സിറിയയിലേക്ക് നാറ്റോ സൈന്യം വരുന്നതായി സൂചന; അമേരിക്ക ശക്തമായ ആക്രമണത്തിന്

സിറിയയില്‍ അമേരിക്കന്‍ സൈന്യം ശക്തമായ ആക്രമണത്തിന് ഒരുങ്ങുന്നു. പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ അധികാരത്തില്‍ നിന്നു പുറത്താക്കുംവരെ ആക്രമണം തുടരുമെന്ന സൂചനകളാണ് അമേരിക്ക നല്‍കുന്നത്. അസദിനെ സഹായിക്കുന്ന നടപടിയില്‍ നിന്നു റഷ്യയെ പിന്തിരിപ്പിക്കാനും നീക്കം ശക്തമാണ്. സാധാരണക്കാരെ ആക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിറിയയില്‍ അമേരിക്ക കൂടുതല്‍ ആക്രമണത്തിന് ഒരുങ്ങുന്നത്. ഇക്കാര്യം റഷ്യയെ അമേരിക്ക അറിയിക്കും. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ ഉടന്‍ മോസ്‌കോയിലെത്തും. അദ്ദേഹമിപ്പോള്‍ ഇറ്റലിയില്‍ ജി7 രാജ്യങ്ങളുടെ സമ്മേളനത്തിലാണ്. കഴിഞ്ഞാഴ്ച അമേരിക്കന്‍ സൈന്യം സിറിയയിലെ ശൈറാത്ത് … Read more

ഏഷ്യന്‍ വംശജനെ അമേരിക്കന്‍ വിമാനത്തില്‍ നിന്നും വലിച്ചിഴച്ച് പുറത്താക്കി

അമേരിക്കന്‍ വിമാനത്തില്‍ നിന്ന് ഏഷ്യന്‍ വംശജനെ വലിച്ചിഴച്ച് പുറത്താക്കി. ചിക്കാഗോയില്‍ നിന്ന് ലൂയിസ് വില്ലയിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. യാത്രക്കാര്‍ അധികമായെന്ന കാരണത്താല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ സീറ്റില്‍ നിന്ന് വലിച്ചിഴച്ചു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഏഷ്യന്‍ വംശജരായ ഡോക്ടറും ഭാര്യയുമാണ് ടിക്കറ്റെടുത്ത് വിമാനത്തില്‍ പ്രവേശിച്ചിട്ടും പുറത്താക്കപ്പെട്ടത്. സംഭവത്തെ കുറിച്ച് യാത്രക്കാരിലൊരാള്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്; അധികബുക്കിങ് നടന്നതിനാല്‍ ഏതെങ്കിലും നാലു യാത്രികര്‍ സ്വമേധയാ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങണമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ … Read more

ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യൂ, ഇന്ത്യക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്സിന്റെ ആനുകൂല്യം നേടാം

ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നു. qatarairways.com/in എന്ന വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. ഈ ഓഫര്‍ ഏപ്രില്‍ 30 വരെ നീട്ടി. ഓണ്‍ലൈനായി ബുക്ക് ചെയ്യുമ്പോള്‍ സീറ്റുകള്‍ അപ്ഗ്രേഡ് ചെയ്യുമ്പോള്‍ പ്രത്യേക നിരക്കുകള്‍ ലഭ്യമാകും. ലോകമെങ്ങും 150 ബിസിനസ്, വിനോദ യാത്രാ ലക്ഷ്യങ്ങളിലേക്ക് ആകര്‍ഷകമായ യാത്രാനിരക്കുകള്‍ക്കൊപ്പം ഇന്ത്യ അടിസ്ഥാനമായുള്ള പോയിന്റ്സ് & മൈല്‍സ് തത്പരര്‍ക്ക് ഓണ്‍ലൈനായി ബുക്ക് ചെയ്യുമ്പോള്‍ ബോണസ് ക്യൂമൈല്‍സ് ലഭിക്കുന്നതിനും യാത്രയ്ക്കുമുമ്പ് ചെക്ക്ഇന്‍ … Read more

വോട്ട് ഉറപ്പിക്കാന്‍ കോടികള്‍ വാരിയെറിഞ്ഞു; ആര്‍കെ നഗര്‍ ഉതെരഞ്ഞെടുപ്പ് റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ ഏപ്രില്‍ 12ന് നടത്താനിരുന്ന തെരഞ്ഞെടുപ്പ് റദ്ദാക്കി. വോട്ട് ചെയ്യാനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതായി ആദായനികുതി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ ആരോഗ്യമന്ത്രിയുടെയും ബന്ധുക്കളുടെയും വീട്ടില്‍ നിന്നും അനധികൃതമായി സൂക്ഷിച്ച പണവും സ്വര്‍ണ്ണാഭരണങ്ങളും കണ്ടെത്തിയിരുന്നു. നടന്‍ ശരത് കുമാറിന്റെ വീടുകളും … Read more

ചരിത്രം തിരുത്തി ഇന്ത്യന്‍ ജുഡീഷ്യറി; പ്രധാനപ്പെട്ട നാല് ഹൈക്കോടതികളില്‍ വനിതാ ചീഫ് ജസ്റ്റിസുമാര്‍

ഇന്ത്യയുടെ ചരിത്രത്തില്‍ അദ്യമായി രാജ്യത്തെ പ്രധാനപ്പെട്ട നാല് ഹൈക്കോടതികളിലും ചീഫ് ജസ്റ്റിസ് പദവിയില്‍ വനിതകള്‍. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഇന്ദിര ബാനര്‍ജി നിയമിതയായതോടെയാണ് രാജ്യത്തെ പ്രധാന ഹൈക്കൊടതികളില്‍ സ്ത്രീ ആധിപത്യം പൂര്‍ണ്ണമായത്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നീ ഹൈക്കോടതികളിലും വനിതകളാണ് ചീഫ് ജസ്റ്റിസുമാര്‍. മാര്‍ച്ച് 31നാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഇന്ദിര ബാനര്‍ജി ചുമതലയേറ്റത്. മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി ഹൈക്കോടതികളിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ യഥാക്രമം മഞ്ജുള ചെല്ലുരും, ജി രോഹിനിയും, നിഷിത മഹേത്രയുമാണ്. … Read more

കേന്ദ്രസര്‍ക്കാരിനെതിരെ തുണിയുരിഞ്ഞ് തമിഴ് കര്‍ഷകരുടെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ നഗ്നരായി ഓടി

കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുമ്പോള്‍ സമാശ്വാസ പാക്കേജുകള്‍ക്ക് വേണ്ടി ജന്തര്‍മന്തറില്‍ സമരം നടത്തുന്ന തമിഴ് കര്‍ഷകരെ അവഗണിക്കുന്ന കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ച് നഗ്നരായി ഓടി കര്‍ഷകരുടെ പ്രതിഷേധം. പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിലൂടെയാണ് കര്‍ഷകര്‍ നഗ്നരായി ഓടി പ്രതിഷേധിച്ചത്. നോര്‍ത്ത് ബ്ലോക്കിലാണ് തമിഴ് കര്‍ഷകര്‍ നഗ്നരായി ഓടി പ്രതിഷേധിച്ചത്. പ്രധാനമന്ത്രിയെ കണ്ട് അപേക്ഷ സമര്‍പ്പിക്കാന്‍ തമിഴ് കര്‍ഷകരുടെ ഏഴംഗ പ്രതിനിധി സംഘം ശ്രമിച്ചെങ്കിലും അനുമതി നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ദിവസങ്ങളായി ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ പുതിയ തലത്തിലേക്ക് സമരമെത്തിച്ചത്. പ്രധാനമന്ത്രിയെ … Read more

മദ്യപിച്ച എയര്‍ ഇന്ത്യ പൈലറ്റിന് സസ്പെന്‍ഷന്‍

മദ്യപിച്ച് എയര്‍ ഇന്ത്യ എക്സപ്രസ് വിമാനം പറത്താനെത്തിയ പൈലറ്റിനെ മൂന്ന് മാസത്തേക്ക് സര്‍വീസില്‍നിന്ന് വിലക്കി. ശനിയാഴ്ച രാത്രി 8.50ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് അബുദാബിയിലേക്ക് പോവാനിരുന്ന ഐ.എക്സ് 115 വിമാനത്തിന്റെ പൈലറ്റ് ആണ് സസ്പെന്‍ഷനിലായത്. വിമാനം പറത്തുന്നതിന് തൊട്ടുമുമ്പായി നടത്തുന്ന പതിവ് പരിശോധനയിലാണ് ഇയാള്‍ മദ്യപിച്ചതായി വ്യക്തമായത്. ആദ്യമായാണ് ഇയാള്‍ വിമാനം പറത്തുന്നതിന് മുമ്പുള്ള പരിശോധനയില്‍ പരാജയപ്പെടുന്നത് അതുകൊണ്ടാണ് നടപടി സസ്പെന്‍ഷനില്‍ ഒതുങ്ങിയത്. സാധാരണഗതിയില്‍ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കുകയാണ് പതിവ്. പിന്നെയും ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് … Read more

സിറിയയിലെ രാസാക്രമണത്തിനെതിരെ ആഞ്ഞടിച്ച ഡൊണാള്‍ഡ് ട്രംപിന് പിന്തുണയറിയിച്ച് ഏഴുവയസുകാരി

സിറിയയിലെ ഇദ്ലിബില്‍ കഴിഞ്ഞ ദിവസം നടന്ന രാസായുധ പ്രയോഗത്തിനെതിരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ പിന്തുണച്ച് ഏഴുവയസുകാരി. ‘വോയിസ് ഓഫ് ആലപ്പോ’ എന്ന പേരില്‍ അറിയപ്പെടുന്ന ഏഴുവയുകാരി ബന അലബദാണ് ട്വിറ്ററിലൂടെ ട്രംപിന് നന്ദിയറിച്ചത്. ആഭ്യന്തര കലാപം രൂക്ഷമായിരുന്ന സിറിയയിലെ ആലപ്പോയില്‍ നിന്നും യുദ്ധത്തിന്റെ ഭീകരത നവമാധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയിച്ചതിന്റെ പേരില്‍ ബന നേരത്തേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബന ട്രംപിന് നന്ദിയറിയിച്ചുകെണ്ട് ട്വീറ്റ് ചെയ്തത്. ബാഷര്‍ അല്‍ അസിന്റെയും പുതിന്റേയും ആക്രമണങ്ങള്‍ക്കിരയായ സിറിയന്‍ … Read more

കുരങ്ങുകള്‍ക്കൊപ്പം വനത്തില്‍ വളര്‍ന്ന പെണ്‍കുട്ടിക്ക് പുതിയ പേരും വീടും

കുരങ്ങുകള്‍ക്കൊപ്പം വനത്തില്‍ വളര്‍ന്ന പെണ്‍കുട്ടിക്ക് പുതിയ പേരും വീടും നല്‍കി അവളെ സാധാരണ ജീവിതത്തിലേക്ക് പതിയെ കൊണ്ടുവരുന്നു. എഹ്‌സാസ് എന്നാണ് പുതിയ പേര്. വനദുര്‍ഗ, പൂജ, ജംഗിള്‍ ഗേള്‍ എന്നീ പേരുകളാണ് ആദ്യം വിളിച്ചിരുന്നത്. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവില്‍ പെണ്‍കുട്ടിക്ക് പുതിയ വീടും നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മതം ഏതാണെന്ന് വ്യക്തമല്ലാത്തതിനാലാണ് എഹ്‌സാസ് എന്ന പേര് നല്‍കിയതെന്ന് അഗതികള്‍ക്കായി പ്രവര്‍ത്തിക്കുന്ന നിര്‍വാണ എന്ന സംഘടനയുടെ പ്രസിഡന്റ് സുരേഷ് ധാപോല പറഞ്ഞു. വന്യമൃഗങ്ങളുടെ കൂടെ കഴിഞ്ഞതിനാല്‍ മനുഷ്യരുടെ പെരുമാറ്റ രീതികളൊന്നും … Read more

ചെന്നൈയില്‍ റോഡ് ഇടിഞ്ഞുതാണു; ഓടിക്കൊണ്ടിരുന്ന ബസും കാറും കുഴിയിലായി

ചെന്നൈയിലെ അണ്ണാശാലയില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ ബസും കാറും കുടുങ്ങി. വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെ റോഡ് ഇടിഞ്ഞ്താണ് ഗര്‍ത്തമായി. ചര്‍ച്ച് പാര്‍ക്ക് സ്ട്രീറ്റിന് സമീപം ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ബസില്‍ 35 യാത്രക്കാരുണ്ടായിരുന്നു. നിരവധി യാത്രക്കാര്‍ക്ക് നിസാര പരുക്കേറ്റു. ആദ്യം തമിഴ്‌നാട് സര്‍ക്കാര്‍ ബസാണ് ഗര്‍ത്തത്തില്‍ പതിച്ചത് പിന്നാലെ വന്ന കാറും ഗര്‍ത്തത്തില്‍ പതിക്കുകയായിരുന്നു. അപകട്ടില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞതിനു പിന്നാലെ ആംബുലന്‍സ് അടക്കമുള്ള അടിയന്തര സേവനങ്ങള്‍ ഇവിടേക്ക് … Read more