുന്നാലില്‍

ഭീകരരുടെ തടവിലായിരിന്നപ്പോള്‍ അനുഭവിച്ച യാതനകളെ വിവരിച്ച് ഫാ. ടോം ഉഴുന്നാലില്‍. തടവിലായിരുന്ന കാലം മുഴുവന്‍ ധരിക്കാന്‍ ഒരു വസ്ത്രം മാത്രമേ ഉണ്ടായിരിന്നുള്ളൂവെന്നും മൂന്നുതവണ ബന്ധനസ്ഥനാക്കി താവളം മാറ്റിയെന്നും ഫാ. ടോം വെളിപ്പെടുത്തി. സലേഷ്യന്‍ സഭാ പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഫാ. ടോം ഭീകരരുടെ കീഴിലുള്ള ഒന്നരവര്‍ഷത്തെ ജീവിതത്തെ പറ്റി ഓര്‍ത്തെടുത്തത്. “ഭീകരരുടെ തടവിലായിരുന്ന ഒരു ഘട്ടത്തിലും കൊല്ലപ്പെടുമെന്ന ഭയം ഉണ്ടായിരുന്നില്ല. തട്ടിക്കൊണ്ടുപോയവര്‍ ഒരിക്കല്‍പ്പോലും അപമര്യാദയായി പെരുമാറിയില്ല. അറബിയിലായിരുന്നു സംഭാഷണങ്ങള്‍. അല്പം ഇംഗ്ലീഷും അവര്‍ക്ക് അറിയാമായിരുന്നു. ഞാന്‍ മെലിയുന്നതു … Read more

ഒരാഴ്ചയ്ക്കുള്ളില്‍ വിവാഹമോചനം; ആറ് മാസം കാത്തിരിക്കണമെന്നില്ലെന്ന് സുപ്രീംകോടതി

ഹിന്ദു വിവാഹ മോചന നിയമത്തില്‍ സുപ്രധാന തിരുത്തലുമായി സുപ്രീംകോടതി. ഹിന്ദു വിവാഹ നിയമപ്രകാരം നിലവില്‍ വിവാഹ മോചനത്തിനായി ദമ്പതികള്‍ ആറ് മാസം കാത്തിരിക്കണം. ഈ വ്യവസ്ഥയാണ് സുപ്രീംകോടതി ഇളവ് ചെയ്തത്. ഇത്രയും സമയം കാത്തിരിക്കേണ്ട കാര്യമില്ലെന്നും അതിനാല്‍ കാത്തിരിപ്പ് സമയം ഏറ്റവും കുറഞ്ഞത് ഒരാഴ്ചയായി ചുരുക്കുകയാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എ.കെ.ഗോയല്‍, യു.യു.ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. വിവാഹ മോചനത്തിന്റെ സാഹചര്യം വിലയിരുത്തി കാത്തിരിപ്പ് സമയം എത്ര വേണമെന്ന് കോടതിക്ക് തീരുമാനിക്കാം. എന്നാല്‍ ആറ് മാസം തന്നെ … Read more

പാരീസും ലോസ് ഏഞ്ചല്‍സും 2024, 2028 ഒളിമ്പിക്സുകള്‍ക്ക് വേദികളാകും

2024 ലെയും 2028 ലെയും ഒളിമ്പിക്സ് വേദികള്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെതാണ്  പ്രഖ്യാപനം. 2024 ഒളിമ്പിക്സിന് പാരീസും 2028 ഒളിമ്പിക്സിന് ലോസ് ഏഞ്ചല്‍സും വേദിയാകും. രണ്ട് വേദികള്‍ ഒരുമിച്ച് പ്രഖ്യാപിക്കുന്നത് ഇതാദ്യമായാണ്. ലീമ കണ്‍വെന്‍ഷന്‍ സെന്ററില്‍ വോട്ടെടുപ്പിലൂടെ ആയിരുന്നു വേദികള്‍ തെരഞ്ഞെടുത്തത്. നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് സദസ്സ് തീരുമാനത്തെ വരവേറ്റത്. നൂറുവര്‍ഷങ്ങള്‍ക്കുശേഷമാണ് പാരീസ് ഒളിമ്പിക്സിന് വേദിയാകുന്നത്, ”ഇത് ഞങ്ങള്‍ക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല, ഇത് അവിശ്വസനീയമാണ്,” വോട്ടെടുപ്പിന് ശേഷം 2024 പാരീസ് ഒളിമ്പിക്സ് കമ്മിറ്റി … Read more