ഗൂഗിള്‍ കാഷ് പേയ്മെന്റ് ആപ്പ് ഗൂഗിള്‍ ടെസ് ഇന്ത്യയില്‍

  ഗൂഗിളിന്റെ മൊബൈല്‍ കാഷ് പേയ്മെന്റ് ആപ്പായ ടെസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണ്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയാണ് ഡല്‍ഹിയില്‍ ആപ്പ് ലോഞ്ച് ചെയ്തത്. സര്‍ക്കാര്‍ പിന്തുണയുള്ള യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസിലാണ് (യുപിഐ) ടെസ് പ്രവര്‍ത്തിക്കുന്നത്. ഒരു ആപ്പില്‍ തന്നെ വിവിധ ബാങ്കുകള്‍ തമ്മിലുള്ള ട്രാന്‍സാക്ഷന്‍ യുപിഐ സാധ്യമാക്കുന്നു. ബെനിഫിഷ്യറി ആയി ചേര്‍ത്ത് കഴിഞ്ഞാല്‍ പിന്നെ അക്കൗണ്ട് വിവരങ്ങളോ കോഡുകളോ നല്‍കേണ്ടി വരില്ല. യൂസര്‍ ഓതന്റിഫിക്കേഷന്‍ കിട്ടി കഴിഞ്ഞാല്‍ ബാങ്ക് … Read more

‘സിങ്ങ്, ഓസ്‌ട്രേലിയ വിത് ജെറി അമല്‍ദേവ്’ സംഗീത നിശയ്ക്കായി മെല്‍ബണ്‍ ഒരുങ്ങി.

ഓസ്‌ട്രേലിയയില്‍ ഇദംപ്രഥമമായി മെല്‍ബണില്‍ അരങ്ങേറുന്ന ‘സിങ്ങ്, ഓസ്‌ട്രേലിയ വിത് ജെറി അമല്‍ദേവ്’ സംഗീത നിശയുടെ ടിക്കറ്റ് വില്‍പ്പന സംഘാടകരായ മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വെച്ച് സെപ്തംബര്‍ 17ആം തീയതി കുര്‍ബാനാനന്തരം ഉത്ഘാടനം ചെയ്തു. ഈ ദേവാലയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ധനശേഖരണാര്‍ത്ഥമാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. നവംബര്‍ 5ആം തീയതി വൈകുന്നേരം 4 മണി മുതല്‍ മെല്‍ബണിലെ കിംഗ്‌സ്ടന്‍ ഹാളില്‍ വെച്ചാണ് ഈ മാസ്മരസംഗീതവിരുന്ന് നിങ്ങള്‍ക്കായി അരങ്ങേറുന്നത്. മലയാള സിനിമാചരിത്രത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളായ ഒരുപിടി … Read more

ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ബോര്‍ഡിങ് പാസ് നിര്‍ത്തലാക്കുന്നു

  രാജ്യത്തെ വിമാനത്താവളങ്ങളില്‍ ബോര്‍ഡിങ് പാസ് സംവിധാനം നിര്‍ത്തലാക്കണമെന്ന് സി.െഎ.എസ്.എഫ് നിര്‍ദേശം. സുതാര്യമായ യാത്ര ഉറപ്പാക്കാന്‍ ബയോമെട്രിക് സഹായത്തോടെയുള്ള എക്‌സ്പ്രസ് ചെക്ക് ഇന്‍ സംവിധാനമാണ് പകരം ശുപാര്‍ശ ചെയ്യുന്നത്. രാജ്യത്തെ 59 വിമാനത്താവളങ്ങളിലും ഏകീകൃതമായ ബോര്‍ഡിങ് കാര്‍ഡ് രഹിത സേവനം ലഭ്യമാക്കാന് സാേങ്കതിക സംവിധാനം സജ്ജീകരിക്കാനുള്ള തയാറെടുപ്പിലാണെന്ന് സി.െഎ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ ഒ.പി. സിങ് പറഞ്ഞു. ഇതിനായി രണ്ട് പദ്ധതികളാണ് തയാറാക്കുന്നത്. ആദ്യത്തേത് വിമാനത്താവളങ്ങളില്‍ ഏകീകൃത സുരക്ഷ സംവിധാനമൊരുക്കലാണ്. രണ്ടാമത്തെ പദ്ധതി, പരിശോധനകള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ ഏര്‍പ്പെടുത്തുകയാണ്. … Read more

ലോകത്തിനുമേല്‍ ഭീകരത വ്യാപിക്കുമ്പോള്‍…

‘ഐഎസ്'(ഇസ്ലാമിക് സ്റ്റേറ്റ്) കുപ്രസിദ്ധിയാര്‍ജ്ജിച്ചിട്ട് അധിക കാലമൊന്നുമായില്ല. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലോകത്തെ കാര്‍ന്ന് തിന്നുന്ന കാന്‍സറായി ഈ ഭീകരസംഘടന മാറി കഴിഞ്ഞു. ആദ്യം അല്‍ഖ്വയ്ദയായും പിന്നീട് ഇസ്ലമിക് സ്റ്റേറ്റ് ഓഫ് ഇറാഖായും അതിന് ശേഷം ഇസ്ലമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയായും സംഘടന രൂപാന്തരപ്പെട്ടു. അബൂബക്കര്‍ അല്‍ ബാഗ്ദാദി ഖലീഫയായി സ്വയം അവരോധിക്കപ്പെട്ടതിന് ശേഷമാണ് യാതൊരു വിധത്തിലുള്ള അതിരുകളുമില്ലാതെ ഇപ്പോഴത്തെ ഇസ്ലാമിക് സ്റ്റേറ്റായി പ്രഖ്യാപിക്കപ്പെട്ടത്. ഐ എസ് ആധുനിക ചരിത്രത്തിലെ ഏറ്റവും മാരകമായ … Read more

ട്രയിനിലെ ഉറക്ക സമയത്തില്‍ നിയന്ത്രണം: രാത്രി 10 മുതല്‍ രാവിലെ 6 വരെ മാത്രം

ന്യൂഡല്‍ഹി: റിസര്‍വ് ചെയ്തിട്ടുണ്ടെങ്കിലും ട്രെയിന്‍ യാത്രികരുടെ ഉറക്ക സമയം 8 മണിക്കൂര്‍ ആക്കി മാറ്റിയിരിക്കുകയാണ്. മുന്‍പ് രാത്രി യാത്രക്കാര്‍ക്ക് ഉറങ്ങാന്‍ അനുവദനീയമായ സമയം രാത്രി 9 മുതല്‍ രാവിലെ 6 വരെയായിരുന്നു. എന്നാല്‍ അനുവദനീയമായ സമയത്തില്‍ കൂടുതല്‍ ഉറങ്ങുന്ന യാത്രക്കാര്‍ സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് റെയില്‍വേ ഉറക്ക സമയക്രമം സംബന്ധിച്ച് പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. രാത്രി യാത്രികര്‍ക്ക് രാത്രി 10 മുതല്‍ രാവിലെ 6 മണി വരെയാവും റിസര്‍വ്വ് ചെയ്ത ബര്‍ത്തില്‍ ഇനി കിടന്നുറങ്ങാനാവുന്നത്. ബാക്കി … Read more

ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനത്തിന് സുരക്ഷാ ഭീക്ഷണി: യാത്രക്കാരെ ഉടന്‍ ഒഴിപ്പിച്ചു

പാരിസ്: ബ്രിട്ടീഷ് എയര്‍വേയ്സിന്റെ വിമാനത്തിന് നേരെ സുരക്ഷാ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ച് വിമാനത്തിനുള്ളില്‍ പരിശോധന നടത്തി. ബ്രിട്ടീഷ് എയര്‍വേയ്സിന്റെ ബി.എ 303 പാസഞ്ചര്‍ വിമാനം പാരീസില്‍ നിന്നും ഇന്ന് വെളുപ്പിന് ലണ്ടനിലേക്ക് പറന്നുയരുന്നതിന് മിനിറ്റുകള്‍ അവശേഷിക്കവെ ആണ് സുരക്ഷാ മുന്നറിയിപ്പ് ഉണ്ടായത്. പാരീസിലെ ചാള്‍സ് ഡി ഗാലി എയര്‍പോര്‍ട്ടിലാണ് യാത്രക്കാരെ നടുക്കിയ സംഭവം അരങ്ങേറിയത്. വിമാനത്തില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന് ഉടന്‍ തന്നെ സുരക്ഷാ അലാറം മുഴക്കിയത് യാതക്കാരെ പരിഭ്രാന്തരാക്കി. ഉടന്‍ … Read more

നൂറാമത്തെ എയര്‍ബസ് എ380 പുറത്തിറക്കാന്‍ എമിറേറ്റ്സ്

  എമിറേറ്റ്സ് എയര്‍ലൈന്‍ തങ്ങളുടെ നൂറാമത് എയര്‍ബസ് എ380 പുറത്തിറക്കുന്നു. ഇതിനോടനുബന്ധിച്ച് പ്രത്യേക യാത്രാ നിരക്കുകളും പ്രഖ്യാപിച്ചു. എ380ന്റെ ഏറ്റവും വലിയ നിര സ്വന്തമായിട്ടുള്ള എമിറേറ്റ്സ് ലോകത്ത് 48 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ലൈനാണ്. ഈ മാസം 12ന് ആരംഭിച്ച പ്രത്യേക ‘380’ ടിക്കറ്റ് വില്‍പ്പന 22 വരെ ലഭ്യമാകും. ഡിസംബര്‍ ഏഴുവരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇക്കണോമി ക്ലാസ്- 16,380 രൂപ, ബിസിനസ് ക്ലാസ്-54,380, ഫസ്റ്റ് ക്ലാസ്-139,380 എന്നിങ്ങനെയാണ് നിരക്കുകള്‍. എ380ന്റെ ഏറ്റവും … Read more

കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം സിന്ധുവിന്

സോള്‍ : കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ പൊരുതിക്കയറി പി.വി. സിന്ധുവിന്റെ വിജയം. ഫൈനലില്‍ ലോകചാംപ്യനായ ജപ്പാന്‍ താരം നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു കീരീടം ചൂടിയത്. കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനല്‍ പോരാട്ടത്തില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ 22:20, 11:21, 21:18 സെറ്റുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. കഴിഞ്ഞമാസം ഗ്ലാസ്‌ഗോയില്‍ നടന്ന ലോകചാംപ്യന്‍ഷിപ്പിന്റെ തനിയാവര്‍ത്തനമാണ് സോളില്‍ കണ്ടത്. റിയോ ഒളിംപിക്‌സ് സെമിയില്‍ സിന്ധു ഒകുഹാരയെ തോല്‍പിച്ചപ്പോള്‍ ലോകചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഒകുഹാര തിരിച്ചടിച്ചിരുന്നു. ലോക ബാഡ്മിന്റനിലെ ഏറ്റവും … Read more

ലണ്ടന്‍ മെട്രോ ട്രെയിനിലെ ഫോടനം; 18കാരന്‍ അഭയാര്‍ത്ഥി അറസ്റ്റില്‍; പിടിയിലായത് ഫ്രാന്‍സിലേക്ക് ഒളിച്ചു കടക്കുന്നതിനിടെ

ലണ്ടനിലെ ട്യൂബ് ട്രെയിനില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ടു 18കാരന്‍ അറസ്റ്റില്‍ . വെള്ളിയാഴ്ച രാവിലെ 8.20ന് വെസ്റ്റ് ലണ്ടനിലെ പാഴ്സണ്‍സ് ഗ്രീനിലെ ട്യൂബ് ട്രെയിനില്‍ ബക്കറ്റ് ബോംബ് സ്ഫോടനം നടത്തി 29 പേര്‍ക്ക് പരുക്കേല്‍ക്കുന്നതിന് കാരണക്കാരനായ 18കാരന്‍ അഭയാര്‍ത്ഥിയെയാണ് അന്വേഷണ സംഘം പിടിച്ചത്. തന്റെ കൃത്യത്തിന് ശേഷം സുരക്ഷാ ഏജന്‍സികളുടെ കണ്ണ് വെട്ടിച്ച് ട്രെയിന്‍ വഴി ഡോവര്‍ പ്രിയോറി റെയില്‍ വേ സ്റ്റേഷനിലെത്തുകയും അവിടെ നിന്നും ഡോവര്‍ തുറമുഖത്തിലെത്തി ഫെറിയില്‍ കയറി ഫ്രാന്‍സിലേക്ക് മുങ്ങാനും ഒരുങ്ങവെയാണ് പോര്‍ട്ടില്‍ … Read more

ലണ്ടന് ശേഷം റഷ്യ: ബോംബ് ഭീഷണിയെ തുടര്‍ന്ന് 21,000 പേരെ ഒഴിപ്പിച്ചു.

മോസ്‌കോ: റഷ്യയില്‍ വന്‍ ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്ന ഭീഷണിയേത്തുടര്‍ന്ന് 21,000ലേറെ പേരെ ഒഴിപ്പിച്ചു. 11 പ്രവിശ്യകളില്‍ നിന്നാണ് ഇത്രയും പേരെ ഒഴിപ്പിച്ചത്. 57 തവണയാണ് ബോംബ് ഭീഷണിയുമായി റഷ്യയിലെ ബസ് സ്റ്റേഷനുകളിലേക്കും, റെയില്‍വേ സ്റ്റേഷനുകളിലേക്കും മോസ്‌കോയിലെ റെഡ് സ്‌ക്വയറിലേക്കും ഫോണ്‍ കോളുകളെത്തിയത്. എന്നാല്‍ ഇതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. കെട്ടിടങ്ങള്‍ക്കും ഷോപ്പിംഗ് മാളുകളിലുമടക്കം ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. ജനങ്ങളെ ഒഴിപ്പിക്കുന്നത് ഗതാഗത സംവിധാനങ്ങളെ ബാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഭീഷണിയേത്തുടര്‍ന്ന് പൊതുസ്ഥലങ്ങളിലെ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.   … Read more